ജൊഹാനസ്ബർഗ് : ഒമിക്രോണ്‍ വകഭേദം ഭാവിയില്‍ കൊവിഡ് വൈറസിന്‍റെ വ്യാപന തീവ്രത കുറയ്ക്കുമെന്ന് പഠനം. ദക്ഷിണാഫ്രിക്കയില്‍ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. വൈറസിന്‍റെ തീവ്രത കുറയുന്നതിനാല്‍ സാമൂഹ്യ വ്യാപനം താഴുമെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിശോധിച്ചത് 23 പേരുടെ സാമ്പിളുകള്‍
ഡെൽറ്റയെ നിർവീര്യമാക്കുന്ന പ്രതിരോധശേഷി ഉണ്ടാക്കാൻ ഒമിക്രോണിന് കഴിയും. 2021 നവംബറിലും ഡിസംബറിലും ഒമിക്രോൺ ബാധിച്ച 23 പേരുടെ സാമ്പിളുകളാണ് ഗവേഷണത്തിനായി തെരഞ്ഞെടുത്തത്. ഡെൽറ്റ ബാധിച്ച വ്യക്തികളെ ഒമിക്രോണ്‍ ബാധിക്കാന്‍ സാധ്യത കൂടുതലാണ്. പക്ഷേ തിരിച്ച് അങ്ങനെയല്ല.
ഒമിക്രോണ്‍ ബാധിതര്‍ക്ക് ഡെൽറ്റ ബാധിക്കാന്‍ സാധ്യത കുറവാണ്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അനുകൂല ഫലമാണ് പഠനത്തില്‍ കാണാന്‍ കഴിഞ്ഞത്. രോഗത്തിന്‍റെ തീവ്രത താരതമ്യേനെ ഇവരില്‍ കുറവാണെന്ന് ആഫ്രിക്ക ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ അലക്‌സ് സിഗൽ പറയുന്നു.
ഉപയോഗിച്ചത് രക്തത്തിലെ പ്ലാസ്‌മ
വാക്‌സിന്‍ സ്വീകരിച്ചവരും സ്വീകരിക്കാത്തവരുമായ 15 ആളുകളാണ് പഠനത്തില്‍ പങ്കെടുത്തത്. ഒമിക്രോണ്‍, ഡെൽറ്റ എന്നിവ ബാധിച്ചവരുടെ ആന്‍റിബോഡികളുടെ ശക്തി പരിശോധിക്കാൻ ശാസ്ത്രജ്ഞർ 'ന്യൂട്രലൈസേഷൻ' ടെസ്റ്റ് (നിര്‍വീര്യമാക്കല്‍ പരിശോധന) നടത്തുകയുണ്ടായി. പരീക്ഷണത്തിന്‍റെ ഭാഗമായവരില്‍ നിന്ന് ആന്‍റിബോഡികൾ അടങ്ങിയ രക്തത്തിലെ പ്ലാസ്‌മയാണ് ഇതിനായി ഉപയോഗിച്ചത്.
ഈ സമയത്ത് ഡെൽറ്റയ്‌ക്കെതിരായി 4.4 മടങ്ങ് പ്രതിരോധ ശേഷിയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഒമിക്രോണിനെതിരായി 14 മടങ്ങാണ് പ്രതിരോധം കാണാന്‍ കഴിയുന്നത്. ഇക്കാരണത്താല്‍ കൊവിഡ്, ഡെല്‍റ്റ വ്യാപനങ്ങള്‍ കുറയ്‌ക്കാന്‍ ഒമിക്രോണിന് കഴിയും. ആളുകളെ വാക്‌സിനേറ്റ് ചെയ്യുന്നത് അനുകൂലമായിത്തീരുമെന്നും പഠനം പറയുന്നു.
ALSO READ: കൊവിഡ് കാലത്തെ ഒറ്റപ്പെടലില്‍ സ്വയം സംരക്ഷിക്കാം; ചില ടിപ്പുകള്‍