ETV Bharat / science-and-technology

എഞ്ചിന്‍ തകരാര്‍, ആര്‍ട്ടിമിസ് 1 ഉയര്‍ന്നില്ല ; നാസയുടെ പുതിയ ചാന്ദ്ര ദൗത്യം നിര്‍ത്തിവച്ചു

author img

By

Published : Aug 29, 2022, 9:53 PM IST

എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് ഉണ്ടായ ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് നാസ പുതിയ ചാന്ദ്രദൗത്യമായ ആർട്ടിമിസ് 1 നിര്‍ത്തിവച്ചു. ഇന്ന് വൈകിട്ട് 6.5ന് വിക്ഷേപിക്കേണ്ടിയിരുന്ന റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ഘട്ടത്തിലാണ് തകരാര്‍ കണ്ടെത്തിയത്

NASA  new lunar mission has been called off  Artemis 1 did not take off  Artemis 1  ആര്‍ട്ടിമിസ് 1  നാസയുടെ പുതിയ ചാന്ദ്ര ദൗത്യം  നാസ  കേപ് കനാവറൽ
എഞ്ചിന്‍ തകരാര്‍, ആര്‍ട്ടിമിസ് 1 ഉയര്‍ന്നില്ല; നാസയുടെ പുതിയ ചാന്ദ്ര ദൗത്യം നിര്‍ത്തി വച്ചു

കേപ് കനാവറൽ : എഞ്ചിന്‍ തകരാര്‍ മൂലം ഉണ്ടായ ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് നാസയുടെ പുതിയ ചാന്ദ്രദൗത്യം ആർട്ടിമിസ് 1 നിര്‍ത്തിവച്ചു. ഇന്ന് വൈകിട്ട് 6.5ന് വിക്ഷേപിക്കേണ്ടിയിരുന്ന റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ഘട്ടത്തിലാണ് തകരാര്‍ കണ്ടെത്തിയത്. കലാവസ്ഥയില്‍ മാറ്റമുണ്ടായതിനെ തുടര്‍ന്ന് ഏഴ് ലക്ഷത്തോളം ഇന്ധനം അധികം നിറയ്‌ക്കേണ്ടി വന്നതാണ് പ്രശ്‌നത്തിന് കാരണം.

ഇന്ധനം നിറയ്ക്കുന്ന സമയത്ത് ഫ്യുവല്‍ ലൈനിലാണ് ചോര്‍ച്ച കണ്ടെത്തിയത്. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ദൗത്യം തത്‌കാലം നിര്‍ത്തി വച്ചതായി നാസ അറിയിച്ചു.

എഞ്ചിന്‍ തകരാര്‍ സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്. അര നൂറ്റാണ്ടിന് ശേഷമാണ് മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നാസ പുതിയ ദൗത്യം ആവിഷ്‌കരിച്ചത്. നാസയുടെ അപ്പോളോ പ്രോഗ്രാമിന് ശേഷം ചന്ദ്രനിലേക്ക് പരീക്ഷണാർഥത്തിൽ മനുഷ്യർ ഇല്ലാതെയാണ് ആർട്ടിമിസ് 1വിക്ഷേപിക്കുന്നത്. വൈബ്രേഷൻ, കോസ്‌മിക് റേഡിയേഷൻ എന്നിവ അളക്കുന്നതിനുള്ള സെൻസറുകൾ ഘടിപ്പിച്ച ടെസ്റ്റ് ഡമ്മികളാണ് ഓറിയോൺ ക്യാപ്‌സ്യൂളിൽ ഉണ്ടായിരുന്നത്.

1960 കളിലും 70 കളിലും ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്ക് കൊണ്ടുപോയ അപ്പോളോയുടെ സിസ്റ്റത്തേക്കാൾ ശക്തവും ബഹിരാകാശത്തേക്ക് പറന്നതിൽ വെച്ച് ഏറ്റവും കരുത്തുറ്റതുമായ റോക്കറ്റ് എഞ്ചിനായിരിക്കും ഇത്. 322 അടി (98 മീറ്റർ) സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റാണ് നാസ ഇതുവരെ നിർമിച്ചതിൽ ഏറ്റവും ശക്തമായത്. 11 അടി പൊക്കമുള്ളതാണ് യാത്രികരെ വഹിക്കുന്ന ഓറിയോൺ പേടകം.

നാല് യാത്രക്കാരെ വഹിക്കാൻ ഇതിന് സാധിക്കും. യാത്രാപേടകത്തെ ചന്ദ്രന്‍റെ ഭ്രമണ പഥത്തിൽ നിക്ഷേപിക്കുകയാണ് നാസയുടെ ആത്യന്തിക ലക്ഷ്യം. 2024 ഓടെ ബഹിരാകാശ യാത്രികരെ ചന്ദ്രോപരിതലത്തിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. ഒരാഴ്‌ചയാണ് ആർട്ടിമിസ് 1 ന് ഭൂമിയിൽ നിന്നും ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ എത്താൻ ആവശ്യമായ സമയം.

ശേഷം ആർട്ടിമിസ് 1 ചന്ദ്രന്‍റെ ഭ്രമണ പഥത്തിൽ നിക്ഷേപിച്ച് അഞ്ചാഴ്‌ച കഴിയുന്നതോടെ യാത്രികരുടെ പേടകമായ ഓറിയോൺ പസഫിക് സമുദ്രത്തിലേക്ക് വീഴുന്നു. മണിക്കൂറിൽ 40,000 കിലോമീറ്റർ വേഗതയിലാണ് ഓറിയോൺ ഭൂമിയിലേക്ക് സഞ്ചരിക്കുക. അതായത് ആറാഴ്‌ചയാണ് ആർട്ടിമിസ് 1 യാത്ര പൂർത്തീകരിക്കാൻ എടുക്കുന്ന സമയം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.