ETV Bharat / science-and-technology

പുരാതന സമുദ്രത്തിന്‍റെ അടയാളങ്ങൾ ചൊവ്വയിൽ കണ്ടെത്തി നാസ - ചൊവ്വയിൽ സമുദ്രം

ചൂടുള്ള കാലാവസ്ഥയും ഇത്രയും ദ്രാവകാവസ്ഥയിലുള്ള ജലത്തെ താങ്ങിനിർത്താൻ തക്കവണ്ണം കട്ടിയേറിയ അന്തരീക്ഷവും ഒരിക്കൽ ചൊവ്വയിൽ ഉണ്ടായിരുന്നുവെന്ന് നാസയുടെ പഠനം പറയുന്നു.

Mars NASA  Traces of ancient ocean discovered on Mars  ancient ocean on Mars  ചൊവ്വ  ചൊവ്വ പുരാതന സമുദ്രം  ചൊവ്വ നാസ  സ്ട്രാറ്റിഗ്രാഫി  ചൊവ്വയിൽ സമുദ്രം  നാസ
പുരാതന സമുദ്രത്തിന്‍റെ അടയാളങ്ങൾ ചൊവ്വയിൽ കണ്ടെത്തി നാസ
author img

By

Published : Oct 28, 2022, 6:20 PM IST

പെൻസിൽവാനിയ (യുഎസ്): പണ്ടുകാലത്ത് ചൊവ്വയിൽ സമുദ്രം ഉണ്ടായിരുന്നു എന്നതിന് തെളിവാണ് അടുത്തിടെ പുറത്തുവിട്ട ഭൂപ്രകൃതിയുടെ ഭൂപടങ്ങൾ എന്ന് നാസയുടെ പഠനം. ചൊവ്വയിൽ ഇന്നത്തെ കാഠിന്യമേറിയതും തണുത്തുറഞ്ഞതുമായ ഭൂപ്രകൃതിയിൽ നിന്ന് വ്യത്യസ്‌തമായി, ഒരുകാലത്ത് സമുദ്രനിരപ്പിൽ ഉയർച്ചയും ഊഷ്മളവും ആർദ്രവുമായ കാലാവസ്ഥയും അനുഭവപ്പെട്ടിട്ടുണ്ട് എന്നതിന് ഭൂപടങ്ങൾ തെളിവ് നൽകുന്നു.

ഇത്രയും വിശാലമായ സമുദ്രത്തിന്‍റെ സാന്നിധ്യം ജീവന്‍റെ സാധ്യതയെ അർഥമാക്കുന്നു എന്ന് പെൻ സ്റ്റേറ്റിലെ ജിയോസയൻസസ് അസിസ്റ്റന്‍റ് പ്രൊഫസർ ബെഞ്ചമിൻ കാർഡനാസ് പറഞ്ഞു. ചൊവ്വയിലെ മുൻപത്തെ കാലാവസ്ഥയെ കുറിച്ചും കാലാവസ്ഥയിലുണ്ടായ പരിണാമത്തെ കുറിച്ചും ഭൂപടങ്ങൾ വ്യക്തമാക്കുന്നു. ഈ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി, ചൂടുള്ള കാലാവസ്ഥയും ഇത്രയും ദ്രാവകാവസ്ഥയിലുള്ള ജലത്തെ താങ്ങിനിർത്താൻ തക്കവണ്ണം കട്ടിയേറിയ അന്തരീക്ഷവും ഒരിക്കൽ ചൊവ്വയിൽ ഉണ്ടായിരുന്നുവെന്ന് അനുമാനിക്കാമെന്ന് കാർഡനാസ് പറയുന്നു.

ചൊവ്വയുടെ വടക്കൻ അർധഗോളത്തിൽ സമുദ്രമുണ്ടോ എന്നത് സംബന്ധിച്ച് ശാസ്ത്ര സമൂഹത്തിൽ വളരെക്കാലമായി ചർച്ചകൾ നടക്കുന്നുണ്ട്. ഏകദേശം 3.5 ബില്യൺ പഴക്കമുള്ളതും, ലക്ഷക്കണക്കിന് ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ളതും 900 മീറ്റർ കനമുള്ളതും അവശിഷ്‌ടങ്ങൾ അടിഞ്ഞുകൂടിയതുമായ തീരപ്രദേശത്തിന്‍റെ തെളിവുകൾ ഭൂപ്രകൃതിയുടെ മാപ്പ് ഉപയോഗിച്ച് ഗവേഷണ സംഘത്തിന് വ്യക്തമാക്കാൻ കഴിഞ്ഞുവെന്ന് കാർഡനാസ് അഭിപ്രായപ്പെടുന്നു.

ചൊവ്വയെ അതിന്‍റെ സ്ട്രാറ്റിഗ്രാഫിയുടെയും (ശിലാപാളികളെ കുറിച്ച് പഠിക്കുന്ന ഒരു ശാസ്ത്രശാഖ) അവശിഷ്‌ട രേഖകളുടെയും അടിസ്ഥാനത്തിൽ വിശകലനം ചെയ്‌തു എന്നതാണ് ഈ പഠനത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പുതുമയുള്ളതുമായ കാര്യം. ഭൂമിയിൽ കാലക്രമേണ അടിഞ്ഞുകൂടുന്ന അവശിഷ്‌ടങ്ങൾ നോക്കിയാണ് ജലപാതകളുടെ ചരിത്രം വിശകലനം ചെയ്യുന്നത്. അവശിഷ്ടങ്ങൾ അടിഞ്ഞുകൂടുന്ന രീതി മനസിലാക്കി ഭൂമിയിലെ മാറ്റങ്ങൾ കണ്ടെത്താൻ കഴിയും. എന്നാൽ ഇത് ചൊവ്വയാണെന്ന് കാർഡനാസ് പറയുന്നു.

നാസ, മാർസ് ഓർബിറ്റർ ലേസർ ആൾട്ടിമീറ്റർ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ മാപ്പ് ചെയ്യാൻ യുഎസ് ജിയോളജിക്കൽ സർവേ വികസിപ്പിച്ച സോഫ്‌റ്റ്‌വെയർ ഗവേഷക സംഘം ഉപയോഗിച്ചു. തിട്ടയുടെ കനം, ഉയരം, സ്ഥാനങ്ങൾ, അവശിഷ്ട പ്രവാഹ ദിശകൾ എന്നിവ പോലുള്ള ശിലാരൂപങ്ങളുടെ ഘടകങ്ങൾ പ്രദേശത്തിന്‍റെ പഴയ ഭൂമിശാസ്ത്രത്തിന്‍റെ പരിണാമം മനസിലാക്കാൻ ഗവേഷക സംഘത്തെ സഹായിച്ചു. ഒരുകാലത്ത് സമുദ്രമായിരുന്ന പ്രദേശം ഇപ്പോൾ അയോലിസ് ഡോർസ എന്നറിയപ്പെടുന്നു. ഇവിടെ ഗ്രഹത്തിലെ ഏറ്റവും സാന്ദ്രമായ ഫ്ലൂവിയൽ തിട്ടകളുടെ ശേഖരം കാണപ്പെടുന്നുവെന്ന് കാർഡനാസ് വിശദമാക്കി.

സമുദ്രം എങ്ങനെയായിരുന്നു എന്നതിനെ കുറിച്ചുള്ള രസകരമായ ചില വിവരങ്ങളാണ് അയോലിസ് ഡോർസയിലെ പാറകൾ നൽകുന്നത്. സമുദ്രത്തിന് ഒഴുക്കുണ്ടായിരുന്നു. സമുദ്രനിരപ്പ് ഗണ്യമായി ഉയർന്നു. അതിന്‍റെ തിട്ടകളിൽ അതിവേഗം പാറകൾ നിക്ഷേപിക്കപ്പെട്ടു എന്ന് ഭൂപടങ്ങളിൽ നിന്ന് മനസിലാക്കാം.

മാർസ് ക്യൂരിയോസിറ്റി റോവർ ദൗത്യങ്ങളുടെ ഒരു പ്രധാന ലക്ഷ്യം ജീവന്‍റെ അടയാളങ്ങൾ കണ്ടെത്തുക എന്നതാണ്. അവ എപ്പോഴും വെള്ളം, വാസയോഗ്യമായ സ്ഥലം എന്നിവ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതാണ് അതിനുപറ്റിയ ഏറ്റവും മികച്ച സ്ഥലം. ഉയർന്ന പ്രദേശങ്ങളിൽ നിന്ന് വരുന്ന അവശിഷ്‌ടങ്ങളാൽ പോഷിക്കപ്പെട്ട, ഭീമാകാരമായ ജലാശയമാണിത്. പുരാതന ചൊവ്വയിൽ വേലിയേറ്റങ്ങളുണ്ടായിരുന്നുവെങ്കിൽ അവിടെ ജീവനുകളും ഉണ്ടായിരുന്നു. പുരാതന ചൊവ്വയിൽ ജീവൻ പരിണമിച്ചേക്കാമായിരുന്ന കൃത്യമായ സ്ഥലമാണിതെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വയിൽ വ്യാപകമായി കാണപ്പെടുന്ന ഫ്ലൂവിയൽ തിട്ടകൾ എന്ന് വിളിക്കപ്പെടുന്ന ഭൂപ്രകൃതി, അയോലിസ് ഡോർസയ്ക്ക് സമാനമായ വലിയ തടങ്ങളിൽ നിന്ന് ക്ഷയിച്ച പുരാതന നദീതടങ്ങളാണെന്ന് ഗവേഷകർ നിർണയിച്ചു. ഇവിടുത്തെ സ്ട്രാറ്റിഗ്രാഫി ഭൂമിയുടേതിന് സമാനമാണ്. ചൊവ്വയിലെ വലിയ ജലപാതകളുടെ രേഖകൾ കണ്ടെത്തിയെന്ന് പറയുന്നത് വലിയ അവകാശവാദമായി തോന്നാം. വാസ്‌തവത്തിൽ ഇത് സാധാരണമായ സ്ട്രാറ്റിഗ്രാഫിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.