വാഷിങ്ടണ്‍ : കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് സമുദ്രത്തില്‍ രൂപപ്പെടുന്ന ചെറിയ ചുഴികളും ഓഷ്യന്‍ കറന്‍റ്സും (കടലിന്‍റെ ഒഴുക്ക് ) വഹിക്കുന്ന പങ്കിനെ കുറിച്ച് പഠിക്കാന്‍ പുതിയ ദൗത്യവുമായി നാസ. സബ് മെസോസ്കേൽ ഓഷ്യൻ ഡൈനാമിക്‌സ് എക്‌സ്‌പിരിമെന്‍റ് (എസ്-മോഡ്) എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ഒക്ടോബറിലാണ് ആരംഭിക്കുക. ഓഷ്യൻ ഗ്ലൈഡറിലും നിരവധി വിമാനങ്ങളിലുമായി ശാസ്ത്രീയ ഉപകരണങ്ങളുടെ സഹായത്തോടെയാണ് നാസ ദൗത്യത്തിനൊരുങ്ങുന്നത്.
എഡ്ഡീസ് അഥവാ സമുദ്രജലത്തിന്‍റെ ചെറിയ തോതിലുള്ള ചലനങ്ങളെക്കുറിച്ച് കൂടുതലറിയാൻ പുതിയ ദൗത്യത്തിലൂടെ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഈ ചുഴികള്‍ ഏകദേശം 6.2 മൈൽ അഥവാ 10 കിലോമീറ്റർ വരെ നീളത്തില്‍ ജലത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കുന്നു. ഉപരിതലത്തില്‍ നിന്ന് സമുദ്ര പാളികളിലേക്കും തിരിച്ചും താപത്തിന്‍റെ ചലനത്തില്‍ എഡ്ഡികള്‍ക്ക് വലിയൊരു പങ്ക് വഹിക്കാനുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാര്‍ കരുതുന്നത്. എഡ്ഡികളെ കുറിച്ച് പഠിക്കുന്നതിലൂടെ ആഗോള കാലാവസ്ഥ വ്യതിയാനത്തിന്‍റെ വേഗം കുറയ്ക്കാന്‍ സമുദ്രങ്ങള്‍ എങ്ങനെ സഹായിക്കുന്നു എന്ന് മനസിലാക്കാന്‍ സാധിക്കും.
-
Swirling eddies of water may play a role in moving heat, gases, and nutrients between the planet’s atmosphere and the ocean’s depths. After a year’s pandemic delay, a new #EarthExpeditions mission is preparing to explore small ocean eddies up close. 🌊🚢https://t.co/X37dJBBIhn pic.twitter.com/5LFc7ZK056
— NASA Earth (@NASAEarth) May 18, 2021 " class="align-text-top noRightClick twitterSection" data="
">Swirling eddies of water may play a role in moving heat, gases, and nutrients between the planet’s atmosphere and the ocean’s depths. After a year’s pandemic delay, a new #EarthExpeditions mission is preparing to explore small ocean eddies up close. 🌊🚢https://t.co/X37dJBBIhn pic.twitter.com/5LFc7ZK056
— NASA Earth (@NASAEarth) May 18, 2021Swirling eddies of water may play a role in moving heat, gases, and nutrients between the planet’s atmosphere and the ocean’s depths. After a year’s pandemic delay, a new #EarthExpeditions mission is preparing to explore small ocean eddies up close. 🌊🚢https://t.co/X37dJBBIhn pic.twitter.com/5LFc7ZK056
— NASA Earth (@NASAEarth) May 18, 2021
മെയ് മാസത്തില്‍ ആരംഭിക്കുന്ന ക്യാമ്പെയ്ന്‍ പ്രധാനമായും സമുദ്രത്തിന്‍റെ ഉപരിതലത്തിലെ ഒഴുക്ക് അളക്കുന്നതിനുള്ള വ്യത്യസ്‌ത വഴികളുമായി താരതമ്യം ചെയ്യും. ഒക്ടോബറിൽ ദൗത്യം ആരംഭിക്കുമ്പോള്‍ ഇത് സഹായകരമാകുമെന്ന് സംഘത്തിലെ പ്രധാനിയും മസാച്യുസെറ്റ്സിലെ വുഡ്സ് ഹോൾ ഓഷ്യാനോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂഷനിലെ അസോസിയേറ്റ് സയന്‍റിസ്റ്റുമായ ടോം ഫറാർ പറഞ്ഞു.
അക്കോസ്റ്റിക് ഡോപ്ലർ കറന്‍റ് പ്രൊഫൈലറുകളാണ് ദൗത്യത്തില്‍ ഉപയോഗിക്കുന്ന പ്രധാന ഉപകരണം. സോണാര്‍ ഉപയോഗിച്ച് ജലത്തിന്‍റെ വേഗത അളക്കുന്നതിനും കറന്‍റ്സും എഡ്ഡികളും ഏത് ദിശയിലേക്ക് എത്ര വേഗത്തിലാണ് നീങ്ങുന്നതെന്നും ഈ ഉപകരണമാണ് കണ്ടുപിടിക്കുക. കാറ്റിന്‍റെ വേഗത, വായുവിന്‍റെ താപനില, ഈർപ്പം, ജലത്തിന്‍റെ താപനില, ലവണാംശം, സൂര്യനിൽ നിന്നുള്ള പ്രകാശം, ഇൻഫ്രാറെഡ് വികിരണം എന്നിവ അളക്കുന്നതിനുള്ള ഉപകരണങ്ങളും ദൗത്യത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഭൂമിയുടെ അന്തരീക്ഷവും സമുദ്രവും തമ്മിലുള്ള താപത്തിന്‍റെയും വാതകങ്ങളുടെയും കൈമാറ്റം കണക്കാക്കാനും ആഗോള കാലാവസ്ഥ വ്യതിയാനത്തെ നന്നായി മനസിലാക്കാനും ദൗത്യം ശാസ്ത്രജ്ഞരെ സഹായിക്കുമെന്നാണ് കരുതുന്നത്.