ETV Bharat / science-and-technology

കനകക്കുന്നിൽ ചന്ദ്രനുദിച്ചു: ലൂക് ജെറമിന്‍റെ ചന്ദ്രവിസ്‌മയത്തിന് ആയിരങ്ങൾ സാക്ഷി

Museum of Moon installation at Kanakakunnu: തിരുവനന്തപുരം കനകക്കുന്നിൽ സ്ഥാപിച്ച മ്യൂസിയം ഓഫ് മൂൺ ഇൻസ്റ്റലേഷൻ കാണാനെത്തിയത് ആയിരങ്ങൾ. ബ്രിട്ടീഷ് കലാകാരനായ ലൂക് ജെറം ആണ് ഇൻസ്റ്റലേഷൻ നിർമിച്ചത്. കേരളത്തിലെ ആദ്യത്തെ പ്രദർശനമാണ് നടന്നത്.

Museum of Moon installation  Museum of Moon installation at Kanakakunnu  Museum of Moon installation by Luke Jerram  Global Science Festival Kerala  കനകക്കുന്നിൽ ചന്ദ്രനുദിച്ചു  മ്യൂസിയം ഓഫ് മൂൺ ഇൻസ്റ്റലേഷൻ  കനകക്കുന്നിൽ മ്യൂസിയം ഓഫ് മൂൺ ഇൻസ്റ്റലേഷൻ  ലൂക് ജെറം  ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള  Crowd at Museum of Moon installation in Trivandrum  Museum of Moon in Kerala
Museum of Moon installation at Kanakakunnu
author img

By ETV Bharat Kerala Team

Published : Dec 6, 2023, 5:04 PM IST

മ്യൂസിയം ഓഫ് മൂൺ ഇൻസ്റ്റലേഷൻ കാണാനെത്തിയത് ആയിരങ്ങൾ

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കനകക്കുന്നിൽ നഗരവാസികൾക്ക് വിസ്‌മയമായി ചന്ദ്രനുദിച്ചു. ജനുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ (Global Science Festival Kerala) ഭാഗമായാണ് ബ്രിട്ടീഷ് കലാകാരനായ ലൂക് ജെറമിന്‍റെ 'മ്യൂസിയം ഓഫ് മൂൺ' എന്ന പേരിൽ(Museum of Moon installation at Kanakakunnu) മൂൺ ഇൻസ്റ്റലേഷൻ കനക കുന്നിൽ ഒരുക്കിയത്.

സൃഷ്ട്ടിക്ക് പിന്നിൽ ബ്രിട്ടീഷ് കലാകാരൻ: 23 അടിയാണ് ഇൻസ്റ്റലേഷൻ ചന്ദ്രന്‍റെ വ്യാസം. വിസ്‌മയം അടുത്തറിയാൻ നിരവധി ആളുകളാണ് ചന്ദ്രനുദിച്ച ദിക്കിലേക്കെത്തിയത്. ചൊവ്വാഴ്‌ച വൈകുന്നേരം ഏഴുമണി മുതൽ പുലർച്ച വരെയാണ് ഇൻസ്റ്റലേഷന്‍റെ പ്രദർശനം ഉണ്ടായിരുന്നത്. അമേരിക്കയിലെ ആസ്ട്രോണമി സയൻസ് സെന്‍ററിൽ വെച്ചാണ് ബ്രിട്ടീഷ് കലാകാരനായ ലൂക് ജെറം(Museum of Moon installation by Luke Jerram) മ്യൂസിയം ഓഫ് മൂൺ നിർമ്മിച്ചത്.

20 വർഷത്തോളം പരിശ്രമിച്ച് നാസ സ്ഥാപിച്ച ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ക്യാമറ പകർത്തിയ യഥാർത്ഥ ചിത്രങ്ങൾ കൂട്ടിയിണക്കിയാണ് മൂൺ ഇൻസ്റ്റലേഷൻ നിർമ്മിച്ചത്. ലോകപ്രശസ്‌തമായ 'മ്യൂസിയം ഓഫ് മൂൺ' കനകക്കുന്നിൽ ഒരുക്കിയപ്പോൾ വിസ്‌മയ പ്രദർശനത്തിന് സാക്ഷിയായത് അമ്പരപ്പിക്കുന്ന ആൾക്കൂട്ടം ആയിരുന്നു.

കേരളത്തിലെ ആദ്യത്തെ പ്രദർശനം: മൂന്നുനില കെട്ടിടത്തിന്‍റെ ഉയരത്തിലും ഏഴു മീറ്റർ വ്യാസത്തിലുമുള്ള ഈ ചാന്ദ്രഗോളം ലോകത്തിന്‍റെ വിവിധയിടങ്ങളിലെ പ്രദർശനത്തിന് ശേഷമാണ് കനകക്കുന്നിലെത്തിയത്. മ്യൂസിയം ഓഫ് മൂണിന്‍റെ കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും പ്രദർശനമാണ് തിരുനവന്തപുരത്ത് നടന്നത്. ഇന്ത്യയിൽ ആദ്യമായി പ്രദർശനം നടത്തിയത് ഡൽഹിയിൽ ആയിരുന്നു. 2018 ൽ ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെ പ്രദർശനം നടന്നത്.

ഭൂമിയിൽ നിന്ന് കാണാൻ സാധിക്കാത്ത ചന്ദ്രന്‍റെ മറുപുറവും കനകക്കുന്നിലൊരുക്കിയ ഭീമൻ മാതൃകയിൽ നിന്നും വ്യക്തമാകുന്നുണ്ട്. ഈ കാഴ്‌ചാ വിരുന്ന് കാണികൾക്ക് ഒരുക്കിയത് ദൂര കാഴ്‌ചയിൽ മാത്രം കണ്ട ചന്ദ്രനെ കൺമുന്നിൽ കാണാനാകുന്ന വേറിട്ട അനുഭവമാണ്. ടെലിസ്കോപ്പിലൂടെ മാത്രം കണ്ട ചന്ദ്രന്‍റെ വിശേഷണങ്ങൾ അടുത്തുനിന്ന് കാണാൻ നിരവധി ആളുകളാണ് ചന്ദ്രനുദിച്ച ദിക്കിലേക്ക് ഒഴുകിയെത്തിയത്. പ്രദർശനം കാണാനെത്തിയ കുട്ടികളും മുതിർന്നവരും വ്യത്യസ്‌തമായ ദൃശ്യം കണ്ടതിന്‍റെ അമ്പരപ്പിലാണ് കനകക്കുന്നിൽ നിന്നും മടങ്ങിയത്.

Also read: ഇവർക്കിത് അഭിമാന നിമിഷം, വി സാറ്റ് ഐഎസ്ആർഒക്ക് കൈമാറി...ഭാവിയിലെ ബഹിരാകാശ ശാസ്ത്രജ്ഞർക്ക് സല്യൂട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.