വാഷിംഗ്‌ടൺ : മോട്ടറോളയുടെ സ്‌മാർട്ട്‌ഫോണായ മോട്ടോ ജി 52(Moto G52) കഴിഞ്ഞയാഴ്‌ച പുറത്തിറക്കി. ഏപ്രിൽ 25 മുതൽ ഇന്ത്യയിൽ ലഭ്യമാകും. സ്‌നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റ്, 90Hz റിഫ്രഷ് റേറ്റ്, അമോലെഡ് ഡിസ്‌പ്ലേ, എന്നിവയാണ് ഫോണിന്‍റെ പ്രധാന ആകർഷണങ്ങൾ.
ഫോണിന്‍റെ ഇന്ത്യൻ വേരിയന്‍റിന് 6.5 ഇഞ്ച് 90Hz ഫുൾHD+ pOLED ഡിസ്പ്ലേ ഉണ്ടാകും. യൂറോപ്യൻ വേരിയന്‍റിന് 6.6 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയായിരുന്നു ഉണ്ടായിരുന്നത്. ചാര്‍ക്കോള്‍ ഗ്രേ, പോര്‍സലൈന്‍ വൈറ്റ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഈ സ്‌മാർട്ട്ഫോണ്‍ വിപണിയിലെത്തുന്നത്.
Also read: സാംസങ് ഗാലക്‌സി എം53 ഇന്ത്യയിലേക്ക്
മോട്ടോ ജി 52ന്‍റെ പിന്‍ഭാഗത്ത് 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഡെപ്‌ത് സെന്‍സറും 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സറും ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ്. മുന്‍വശത്ത്, സെല്‍ഫികള്‍ക്കായി 16 മെഗാപിക്‌സല്‍ ക്യാമറയുണ്ട്. 30 വാട്‌സ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്.