A15 ബൈയോണിക് ചിപ്, ആപ്പിളിന്‍റെ ഏറ്റവും പുതിയ വേർഷനായ ios 15.4, ഇന്ത്യൻ മാർക്കറ്റിൽ 43000 രൂപ. പറഞ്ഞു തുടങ്ങിയാൽ ഐ ഫോണ്‍ എസ്ഇ യെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങള്‍ ഏറെയാണ്.
ആകർഷകമായി ഡിസൈനും, കട്ടിയേറിയ ഡിസ്പ്ലേ ഗ്ലാസും വിപണിയിൽ ഫോണിന് കൂടുതൽ കരുത്താകുന്നു. പഴയ മോഡലുകളെ അപേക്ഷിച്ച് വേഗതയിൽ എസ്ഇ അൽപ്പം മുമ്പിൽ നിൽക്കുമെന്നാണ് കമ്പനി നൽകുന്ന വാഗ്‌ദാനം.
A15 ബൈയോണിക് ചിപ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാൽ ഗെയിമിങ്ങ് ഇള്‍പ്പടെ ഫോണിൽ വേഗതയേറും. 4.7 ഇഞ്ച് ഐഫോൺ മോഡലുകളേക്കാളും ബാറ്ററി ലൈഫും എസ്ഇയിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നു. കുറഞ്ഞ വെളിച്ചത്തിൽ മികച്ച ക്യാമറ പെർഫോമൻസും, പൊടിയുള്‍പ്പടെ ചെറുക്കുന്നതിന് ആവശ്യമായ ഡിസ്പ്ലേ ഗ്ലാസും ഐഫോണ്‍ എസ് ഇ യുടെ പ്രത്യേകതകളാണ്.
ആഗോള തലത്തിൽ 30 ദശലക്ഷത്തിലധികം ഫോണുകള്‍ ഈ വർഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 64, 128, 256 ജിബി മെമ്മറിയിൽ ഫോണ്‍ ലഭ്യമാണ്. ഇന്ത്യൻ വിപണിയിൽ 43000 രൂപ മുതൽ ലഭ്യമാകുന്ന ഫോണ്‍ ഇഎംഐ ഓഫറുകളിലും വാങ്ങാവുന്നതാണ്.
ഫോണിന്‍റെ മറ്റ് സവിശേഷതകള്‍ :
ബോഡിയി ഡിസൈൻ
4.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയും ടച്ച് ഐഡിയുമാണ് ഫോണിന് നൽകിയിരിക്കുന്നത്. വശങ്ങളിൽ വോളിയം, പവർ ബട്ടണുകള്‍ക്കൊപ്പം സൈലന്‍റെ മോഡിലേക്ക് മാറ്റാനുള്ള ഓപ്ഷനും സെറ്റ് ചെയ്തിട്ടുണ്ട്. 12 മെഗാപിക്സൽ കാമറയാണ്. ലൈറ്റ് വെയിറ്റ് ആണെന്നുള്ളതും ആകർഷകമായ ഘടകങ്ങളിൽ ഒന്നാണ്.
സോഫ്റ്റ്‌വെയർ
മറ്റുള്ളവയെ അപേക്ഷിച്ച് വേഗതയിൽ മുമ്പില്‍ നിൽക്കാൻ എസ്ഇയെ സഹായിക്കുന്ന പ്രധാന ഘടകം ios15.4 തന്നെ. സോഫ്റ്റ്‌വെയർ അപ്ഡേറ്റും ഫോണിൽ ലഭ്യമാണ്. മറ്റ് വേർഷനുകളിലെ എല്ലാ ഫീച്ചേഴ്സുകളും ഫോണിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ക്യാമറ
12 മെഗാപിക്‌സൽ സിംഗിള്‍ മെഗാപിക്‌സൽ ബാക് ക്യാമറയാണ് ഫോണിന് നൽകിയിട്ടുള്ളത്. ഫോണിന് നൈറ്റ് മോഡ് ലഭ്യമല്ല. എന്നാൽ കുറഞ്ഞ വെളിച്ചത്തിൽ മികച്ച പെർഫോമൻസ് കമ്പനി വാഗ്‌ദാനം ചെയ്യുന്നു. 4k വീഡിയോ സപ്പോർട്ടും 60 എഫ്‌പിഎസും ഫോണിന്‍റെ ക്യാമറ ക്വാളിറ്റി വർധിപ്പിക്കുന്നു. പനോരമ, സ്ലോമോഷൻ, പോട്രൈറ്റ് തുടങ്ങിയവയും ഫോണിൽ ലഭ്യമാണ്. 7 എംപി എച്ച്ഡി സെൽഫി ക്യാമറയാണ് ഫോണിലുള്ളത്.
ബാറ്ററി
18 വോട്ട് ഫാസ്റ്റ് ചാർജിങ് ആണ് ഫോണിൽ ലഭിക്കുന്നത്. വയര്‍ലെസ് ചാർജിങ്ങും ഐ ഫോണ്‍ എസ്ഇ യുടെ പ്രത്യേകതകളിൽ ഒന്നാണ്.
ALSO READ YouTube Show Transcript Feature | ആഡ്രോയിഡ് ആപ്പിൽ 'ഷോ ട്രാന്‍സ്ക്രിപ്‌റ്റ്' ഫീച്ചറുമായി യൂട്യൂബ്