വാഷിങ്ടണ്‍: അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്ക് ഭീമന്‍മാരായ മൈക്രോസോഫ്‌റ്റും മെറ്റയും പങ്കാളികളാകുന്നു. വെര്‍ച്വലായി ആളുകളെ പരസ്‌പരം എളുപ്പത്തില്‍ കണക്‌ട് ചെയ്യാന്‍ സഹായിക്കുക എന്നതാണ് ഇരു കമ്പനികളുടെയും പങ്കാളിത്തതിന്‍റെ ലക്ഷ്യം. സംരംഭകര്‍ക്കാവും പുതിയ ഫീച്ചര്‍ ഏറ്റവുമധികം ഗുണം ചെയ്യുക.
ക്വസ്റ്റ് ഉപകരണങ്ങങ്ങളിലൂടെ മൈക്രോസോഫ്റ്റ് ടീം ഒന്നിക്കുകയും വിൻഡോസ് ആപ്പുകൾ മെറ്റയുടെ ഹെഡ്‌സെറ്റുകളിലേക്ക് സ്‌ട്രീം ചെയ്യുവാന്‍ മൈക്രോസോഫ്റ്റ് അവസരമൊരുക്കുമെന്നും മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല പറഞ്ഞു. മൈക്രോസോഫ്‌റ്റിന്‍റെ ഗെയിമിങ് സേവനങ്ങള്‍, എക്‌സ്ബോക്‌സ് ക്ലൗഡ് ഗെയിമിങ് എന്നിവ അടുത്ത മാസത്തിനുള്ളില്‍ അവതരിപ്പിക്കുമെന്നും നാദെല്ല കൂട്ടിച്ചേര്‍ത്തു.
പരസ്‌പരം ആളുകളെ ബന്ധിപ്പിക്കുവാനുള്ള ഏറ്റവും പുതിയതും വ്യത്യസ്‌തവുമായ മാര്‍ഗത്തിനായാണ് മെറ്റ ക്വസ്‌റ്റുമായി മൈക്രോസോഫ്‌റ്റ് പങ്കാളിത്തം വഹിക്കുന്നത്. ഹൊറൈസൺ വർക്ക്റൂംസ്, പരസ്‌പരമുള്ള സഹകരണത്തിനായുള്ള മെറ്റയുടെ വിആർ, തുടങ്ങിയ സവിശേഷതകള്‍ നേരിട്ട് ടീമുമായി ബന്ധിപ്പിക്കുന്ന അനുഭവമാണ് ലഭിക്കുന്നത്. കൂടാതെ വേഡ് എക്‌സല്‍, പവര്‍പോയിന്‍റ്, ഔട്ട്ലുക്ക് തുടങ്ങിയ ആപ്പുകളുമായും മൈക്രോസോഫ്‌റ്റ് 365വുമായി അതിവേഗം ബന്ധിപ്പിക്കാന്‍ സാധിക്കും.
ഉപയോക്താവിന്‍റെ വ്യക്തിഗതമായ ആപ്പുകളുടെ എല്ലാ സുരക്ഷയെയും മാനിച്ചുകൊണ്ടായിരിക്കും പുതിയ 3ഡി അനുഭവം നല്‍കുന്ന വെര്‍ച്വല്‍ പ്ലാറ്റ്ഫോം. പൂര്‍ണമായും നൂതന മാര്‍ഗം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 365 വിന്‍റോ വ്യത്യസ്‌തമായ അനുഭവമായിരിക്കും ഉപയോക്താവിന് നല്‍കുന്നത്. എക്‌സ് ബോക്‌സ് ക്ലൗഡ് ഗെയിമിങിനെ സംബന്ധിച്ചിടത്തോളം, ക്വസ്റ്റിൽ, നിലവിലുള്ള എക്‌സ് ബോക്‌സ് കൺട്രോളറുകളെ നിയന്ത്രിക്കുന്ന 2ഡി വി ആര്‍ സ്‌ക്രീനില്‍ ഗെയിമുകള്‍ ദൃശ്യമാകും. ഇതിന് പുറമേ കൂടുതല്‍ ഫീച്ചറുകള്‍ വരാന്‍ സാധ്യതയുണ്ടെന്ന് നാദെല്ല കൂട്ടിച്ചേര്‍ത്തു.