ETV Bharat / science-and-technology

'സള്‍ഫ്യൂരിക് മേഘങ്ങളു'ടെ രഹസ്യവും ചുരുളഴിക്കാന്‍ ഐഎസ്ആര്‍ഒ' ; ചന്ദ്രനും ചൊവ്വയ്ക്കും പിന്നാലെ ശുക്രനിലേക്കും - ISRO plans mission to Venus, eyes Dec 2024 launch window

ശുക്രന്‍റെ ഉപരിതലത്തെ കുറിച്ച് പഠിക്കാനും 'സൾഫ്യൂരിക് ആസിഡ് മേഘങ്ങൾ' സംബന്ധിച്ച നിഗൂഢതകൾ കണ്ടെത്താനുമാണ് പുതിയ ദൗത്യം

ISRO plans mission to Venus  eyes Dec 2024 launch window  isro new mission to venus  ISRO plans mission to Venus, eyes Dec 2024 launch window  ചന്ദ്രനും ചൊവ്വക്കും പിന്നാലെ ശുക്രനിലേക്കും; പുതിയ ദൗത്യത്തിനൊരുങ്ങി ഐഎസ്ആർഒ
ചന്ദ്രനും ചൊവ്വക്കും പിന്നാലെ ശുക്രനിലേക്കും; പുതിയ ദൗത്യത്തിനൊരുങ്ങി ഐഎസ്ആർഒ
author img

By

Published : May 4, 2022, 7:19 PM IST

ന്യൂഡല്‍ഹി : ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അയച്ച ദൗത്യങ്ങൾക്ക് ശേഷം ശുക്രന്‍റെ ഉപരിതലത്തിന് താഴെ എന്താണെന്ന് പഠിക്കാനുള്ള ദൗത്യത്തിന് ഐഎസ്ആര്‍ഒ. ശുക്രനെ ചുറ്റിയുള്ള 'സൾഫ്യൂരിക് ആസിഡ് മേഘങ്ങൾ' സംബന്ധിച്ച നിഗൂഢതകൾ കണ്ടെത്താനും ബഹിരാകാശ പേടകം തയ്യാറാക്കുകയാണ് ഐഎസ്ആർഒ. ശുക്രൻ ദൗത്യം വിഭാവനം ചെയ്യപ്പെട്ടെന്നും ആവശ്യമായ ദൗത്യ പദ്ധതി തയ്യാറാക്കിയെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു.

ഇന്ത്യയുടെ പക്കലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ ശുക്രദൗത്യം നിറവേറ്റാന്‍ സാധിക്കും. ഭൂമിയും ശുക്രനും ഏറ്റവും അടുത്തു വരുന്ന സമയം ലക്ഷ്യമിട്ട് 2024 ഡിസംബറിലാകും പേടകം വിക്ഷേപിക്കുക. കുറഞ്ഞ അളവിലുള്ള പ്രൊപ്പല്ലന്റ് ഉപയോഗിച്ച് തൊട്ടടുത്ത ഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ പേടകം എത്തിക്കും.

2024 കഴിഞ്ഞാല്‍ 2031ലാകും ഭൂമിയും ശുക്രനും ഏറ്റവും അടുത്തുവരിക. മുന്‍ കാലങ്ങളില്‍ നടത്തിയ ശുക്രദൗത്യങ്ങളിലുണ്ടായ മോശം അനുഭവങ്ങളും ദുരന്തങ്ങളും കണക്കിലെടുത്ത് സമഗ്രമായ പഠനം നടത്തിയായിരിക്കും പുതിയ ഉദ്യമമെന്നും എസ് സോമനാഥ് വിശദീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.