തിരുപ്പതി : നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-01 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ). രാവിലെ 10.42നായിരുന്നു വിക്ഷേപണം. ജിഎസ്എൽവി മാർക്ക് 2 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹം ഭ്രമണപഥത്തിലേക്ക് അയച്ചത്.
-
Congratulations, @isro, on the successful launch of GSLV-F12/NVS-01 Mission 🇮🇳 pic.twitter.com/cr2195goNk
— Indian Aerospace Defence News - IADN (@NewsIADN) May 29, 2023 " class="align-text-top noRightClick twitterSection" data="
">Congratulations, @isro, on the successful launch of GSLV-F12/NVS-01 Mission 🇮🇳 pic.twitter.com/cr2195goNk
— Indian Aerospace Defence News - IADN (@NewsIADN) May 29, 2023Congratulations, @isro, on the successful launch of GSLV-F12/NVS-01 Mission 🇮🇳 pic.twitter.com/cr2195goNk
— Indian Aerospace Defence News - IADN (@NewsIADN) May 29, 2023
ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ വിക്ഷേപണത്തറയിൽ നിന്നാണ് 51.7 മീറ്റർ ഉയരമുള്ള റോക്കറ്റ് കുതിച്ചുയർന്നത്. വിക്ഷേപണം വിജയമെന്ന് ഐഎസ്ആർഒ അറിയിച്ചു. ക്രയോജനിക് അപ്പർ സ്റ്റേജുള്ള ജിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചാണ് ഭ്രമണപഥത്തിലേക്ക് എൻവിഎസ് എത്തിച്ചത്.
-
After a flight of about 19 minutes, the NVS-O1 #satellite was injected precisely into a #Geosynchronous Transfer Orbit by @isro GSLV F-12 rocket, the satellite will travel to its designated orbit 🛰 #IADN pic.twitter.com/rXuq6H0hhE
— Indian Aerospace Defence News - IADN (@NewsIADN) May 29, 2023 " class="align-text-top noRightClick twitterSection" data="
">After a flight of about 19 minutes, the NVS-O1 #satellite was injected precisely into a #Geosynchronous Transfer Orbit by @isro GSLV F-12 rocket, the satellite will travel to its designated orbit 🛰 #IADN pic.twitter.com/rXuq6H0hhE
— Indian Aerospace Defence News - IADN (@NewsIADN) May 29, 2023After a flight of about 19 minutes, the NVS-O1 #satellite was injected precisely into a #Geosynchronous Transfer Orbit by @isro GSLV F-12 rocket, the satellite will travel to its designated orbit 🛰 #IADN pic.twitter.com/rXuq6H0hhE
— Indian Aerospace Defence News - IADN (@NewsIADN) May 29, 2023
ജിഎസ്എൽവി എഫ്-12 -എൻവിഎസ് -01 : പറന്നുയർന്ന് 20 മിനിറ്റിനുള്ളിൽ റോക്കറ്റ്, 2,232 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 251 കിലോമീറ്റർ ഉയരത്തിൽ ഉദ്ദേശിച്ച ജിയോസിൻക്രണസ് ട്രാൻസ്‌ഫർ ഓർബിറ്റിൽ (ജിടിഒ) വിന്യസിച്ചു. തദ്ദേശീയമായി വികസിപ്പിച്ച റൂബീഡിയം അറ്റോമിക് ക്ലോക്ക് ഉപയോഗിക്കുന്ന ആദ്യ ഉപഗ്രഹം കൂടിയാണ് എൻവിഎസ് 01. അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്‌പേസ് ആപ്ലിക്കേഷൻസ് സെന്‍ററാണ് പുതുതലമുറയിൽപ്പെട്ട ഗതിനിർണയ ഉപഗ്രഹത്തിനുള്ള അറ്റോമിക് ക്ലോക്ക് വികസിപ്പിച്ചെടുത്തത്. ചുരുക്കം ചില രാജ്യങ്ങൾ മാത്രം കൈവശം വച്ചിരിക്കുന്ന ഒരു പ്രധാന സാങ്കേതിക വിദ്യയായതിനാൽ ഇത് വളരെ പ്രാധാന്യമർഹിക്കുന്നു എന്നാണ് ഐഎസ്ആർഒയുടെ അഭിപ്രായം.
-
#WATCH | Indian Space Research Organisation's advanced navigation satellite GSLV-F12 and NVS-01 successfully completed their mission.
— ANI (@ANI) May 29, 2023 " class="align-text-top noRightClick twitterSection" data="
(Video source: ISRO) pic.twitter.com/Tqxsc8YTln
">#WATCH | Indian Space Research Organisation's advanced navigation satellite GSLV-F12 and NVS-01 successfully completed their mission.
— ANI (@ANI) May 29, 2023
(Video source: ISRO) pic.twitter.com/Tqxsc8YTln#WATCH | Indian Space Research Organisation's advanced navigation satellite GSLV-F12 and NVS-01 successfully completed their mission.
— ANI (@ANI) May 29, 2023
(Video source: ISRO) pic.twitter.com/Tqxsc8YTln
എൻവിഎസ്-01 ജിപിഎസിന് സമാനമായി കൃത്യവും തത്സമയവുമായ നാവിഗേഷൻ നൽകുന്ന ഒരു ഇന്ത്യൻ റീജിയണൽ സാറ്റലൈറ്റ് സിസ്റ്റമാണ് എൻവിഎസ്-01. 27.5 മണിക്കൂർ കൗണ്ട്‌ഡൗണിനൊടുവിലായിരുന്നു വിക്ഷേപണം. സ്ഥാനനിർണയം, നാവിഗേഷൻ, സമയം, സിവിൽ ഏവിയേഷൻ, സൈനിക ആവശ്യകതകൾ എന്നിവ കൃത്യതയോടെ ലഭ്യമാക്കാൻ ഐഎസ്ആർഒ വികസിപ്പിച്ച 7 ഉപഗ്രഹങ്ങളുടെ സംവിധാനമാണ് നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (നാവിക്). ഈ സംഘത്തിലേക്കാണ് എൻവിഎസ് – 01 എത്തിയത്. ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (IRNSS) എന്നായിരുന്നു നാവിക് നേരത്തെ അറിയപ്പെട്ടിരുന്നത്.
നാവികിന്‍റെ ചില ആപ്ലിക്കേഷനുകളിൽ ഭൂഗർഭ, വ്യോമ, സമുദ്ര നാവിഗേഷൻ, കൃഷി, മൊബൈൽ ഉപകരണങ്ങളിലെ ലൊക്കേഷൻ അധിഷ്‌ഠിത സേവനങ്ങൾ, മറൈൻ ഫിഷറീസ് എന്നിവ ഉൾപ്പെടുന്നു. സിവിലിയൻ ഉപയോക്താക്കൾക്ക് സ്റ്റാൻഡേർഡ് പൊസിഷൻ സർവീസ് (SPS), തന്ത്രപ്രധാന ഉപയോക്താക്കൾക്ക് നിയന്ത്രിത സേവനം എന്നിവയാണ് നാവിക് വാഗ്‌ദാനം ചെയ്യുന്ന രണ്ട് സേവനങ്ങൾ.
വിജയകരമായി വിക്ഷേപണം നടത്തിയതിൽ മുഴുവൻ ടീമിനെയും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അഭിനന്ദിച്ചു. 'എൻവിഎസ്-01 ജിഎസ്എൽവി കൃത്യമായ ഭ്രമണപഥത്തിൽ സ്ഥാപിച്ചു. ദൗത്യം സാധ്യമാക്കിയതിന് മുഴുവൻ ഐഎസ്ആർഒ ടീമിനും അഭിനന്ദനങ്ങൾ'- എസ് സോമനാഥ് പറഞ്ഞു. മിഷൻ കൺട്രോൾ സെന്‍ററിൽ നിന്നുള്ള വിക്ഷേപണാനന്തര പ്രസംഗത്തിലാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.
ജിയോ സിൻക്രണസ് ലോഞ്ച് വെഹിക്കിൾ (ജിഎസ്എൽവി) : ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച ആദ്യ ഇന്ത്യൻ റോക്കറ്റാണ് ജിഎസ്എൽവി. ഭൂസ്ഥിര ഭ്രമണപഥങ്ങളിലേക്ക് ഉപഗ്രഹങ്ങളയക്കാൻ രാജ്യത്തെ പ്രാപ്‌തമാക്കിയ റോക്കറ്റാണിത്.
ജിഎസ്എൽവിയുടെ ട്രാക്ക് റെക്കോർഡ് പരിശോധിച്ചാൽ, ഇത് വരെ 14 ദൗത്യങ്ങളാണ് നടത്തിയിട്ടുള്ളത്. അതിൽ എട്ടെണ്ണം വിജയിച്ചു. നാല് ദൗത്യങ്ങൾ പരാജയപ്പെട്ടു. രണ്ടെണ്ണം ഭാഗികമായി പരാജയപ്പെട്ടു. പരാജയത്തിന് പല കാരണങ്ങൾ ഉണ്ടായിരുന്നു. സ്ട്രാപ്പോൺ ബൂസ്റ്റർ മുതൽ ക്രയോജനിക് എഞ്ചിൻ തകരാർ വരെ പരാജയങ്ങൾക്ക് കാരണമായി.