ETV Bharat / science-and-technology

അടിയന്തര സാഹചര്യങ്ങളില്‍ സാറ്റലൈറ്റ് കണക്‌ടിവിറ്റി; പുതിയ ഫീച്ചറുമായി ഐഫോണ്‍ 14 - iphone14 features

ഈ വര്‍ഷം അവസാനത്തോടെയാണ് ഐഫോണ്‍ 14 വിപണിയിലെത്തുന്നത്

ഐഫോണ്‍ 14  ഐഫോണ്‍ സാറ്റലൈറ്റ് കണക്‌ടിവിറ്റി  iphone 14  iiphone latest news  iphone14 features  iphone14 satellite connectivity
അടിയന്തര സാഹചര്യങ്ങളില്‍ സാറ്റലൈറ്റ് കണക്‌ടിവിറ്റി; പുതിയ ഫീച്ചറുമായി ഐഫോണ്‍ 14
author img

By

Published : Apr 19, 2022, 7:34 PM IST

വാഷിംഗ്‌ടണ്‍: ആപ്പിള്‍ ഐഫോണിന്‍റെ 14-ാം പതിപ്പ് ഈ വര്‍ഷം അവസാനത്തോടെ വിപണിയിലേക്കെത്തുമെന്നാണ് സൂചന. എന്നാല്‍ ഫോണിന്‍റെ ഫീച്ചറുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് അടുത്തതായി വിപണിയിലെത്തുന്ന ഐഫോണ്‍ 14- ല്‍ സാറ്റലൈറ്റ് കണക്‌ടിവിറ്റി ഉള്‍പ്പെടുത്താന്‍ കഴിയുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

മാഷബല്‍ (MASHABLE) പുറത്ത് വിട്ട റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി ബ്ലൂംബെർഗ് പത്രപ്രവർത്തകൻ മാർക്ക് ഗുർമാനാണ് പുതിയ വിവരം പുറത്ത് വിട്ടത്. ക്വാല്‍കോം എക്‌സ്60 (Qualcomm X60) മോഡത്തിന്റെ സാന്നിധ്യം ആപ്പിൾ സ്‌മാർട്ട്ഫോണിനെ ഉപഗ്രഹങ്ങൾ വഴി ആശയവിനിമയം നടത്താൻ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അടിയന്തര സാഹചര്യത്തിൽ മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കാനാകൂ.

നൂതന സാങ്കേതികവിദ്യയിലൂടെ അടിയന്തരസാഹചര്യങ്ങളില്‍ എസ്‌ഒഎസ് സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും കഴിയുമെന്നതാണ് പ്രത്യേകത. സെല്ലുലാര്‍ കണക്‌ടിവിടി ലഭ്യമല്ലാത്ത സാഹചകര്യത്തിലും ഇത് ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാം. പുതിയ സാറ്റലൈറ്റ് ഫീച്ചറുകള്‍ സാധാരണ വെബ് ബ്രൗസിംഗിനെയും, വീഡിയേ സ്‌ട്രീമിംഗിനെയും പിന്തുണയ്‌ക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നുണ്ട്.

ആപ്പിളിന്‍റെ സാറ്റലൈറ്റ് പരീക്ഷണങ്ങളെ കുറിച്ച് 2019-ല്‍ തന്നെ ബ്ലൂംബെര്‍ഗ് വാര്‍ത്തകള്‍ നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഐഫോണ്‍-13 പുറത്തിറങ്ങിയ വേളയിലും സമാന സാധ്യതയെ കുറിച്ച് ആപ്പിള്‍ വിശകലന വിദഗ്‌ദ മിന്‍-ചി കുഒയും (Ming-Chi Kuo) പ്രവചനം നടത്തിയിരുന്നു. മിനി പതിപ്പ്, പഞ്ച്-ഹോൾ ഡിസൈൻ, 48 എംപി ക്യാമറ സെൻസർ എന്നിവയുൾപ്പെടെ ചില കാര്യമായ മാറ്റങ്ങളോടെയാണ് ഐഫോണ്‍ 14 വിപണിയിലേക്കെത്തുന്നത്.

Also read: സാംസങ് ഗാലക്‌സി എം53 ഇന്ത്യയിലേക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.