ETV Bharat / science-and-technology

പസഫിക്കിലെ പോയിന്‍റ് നെമോയില്‍ ഇടിച്ചിറങ്ങാന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം ; ദൗത്യത്തില്‍ വെല്ലുവിളികളേറെ

author img

By

Published : Feb 19, 2022, 8:03 PM IST

1998ൽ ആരംഭിച്ച ബഹിരാകാശ ദൗത്യം 2031ൽ ഡീകമ്മിഷന്‍ ചെയ്‌ത് കടലിലേക്ക് ഇടിച്ചിറക്കുന്നത് ഈ രംഗത്തെ മറ്റൊരു വിസ്‌മയമാകും

International Space Station  International Space Station decommissioning Nasa  ഐഎസ്എസ്  അന്താരാഷ്‌ട്ര ബഹിരാകാശ നിലയം  നാസ  ഡീഓർബിറ്റ്  പോയിന്‍റ് നെമോ
പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ഐഎസ്എസ്; പോയിന്‍റ് നെമോ ദൗത്യത്തിലെ വെല്ലുവിളികൾ

വാഷിങ്ടൺ : അമേരിക്കയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്‍റെ പ്രവർത്തനം 2031ൽ അവസാനിപ്പിക്കുമെന്ന് നാസ പ്രഖ്യാപിച്ചിരുന്നു. 1998ൽ ആരംഭിച്ച ദൗത്യം 2031ൽ ഡീകമ്മിഷന്‍ ചെയ്‌ത് കടലിലേക്ക് ഇടിച്ചിറക്കുന്നത് ഈ രംഗത്തെ മറ്റൊരു വിസ്‌മയമാകും.

എന്നാല്‍ സുരക്ഷിതമായി കടലിലിറക്കാനുള്ള ദൗത്യത്തിൽ എന്തെങ്കിലും അപാകതകൾ സംഭവിച്ചാൽ അത് വരുത്തിവയ്ക്കുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും. പ്രവർത്തനം അവസാനിപ്പിക്കുന്ന ബഹിരാകാശ നിലയം പസഫിക് സമുദ്രത്തിലുള്ള പോയിന്‍റ് നെമോ എന്നറിയപ്പെടുന്ന പ്രദേശത്താണ് പതിക്കുക. ബഹിരാകാശ വാഹനങ്ങളുടെ സെമിത്തേരി എന്നാണ് പോയിന്‍റ് നെമോ അറിയപ്പെടുന്നത്. കരയിൽ നിന്ന് വളരെ അകലെയാണ് പോയിന്‍റ് നെമോ.

ഐഎസ്എസ് ദൗത്യം

ഐ‌എസ്‌എസിന്‍റെ പ്രവർത്തനങ്ങൾ പുതിയ വാണിജ്യ ബഹിരാകാശ നിലയങ്ങളിലേക്ക് മാറ്റുന്നതിനും അവശേഷിക്കുന്ന വസ്‌തുക്കളെ സുരക്ഷിതമായി ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള പല തലങ്ങളിലുള്ള ദൗത്യത്തിന്‍റെ അവസാന ഘട്ടമാണ് ഫൈൻഡിങ് പോയിന്‍റ് നെമോ.

ദൗത്യം ആരംഭിക്കുമ്പോൾ 15 വർഷത്തേക്ക് മാത്രമാണ് കാലയളവ് പറഞ്ഞിരുന്നത്. 21 വർഷത്തെ പ്രവർത്തനത്തിന് ശേഷം വിള്ളലുകളടക്കം കേടുപാടുകൾ ഉണ്ടെങ്കിലും 2030 വരെ പ്രവർത്തിക്കാൻ ബൈഡൻ സർക്കാർ അനുമതി നൽകുകയായിരുന്നു. ഇതോടെ പ്രതീക്ഷിച്ചതിലും ഇരട്ടി കാലയളവാണ് ബഹിരാകാശ നിലയം പ്രവർത്തന സജ്ജമായിരിക്കുക.

മനുഷ്യരാശിയിൽ ശാസ്ത്രസാങ്കേതിക വിദ്യയുടെ ഒഴിച്ചുകൂടാനാവാത്ത കുതിച്ചുചാട്ടമായി കണക്കാക്കപ്പെടുന്ന ഐഎസ്എസ് യുഎസ്, റഷ്യ, യൂറോപ്പ്, കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ ബഹിരാകാശ ഏജൻസികളുടെ സഹകരണത്തോടെയാണ് പ്രവർത്തനം ആരംഭിച്ചത്. ബഹിരാകാശ നിലയങ്ങളുടെ വിവിധ ഭാഗങ്ങൾ വിവിധ രാജ്യങ്ങളിൽ നിർമിച്ചവയാണ്.

ഒരു ഫുട്ബോൾ മൈതാനത്തിന്‍റെയെങ്കിലും വിസ്താരത്തിലാണ് ഐഎസ്എസ് വ്യാപിച്ചുകിടക്കുന്നത്. ബഹിരാകാശത്തെ ഏറ്റവും വലിയ മനുഷ്യനിർമിത വസ്തുവാണിത്. ഭൗമോപരിതലത്തിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ഐഎസ്എസ് 16 പ്രതിദിന ഭ്രമണപഥങ്ങൾ പൂർത്തിയാക്കുമ്പോൾ ഭൂമിയിൽ നിന്ന് നഗ്നനേത്രങ്ങളാൽ ദർശിക്കാൻ സാധിക്കും.

ഡീകമ്മിഷനിങ് ഓപ്പറേഷൻ

2031ൽ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് മുൻപ് എന്തെങ്കിലും കാരണത്താൽ അപകടം സംഭവിക്കുകയാണെങ്കിൽ നിലയം ഭൂമിയിലേക്ക് പതിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ അത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമായേക്കാം.

ഭൂമിയിലേക്ക് പതിക്കുമ്പോൾ മറ്റ് അപകടങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്താനായി നിലയത്തിന്‍റെ ഭാഗങ്ങൾ ചെറിയ കഷണങ്ങളാക്കി മാറ്റണം. ഇതിനായി പുതുതായി നിർമിച്ച മൊഡ്യൂളുകൾ ആദ്യം പ്രധാന ഘടനയിൽ നിന്ന് വേർപെടുത്തണം.

ഇവ ഭാവിയിലെ ബഹിരാകാശ നിലയങ്ങളുടെ ഭാഗമായി സംയോജിപ്പിക്കാൻ ഭ്രമണപഥത്തിൽ തുടരും. ബഹിരാകാശ വാഹനത്തിൽ ദിശ മാറ്റാൻ ഉപയോഗിക്കുന്ന ചെറിയ റോക്കറ്റ് ഉപയോഗിച്ച് ഐഎസ്എസിന്‍റെ വേഗത കുറക്കുകയും തൽഫലമായി ഏതാനും മാസങ്ങൾക്കുള്ളിൽ അതിന്‍റെ പരിക്രമണ ഉയരം ക്രമേണ കുറയുകയും ചെയ്യും.

ഭൂമിയിലേക്ക് പതിക്കാൻ തുടങ്ങുമ്പോഴേക്കും ഘടനയുടെ ഭൂരിഭാഗവും കത്തിത്തീരും. എന്നാൽ ശേഷിക്കുന്നവ പോയിന്‍റ് നെമോ ലക്ഷ്യമാക്കി നീങ്ങും. കടലിൽ പതിക്കുന്നതോടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്‍റെ ദൗത്യം അവസാനിക്കും.

Also Read: റഷ്യ യുക്രൈനെ ആക്രമിക്കുമെന്ന് യു.എസ്; റഷ്യയെ ഒറ്റപ്പെടുത്താൻ ബൈഡൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.