ETV Bharat / science-and-technology

ലോഗോ പരിഷ്‌കരിച്ച് ഇൻസ്റ്റഗ്രാം

മെച്ചപ്പെട്ട അനുഭവം സാധ്യമാക്കുന്നതിന്‍റെയും ആപ്ലിക്കേഷന്‍ പരിഷ്‌കരിക്കുന്നതിന്‍റെയും ഭാഗമായാണ് ലോഗോയിലെ ഈ മാറ്റം

Instagram introduces new slightly tweaked logo  instagram logo become more brighter  logo changes in instagram  changes in instagram  ലോഗോ പരിഷ്‌കരിച്ച് ഇൻസ്റ്റാഗ്രാം  മെച്ചപ്പെട്ട അനുഭവം സാധ്യമാക്കുന്നതിന്‍റെയും ആപ്ലിക്കേഷന്‍ പരിഷ്‌കരിക്കുന്നതിന്‍റെയും ഭാഗമായാണ് ലോഗോയിലെ ഈ മാറ്റം
ലോഗോ പരിഷ്‌കരിച്ച് ഇൻസ്റ്റാഗ്രാം
author img

By

Published : May 25, 2022, 10:07 AM IST

വാഷിംഗ്‌ടണ്‍: ലോഗോ പരിഷ്‌കരിച്ച് ഇൻസ്റ്റഗ്രാം. പഴയതിനേക്കാള്‍ തെളിച്ചമുള്ളതാണ് ഇന്‍സ്റ്റയുടെ പുതിയ ലോഗോ. ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട അനുഭവം സാധ്യമാക്കുന്നതിന്‍റെയും ആപ്ലിക്കേഷന്‍ പരിഷ്‌കരിക്കുന്നതിന്‍റെയും ഭാഗമായാണ് ഈ മാറ്റം. ഇൻസ്റ്റഗ്രാമിന്‍റെ ലോഗോയിൽ നിന്ന് തന്നെ പ്രചോദനം ഉൾക്കൊണ്ട് പരിഷ്‌കരിച്ച പുതിയ ടൈപ്പ്ഫേസിനെ ഇന്‍സ്റ്റഗ്രാം സാന്‍സ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

ചതുരങ്ങളും വൃത്തങ്ങളും ഉള്‍പ്പെടുന്ന സ്ക്വയര്‍കിള്‍ മാതൃകയില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ് ഇന്‍സ്റ്റഗ്രാം ലോഗോയിലെ ഫോണ്ട് എന്ന് കമ്പനി അഭിപ്രായപ്പെട്ടു. ജ്യാമിതീയ രൂപങ്ങളുടെ റീമിക്‌സാണ് ഇൻസ്റ്റഗ്രാം സാൻസ്. പുതിയ ഫോണ്ടുകളിൽ, ഇൻസ്റ്റഗ്രാം സാൻസ് റെഗുലർ, ബോൾഡ്, ലൈറ്റ്, മീഡിയം, കണ്ടൻസ്‌ഡ്, കണ്ടൻസ്‌ഡ് ബോൾഡ് എന്നിവ ഉൾപ്പെടുന്നു.

പുതിയ ലോഗോയില്‍ ഗ്രേഡിയന്‍റ് പഴയതിനേക്കാള്‍ കൂടുതലാണ്. അതിനാല്‍ പുതിയ ലോഗോ അല്‍പം തെളിഞ്ഞ് കാണപ്പെടും. ടെക് ക്രഞ്ച് പറയുന്നത് പ്രകാരം 3ഡി മോഡലിങ് സാധ്യതതകള്‍ ഉപയോഗപ്പെടുത്തിയാണ് ഇന്‍സ്റ്റഗ്രാം ഗ്രേഡിയന്‍റ് മെച്ചപ്പെടുത്തിയിരിക്കുന്നത്.

Also Read ഫിഷിങ്, മാല്‍വെയര്‍ മുന്നറിയിപ്പുകളുമായി ഗൂഗിള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.