ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിനായ ഗൂഗിളിന്‍റെ പ്രവർത്തനം ചൊവ്വാഴ്‌ച രാവിലെ തടസപ്പെട്ടതായി റിപ്പോർട്ടുകൾ. ഇന്ത്യൻ സമയം രാവിലെ 6.42 മുതൽ ഉപയോക്താക്കൾക്ക് ഗൂഗിൾ ഉപയോഗിക്കുന്നതിൽ പ്രശ്‌നങ്ങൾ നേരിടുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആഗോള തലത്തിൽ ഗൂഗിൾ ഔട്ടേജ് ഉണ്ടായതായി വെബ്സൈറ്റുകള്‍ ഡൗണ്‍ ആകുന്ന വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ Downdetector.comന്‍റെ റിപ്പോർട്ട് പറയുന്നു.
ഗൂഗിളിൽ എന്തെങ്കിലും തിരയുമ്പോൾ എറർ 500 കാണിക്കുന്നതായിരുന്നു പ്രശ്‌നം. "തടസം നേരിട്ടതില്‍ ഖേദിക്കുന്നു, നിങ്ങളുടെ അഭ്യർഥന ഇപ്പോള്‍ പരിഗണിക്കാന്‍ സാധിക്കില്ല. ചില ഇന്‍റേണല്‍ സെർവർ പിശക് സംഭവിച്ചിട്ടുണ്ട്. ഞങ്ങളുടെ എൻജിനീയർമാരുടെ ശ്രദ്ധയില്‍ പ്രശ്‌നം എത്തിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുകയാണ്. ദയവായി പിന്നീട് വീണ്ടും ശ്രമിക്കുക." എന്ന സന്ദേശമാണ് ഗൂഗിളിൽ കാണിക്കുന്നത്. എന്നാൽ അൽപ സമയത്തിനുള്ളിൽ തന്നെ ഗൂഗിൾ വീണ്ടും പ്രവർത്തനക്ഷമമായി.
-
Is @Google really down right now?!? Or is this just a me problem? #googledown pic.twitter.com/jgWWQwjkO2
— Presley Mullinax (@PresleyMullinax) August 9, 2022 " class="align-text-top noRightClick twitterSection" data="
">Is @Google really down right now?!? Or is this just a me problem? #googledown pic.twitter.com/jgWWQwjkO2
— Presley Mullinax (@PresleyMullinax) August 9, 2022Is @Google really down right now?!? Or is this just a me problem? #googledown pic.twitter.com/jgWWQwjkO2
— Presley Mullinax (@PresleyMullinax) August 9, 2022
ഇന്ത്യയിലും വിദേശത്തുമായി നിരവധി ഉപയോക്താക്കൾ ഗൂഗിൾ പ്രവർത്തിക്കുന്നില്ലെന്ന് ട്വിറ്ററിൽ പരാതിയുമായെത്തി. #googleerror എന്ന ഹാഷ്‌ടാഗ് വൈറലായിട്ടുണ്ട്. "ഗൂഗിൾ പ്രവർത്തനരഹിതമാണോ എന്ന് എനിക്ക് ഗൂഗിൾ ചെയ്യണം, പക്ഷേ ഗൂഗിൾ പ്രവർത്തനരഹിതമാണ്, ഇനി എന്ത്"? സ്‌പാർക്കിൾസ് എന്ന ഒരു ഉപയോക്താവ് ട്വിറ്ററിൽ കുറിച്ചു.
സെർച്ച് എഞ്ചിന് പുറമെ, ജിമെയിൽ, വീഡിയോ ഹോസ്റ്റിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്, ഗൂഗിൾ മാപ്‌സ്, ഗൂഗിൾ ടോക്ക്, ഗൂഗിൾ+ സോഷ്യൽ നെറ്റ്‌വർക്ക് എന്നീ സേവനങ്ങളും ഗൂഗിൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്.