ന്യൂഡൽഹി: 4 കെ അൾട്രാ എച്ച്ഡി എൽഇഡി ഡിസ്പ്ലേയുള്ള പുതിയ എക്സ് 80 ജെ ഗൂഗിൾ ടിവി സീരീസ് പുറത്തിറക്കി സോണി ഇന്ത്യ. 1,30,000 രൂപയാണ് അടിസ്ഥാന വില.
സ്ട്രീമിംഗ് സേവനങ്ങളിലൂടെ 700,000-ലധികം സിനിമകളും ടിവി എപ്പിസോഡുകളും കാണാൻ പുതിയ എക്സ് 80 ജെ ഗൂഗിൾ ടിവിയിലൂടെ ഉപയോക്താക്കൾക്ക് കഴിയും. ഡോൾബി വിഷൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എച്ച്ഡിആർ സംവിധാനമുള്ള പുതിയ എക്സ് 80 ജെ സീരിസ് ടിവികൾ പ്രേക്ഷകർക്ക് അതിശയകരമായ സിനിമാറ്റിക് അനുഭവം സൃഷ്ടിക്കുമെന്ന് കമ്പനി പറഞ്ഞു. കാഴ്ചക്കാർക്ക് ഹാൻഡ്‌സ് ഫ്രീ അനുഭവം ലഭ്യമാക്കുന്നതിന് മൈക്രോഫോണും ഈ സീരീസ് അവതരിപ്പിച്ചിട്ടുണ്ട്.
ഗൂഗിൾ അസിസ്റ്റന്‍റ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് റിമോട്ട് ഉപയോഗിക്കാതെ തന്നെ വേഗത്തിൽ ആവശ്യമുള്ള ടിവി ഷോകൾ, മൂവികൾ എന്നിവ പ്ലേ ചെയ്യാൻ സാധിക്കും. നിലവിൽ എല്ലാ സോണി സെന്‍ററുകളിലും പ്രധാന ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിലും എക്സ് 80 ജെ ഗൂഗിൾ ടിവി സീരീസിന്‍റെ 65 ഇഞ്ച് മോഡൽ ലഭ്യമാണ്.