ETV Bharat / science-and-technology

ട്വിറ്റര്‍ ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞ് വരികയാണെന്ന് ഇലോണ്‍ മസ്‌ക് - ട്വിറ്ററിനെതിരായ കേസ്

മസ്കും ട്വിറ്ററും തമ്മിലെ നിയമയുദ്ധത്തിനിടയിലാണ് ഇത്തരമൊരു ട്വീറ്റ്

elon musk says drop twitter users  engagement on microblogging site dropped  twitter deal  tesla ceo elon musk  ട്വിറ്റര്‍ ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞ് വരികയാണെന്ന് ഇലോണ്‍ മസ്‌ക്  ട്വിറ്റര്‍ ഉപയോഗം കുറഞ്ഞ് വരുന്നു  ടെസ്‌ലയുടെ സിഇഒ ഇലോണ്‍ മസ്‌ക്  ഇലോണ്‍ മസ്‌കിന്‍റെ ട്വിറ്റര്‍ പോസ്റ്റ്  twitter post of elon musk  ട്വിറ്ററിനെതിരായ കേസ്  case against twitter
ട്വിറ്റര്‍ ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞ് വരികയാണെന്ന് ഇലോണ്‍ മസ്‌ക്
author img

By

Published : Aug 1, 2022, 10:48 AM IST

വാഷിങ്ടണ്‍: ജനങ്ങള്‍ക്കിടയില്‍ ട്വിറ്റര്‍ ഉപയോഗം കുറഞ്ഞ് വരികയാണെന്ന് ടെസ്‌ലയുടെ സിഇഒ ഇലോണ്‍ മസ്‌ക്. തന്‍റെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് മസ്‌കിന്‍റെ അവകാശവാദം. ട്വിറ്ററിനെതിരായ പോരാട്ടം കോടതിയില്‍ നടക്കവെയാണ് ഇലോണ്‍ മസ്കിന്‍റെ പുതിയ ട്വീറ്റ്.

ട്വിറ്ററിന്‍റെ ഉപയോഗം ബോധപൂര്‍വം കുറയ്ക്കുകയാണെന്ന് ഇലോണ്‍ മസ്കിന്‍റെ പോസ്റ്റിനെ പരിഹസിച്ചുകൊണ്ട് ഉപയോക്താവ് പറഞ്ഞു. 44 ബില്യൺ യുഎസ് ഡോളര്‍ ഇടപാടില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് മൈക്രോബ്ലോഗിങ് സൈറ്റ് മസ്‌കിനെതിരെ കേസ് ഫയൽ ചെയ്‌തിരുന്നു. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ട്വിറ്റർ പ്രമേയം ഫയൽ ചെയ്യുകയും സെപ്റ്റംബറിൽ നാല് ദിവസത്തെ വിചാരണ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍ മസ്‌കിന്റെ അഭിഭാഷകര്‍ പ്രമേയത്തെ എതിർത്തു.

  • Interaction with almost all twitter accounts seem to be much lower in recent weeks & days. Accurate?

    — Elon Musk (@elonmusk) July 30, 2022 " class="align-text-top noRightClick twitterSection" data=" ">

4 ബില്യൺ യുഎസ് ഡോളറിന്റെ ട്വിറ്റർ പർച്ചേസ് കരാര്‍ അവസാനിപ്പിച്ചതായി കഴിഞ്ഞ മാസമാണ് മസ്‌ക് അറിയിച്ചത്. പർച്ചേസ് കരാറിന്റെ ഒന്നിലധികം ലംഘനങ്ങൾ മൂലമാണ് കരാർ താൽകാലികമായി നിർത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു മസ്‌കിന്‍റെ വിശദീകരണം. സ്‌പാം, വ്യാജ അക്കൗണ്ടുകൾ എന്നിവയിൽ താൻ ആവശ്യപ്പെട്ട ഡാറ്റ ലഭ്യമായില്ല എങ്കില്‍ ട്വിറ്റര്‍ ഏറ്റെടുക്കലില്‍ നിന്ന് പിന്മാറുമെന്ന് മസ്‌ക് പറഞ്ഞിരുന്നു.

വിവരങ്ങള്‍ അറിയാനുള്ള അവകാശത്തെ ട്വിറ്റര്‍ എതിര്‍ക്കുകയാണെന്ന് മസ്ക് ആരോപിച്ചു. വ്യാജ അക്കൗണ്ടുകള്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണെന്ന് തെളിയിക്കുന്ന വിവരങ്ങളും കൈമാറണമെന്നും മസ്‌ക് ആവശ്യപ്പെട്ടിരുന്നു. വിവരങ്ങള്‍ ലഭിക്കാതിരുന്നതാണ് കരാറില്‍ നിന്ന് മസ്‌കിനെ പിന്മാറാന്‍ പ്രേരിപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.