ഹൈദരാബാദ്: സ്വകാര്യ വിവരങ്ങൾ മോഷ്‌ടിച്ച് വിൽപന നടത്തുന്ന സംഘത്തെ സൈബരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തുടനീളം കോടിക്കണക്കിന് ആളുകളുടെ വിവരങ്ങൾ ഇവർ ശേഖരിക്കുകയും വിൽക്കുകയും ചെയ്യുന്നതായി പൊലീസ് കണ്ടെത്തി. ബാങ്കുകളുടെയും സിം കാർഡുകളുടെയും പേരിൽ സൈബർ കുറ്റവാളികൾ ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയയ്ക്കുന്നു.
ഈ സന്ദേശങ്ങൾ അയയ്‌ക്കുന്ന ലിങ്കുകളിൽ വിവരങ്ങൾ നൽകുകയോ, ക്ളിക്ക് ചെയ്യുകയോ ചെയ്യുന്ന പക്ഷം ഉപയോക്താക്കൾ അവരുടെ എല്ലാ സ്വകാര്യ ഡാറ്റയും ഹാക്ക് ചെയ്യുന്നതാണ് രീതി. ഈ രീതിയിൽ സന്ദേശങ്ങൾ അയച്ച് രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ആളുകളുടെ വിവരങ്ങൾ ഇവർ ചോർത്തിയതായാണ് പൊലീസ് അറിയിച്ചത്.
നഗരത്തിലെ മൂന്ന് കമ്മിഷണറേറ്റുകളിലായി നൂറുകണക്കിന് സൈബർ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന്‍റെ വെളിപ്പെടുത്തൽ. കെവൈസി, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി എച്ച്‌ഡിഎഫ്‌സി, എസ്‌ബിഐ ബാങ്കുകളുടെ പേരിൽ അടുത്തിടെ ധാരാളം സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നു, നിരവധി ആളുകളാണ് പറ്റിക്കപ്പെട്ടത്. മൂന്ന് കമ്മിഷണറേറ്റുകളിലെയും ഇരകളിൽ നിന്ന് പരാതികൾ ധാരാളമായി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ജാഗ്രത നിർദേശം നൽകിയത്. പരാതികൾ ഏറിയതോടെ രാജ്യത്തെല്ലായിടത്തു നിന്നും ഇത്തരത്തിൽ വിവരങ്ങൾ മോഷ്‌ടിക്കുന്നയാളുകളെ സൈബറാബാദ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഗിരിദിഹിലെ സൈബർ കുറ്റവാളികൾ: സൈബർ കുറ്റകൃത്യത്തിന് രണ്ട് പേരെയാണ് ഗിരിദിഹ് പൊലീസ് മാർച്ച് മാസം ആദ്യവാരം പൊലിസ് അറസ്‌റ്റ് ചെയ്‌തത്. പിടിക്കപ്പെട്ടവരിൽ ഒരാളുടെ മൊബൈലിൽ നിന്ന് മാത്രം പൊലിസ് കണ്ടെത്തിയത് 6 ലക്ഷം പേരുടെ ഫോൺ നമ്പറുകൾ, പേരുകൾ, വിലാസങ്ങൾ, ബാങ്ക് അക്കൗണ്ട് നമ്പറുകളും വിവരങ്ങളും, ആളുകളുടെ വാർഷിക വരുമാന വിവരങ്ങള്‍ എന്നിവയായിരുന്നു സാങ്കേതിക വിദ്യ അനുദിനം വർധിക്കുന്ന ഈ കാലഘട്ടത്തിൽ നിരവധി സൈബർ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഗിരിദിഹിലെ ഗണ്ഡേ സ്വദേശിയായ നിഖിൽ കുമാർ, കൂട്ടാളി സക്കീർ അൻസാരി എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. 2018ൽ സൈബർ ക്രൈം കേസിൽ നിഖിൽ മുമ്പ് ജയിലിൽ പോയിട്ടുണ്ട്. ഇരു പ്രതികളിൽ നിന്നായി നാല് മൊബൈലുകൾ, 60,000 രൂപ, ഒരു എ ടി എം കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് എന്നിവ കണ്ടെടുത്തിട്ടുണ്ട്.
എസ് പി അമിത് രേണുവിന്‍റെ നിർദേശപ്രകാരം സൈബർ ഡി എസ് പി സന്ദീപ് സുമൻ, സൈബർ സ്‌റ്റേഷൻ ഇൻചാർജ് ആദികാന്ത് മഹാതോ എന്നിവരുടെ സംഘമാണ് നിഖിൽ കുമാറിനെയും കൂട്ടാളി സക്കീർ അൻസാരിയെയും അറസ്‌റ്റ് ചെയ്‌തത്. ഗണ്ഡേ ബ്ലോക്കിൽ വച്ച് ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു.
Also Read: പട്‌ന റെയിൽവേ ജങ്‌ഷനിലെ ഡിസ്‌പ്ലേ സ്‌ക്രീനിൽ പോൺ വീഡിയോകൾ; ഹാക്ക് ചെയ്‌തതെന്ന് നിഗമനം