ബീജിംങ്: തങ്ങളുടെ ബഹിരാകാശ നിലയം ഈ വര്‍ഷം തന്നെ പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് ചൈന. ഒരു രാജ്യം സ്വന്തമായി നടത്തുന്ന ആദ്യത്തെ ബഹിരാകാശ നിലയമായിരിക്കും ചൈനയുടേത്. ഇപ്പോള്‍ നിലവിലുള്ള ഏക ബഹിരാകാശ നിലയമായ ഇന്‍റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷന്‍ (ISS) അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സ്പേസ് ഏജന്‍സികള്‍ സംയുക്‌തമായാണ് നടത്തുന്നത്.
ഒരു വനിതയടക്കം ചൈനയുടെ മൂന്ന് ബഹിരാകാശ യാത്രികര്‍ ബഹിരാകാശ നിലയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ബഹിരാകാശ നിലയത്തെ തന്ത്രപരമായ ആസ്‌തിയായിട്ടാണ് (strategic asset) ചൈന കാണുന്നത്. ചൈനയുടെ ബഹിരാകാശ നിലയത്തെ സംബന്ധിച്ച ആശങ്ക അമേരിക്ക പ്രകടിപ്പിച്ചിരുന്നു.
ബഹിരാകാശ നിലയത്തിലെ റോബോട്ടിക് 'കൈ'യിലാണ് അമേരിക്കയ്‌ക്ക് ഏറ്റവും കൂടുതല്‍ ആശങ്കയുള്ളത്. ശൂന്യാകാശത്തെ വസ്‌തുക്കളെ കൈപിടിയിലൊതുക്കാന്‍ ഈ റോബോട്ടിക് കൈയ്‌ക്ക് സാധിക്കും. 20 ടണ്‍ ഭാരമുള്ള കാര്‍ഗോ ഷിപ്പ് കൈപ്പിടിയില്‍ ഒതുക്കി കൊണ്ട് റോബോട്ടിക് കൈയുടെ പരീക്ഷണം വിജയകരമായി നടത്തി എന്ന് ചൈനയുടെ സ്‌പേസ് എന്‍ജിനിയറിങ് ഓഫീസ് അറിയിച്ചു.
പത്ത് മീറ്റര്‍ നീളമുള്ള ഈ റോബോട്ടിക് കൈയുടെ ആദ്യത്തെ ഇത്തരത്തിലുള്ള പരീക്ഷണമാണ് ഇന്നലെ നടന്നത്. റോബോട്ടിക് കൈയുടെ പരീക്ഷണ വിജയം ബഹിരാകാശ നിലയത്തിന്‍റെ നിര്‍മ്മാണത്തിനായുള്ള കൂട്ടിയോജിപ്പിക്കല്‍ ജോലികള്‍ വേഗത്തിലാക്കാന്‍ സഹായിക്കുമെന്ന് ചൈനീസ് അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷം 40ലധികം സ്‌പേസ് ലോഞ്ചുകള്‍ നടത്തുമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്.
ALSO READ:വിപണിമൂല്യം മൂന്ന് ലക്ഷം കോടി യു.എസ് ഡോളർ ; ചരിത്രനേട്ടം കൈവരിച്ച് ആപ്പിൾ