ന്യൂഡൽഹി: ചെറു എസ്‌യുവി പഞ്ചിന്‍റെ ടീസർ പുറത്തു വിട്ട് ടാറ്റാ മോട്ടോഴ്‌സ്. ആൽഫ ആർക്കിടെക്‌ചർ അടിസ്ഥാനപ്പെടുത്തിയുള്ള 'പഞ്ച്' ഓട്ടോ എക്സ്പോ 2020ൽ ആണ് ടാറ്റ ആദ്യമായി അവതരിപ്പിച്ചത്. അന്ന് എച്ച്ബിഎക്‌സ് എന്നായിരുന്നു ടാറ്റ ഈ ചെറു എസ്‌യുവിക്ക് നൽകിയ പേര്.
Also Read: ടിയാഗോ എൻആർജി 2021 പുറത്തിറങ്ങി, പ്രത്യേകതകള്‍ എന്തൊക്കെ?
ടാറ്റയുടെ തന്നെ ഹാരിയറിന്‍റെ ചെറു പതിപ്പായാണ് ഒറ്റക്കാഴ്‌ചയിൽ പഞ്ചിനെ കണ്ടാൽ തോന്നുക. എന്നാൽ ഹെഡ് ലൈറ്റിന്‍റെ ആകൃതിയിലും മറ്റും ചെറിയ വ്യത്യാസങ്ങൾ പഞ്ചിന് ഉണ്ട്. ഈ ഉത്സവ സീസണിൽ പഞ്ച് വിപണിയിലെത്തുമെന്ന് ടാറ്റ അറിയിച്ചു.
പ്രതീക്ഷിക്കുന്ന പവർട്രെയിൻ വിശദാംശങ്ങൾ
1.2 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ പഞ്ച് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിയാഗോയിലും ടിഗോറിലും ഉള്ളതിന് സമാനമായ 83 എച്ച്പി കരുത്താകും ബേസ് പതിപ്പിന് ഉണ്ടാകുക. അതേസമയം ഉയർന്ന വേരിയന്‍റുകൾ ആൾട്രോസ് ടർബോയിലേതിന് സമാനമായ 1.2 ലിറ്റർ ടർബോ ചാർജ് എഞ്ചിനിലായിരിക്കും എത്തുക.
-
H2X, HBX, Hornbill - Yes, we know you have been guessing, but we have a surprise for you! 😉
— Tata Motors Cars (@TataMotors_Cars) August 23, 2021 " class="align-text-top noRightClick twitterSection" data="
Introducing The All-New TATA PUNCH!
Built on the ALFA-ARC platform, It’s truly an SUV meant for all!
Know more - https://t.co/LO9lXakPkN#TATAPUNCH #TataMotors pic.twitter.com/i7MwWhnnvY
">H2X, HBX, Hornbill - Yes, we know you have been guessing, but we have a surprise for you! 😉
— Tata Motors Cars (@TataMotors_Cars) August 23, 2021
Introducing The All-New TATA PUNCH!
Built on the ALFA-ARC platform, It’s truly an SUV meant for all!
Know more - https://t.co/LO9lXakPkN#TATAPUNCH #TataMotors pic.twitter.com/i7MwWhnnvYH2X, HBX, Hornbill - Yes, we know you have been guessing, but we have a surprise for you! 😉
— Tata Motors Cars (@TataMotors_Cars) August 23, 2021
Introducing The All-New TATA PUNCH!
Built on the ALFA-ARC platform, It’s truly an SUV meant for all!
Know more - https://t.co/LO9lXakPkN#TATAPUNCH #TataMotors pic.twitter.com/i7MwWhnnvY
മാരുതി സുസുക്കി ഇഗ്നിസ്, വരാനിരിക്കുന്ന ഹ്യുണ്ടായ് കാസ്പർ തുടങ്ങിയവയും നിസാൻ മാഗ്നൈറ്റ്, റെനോ കിഗർ തുടങ്ങിയ എൻട്രി ലെവൽ കോംപാക്റ്റ് എസ്‌യുവികളും ആയിരിക്കും പഞ്ചിന്‍റെ മുഖ്യ എതിരാളികൾ. 5 ലക്ഷം രൂപ മുതലായിരിക്കും പഞ്ചിന്‍റെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.