ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് മെക്‌സിക്കോയിൽ റീട്ടെയിൽ വില്‍പ്പന ആരംഭിച്ചു. എക്സ്പൾസ് 200, എക്സ്പൾസ് 200 ടി, ഹങ്ക് 190, ഹങ്ക് 160 ആർ, ഹങ്ക് 150, ഇക്കോ 150 ടിആർ, ഇക്കോ 150 കാർഗോ, ഇഗ്നിറ്റർ 125, ഡാഷ് 125 സ്കൂട്ടർ തുടങ്ങിയ മോഡലുകളാണ് ഹീറോ മെക്‌സിക്കോയിൽ അവതരിപ്പിക്കുന്നത്.
Also Read: ബ്ലുടൂത്ത് കണക്ടിവിറ്റി, നാവിഗേഷൻ; ഹീറോ ഗ്ലാമർ എക്സ്‌ടെക് അവതരിപ്പിച്ചു
അന്താരാഷ്ട്ര തലത്തിലുള്ള വളർച്ചയിലെ ഒരു സുപ്രധാന സംഭവമാണിതെന്നും ഭാവിയിൽ മെക്‌സിക്കോ ഒരു പ്രധാന വിപണിയാകുമെന്നും ഹീറോ മോട്ടോകോർപ്പ് ഗ്ലോബൽ ബിസിനസ് മേധാവി സഞ്ജയ് ഭാൻ പറഞ്ഞു.
മൂന്ന് വർഷം അല്ലെങ്കിൽ 30,000 കിലോമീറ്റർ വാറന്റിയോടെയാണ് ഹീറോ വാഹനങ്ങൾ മെക്‌സിക്കോയിൽ വില്‍ക്കുക. കൊവിഡ് പ്രതിസന്ധികൾക്കിടയിലും ഈ വർഷം മാർച്ചിൽ ഏറ്റവും വലിയ പ്രതിമാസ വില്‍പ്പന ഹീറോ നേടിയിരുന്നു.