കേപ് കനാവെറൽ : ചന്ദ്രനിലേക്ക് തങ്ങളെ എത്തിക്കുന്ന പേടകം ആദ്യമായി കണ്ടതിന്‍റെ അതിരില്ലാ സന്തോഷത്തിൽ ബഹിരാകാശ യാത്രികർ. മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് എത്തിക്കാനുള്ള നാസയുടെ ആർട്ടിമിസ് ദൗത്യം വൈകാതെ യാഥാര്‍ഥ്യമാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. അടുത്ത വർഷം ചന്ദ്രനിലേക്ക് പറക്കാൻ തയ്യാറെടുക്കുന്ന നാല് ബഹിരാകാശ യാത്രികരാണ് തങ്ങളുടെ സ്‌പേസ് ക്രാഫ്‌റ്റ് ആദ്യമായി കണ്ടതിന്‍റെ സന്തോഷം പങ്കിട്ടത്.
മൂന്ന് അമേരിക്കക്കാരും ഒരു കനേഡിയൻ ബഹിരാകാശ സഞ്ചാരിയുമാണ് സ്വപ്‌ന യാത്രയ്‌ക്കൊരുങ്ങുന്നത്. ജെറമി ഹാൻസൻ, റീഡ് വൈസ്‌മാൻ, വിക്‌ടർ ഗ്ലോവർ, ക്രിസ്‌റ്റീന കൊച്ച് എന്നിവരാണ് നാസയുടെ അഭിമാന ദൗത്യത്തിന്‍റെ ഭാഗമാകാൻ തയ്യാറായിരിക്കുന്നത്. ആർട്ടിമിസ് ദൗത്യത്തിലൂടെ ആദ്യമായാണ് ഒരു വനിത ചന്ദ്രനിലേയ്‌ക്ക് യാത്ര ചെയ്യുന്നത്.
also read : നാസയുടെ ആര്‍ട്ടെമിസ് ദൗത്യം, ബഹിരാകാശ യാത്രികരെ ഇറക്കാനുള്ള ചന്ദ്രനിലെ മേഖലകള്‍ നിശ്ചയിച്ചു
2025 ൽ മനുഷ്യൻ വീണ്ടും ചന്ദ്രനിലെത്തും : ദൗത്യത്തിന്‍റെ പ്രവർത്തനങ്ങൾ പുരോഗമിക്കവെ പേടകത്തിൽ 'യാത്ര ചെയ്യും മുൻപ് നീക്കം ചെയ്യുക' എന്ന് എഴുതി വച്ച ടാഗുകൾ കൂടുതൽ മതിപ്പുളവാക്കിയതായി അവർ പറയുന്നു. ഓഗസ്‌റ്റ് ഏഴ്, എട്ട് ദിവസങ്ങളിൽ കെന്നഡി ബഹിരാകാശ കേന്ദ്രം സന്ദർശിച്ച യുഎസ് - കനേഡിയൻ സംഘമാണ് ഒറിയോൺ ക്യാപ്‌സ്യൂൾ പരിശോധിച്ചത്. 2025 ലാണ് നാല് ബഹിരാകാശ യാത്രികരെ ചന്ദ്രനിൽ ഇറക്കാൻ നാസ ലക്ഷ്യമിടുന്നത്. അതിന് മുന്നോടിയായി ഭ്രമണപഥത്തിൽ പഠനം നടത്തുന്ന 10 ദിവസം നീണ്ടുനിൽക്കുന്ന ആർട്ടിമിസ് ll ദൗത്യമാണ് അടുത്ത വർഷം നടപ്പാക്കാനുദ്ദേശിക്കുന്നത്.
-
First look 👀: @NASA’s Artemis II crew visited Kennedy today to get their first look at the @NASA_Orion spacecraft that will fly them around the Moon! pic.twitter.com/HwIVKQ9qQ8
— NASA's Kennedy Space Center (@NASAKennedy) August 8, 2023 " class="align-text-top noRightClick twitterSection" data="
">First look 👀: @NASA’s Artemis II crew visited Kennedy today to get their first look at the @NASA_Orion spacecraft that will fly them around the Moon! pic.twitter.com/HwIVKQ9qQ8
— NASA's Kennedy Space Center (@NASAKennedy) August 8, 2023First look 👀: @NASA’s Artemis II crew visited Kennedy today to get their first look at the @NASA_Orion spacecraft that will fly them around the Moon! pic.twitter.com/HwIVKQ9qQ8
— NASA's Kennedy Space Center (@NASAKennedy) August 8, 2023
എന്നാൽ ക്യാപ്‌സ്യൂളിന്‍റെ താപ കവചത്തിന്‍റെ സുരക്ഷ നാസ നേരിടുന്ന വെല്ലുവിളിയാണ്. ഇതേക്കുറിച്ചുള്ള അന്വേഷണങ്ങൾ ചിലപ്പോൾ ബഹിരാകാശ യാത്ര കൂടുതൽ വൈകിപ്പിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ വർഷം യാത്രികരില്ലാതെ നടത്തിയ പരീക്ഷണ പറക്കലിൽ താപ നില കൂടിയപ്പോൾ ക്യാപ്‌സ്യൂളിന്‍റെ ഹീറ്റ് ഷീൽഡിന് കോട്ടം സംഭവിച്ചിരുന്നു. ക്യാപ്‌സ്യൂളിനെ കടുത്ത ചൂടിൽ നിന്നും സംരക്ഷിച്ച് നിർത്തുന്നതിനാണ് ഹീറ്റ് ഷീൽഡ് ഉപയോഗിക്കുന്നത്.
Read More : പ്രതീക്ഷകള്‍ വാനോളം, കുതിച്ചുയര്‍ന്ന് ആര്‍ട്ടെമിസ് 1 ; ഇത് അപ്പോളോയ്‌ക്ക് ശേഷമുള്ള നാസയുടെ ശക്തമായ ഉപഗ്രഹം
അപ്പോളോ ദൗത്യം പൂർത്തിയായി 50 വർഷങ്ങൾക്ക് ശേഷമാണ് ആർട്ടിമിസ് ദൗത്യത്തിലൂടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ നാസ ലക്ഷ്യമിടുന്നത്. ഇതിന്‍റെ ആദ്യഘട്ടമെന്നോണം ആർട്ടിമിസ് l കഴിഞ്ഞ വർഷം നവംബർ 16 ന് നാസ വിക്ഷേപിച്ചിരുന്നു. യാത്രികരില്ലാതെ ഡമ്മികൾ ഉപയോഗിച്ചായിരുന്നു പരീക്ഷണ പറക്കൽ.
ഒറിയോൺ പേടകത്തിന്‍റെയും സ്‌പേസ് ലോഞ്ച് സിസ്‌റ്റത്തിന്‍റെയും പ്രവർത്തനക്ഷമത പരിശോധിക്കുകയാണ് ഇതിലൂടെ നടന്നത്. ആറാഴ്‌ച നീണ്ടുനിന്ന പരീക്ഷണ പറക്കലിന് ശേഷം ഡിസംബറിൽ പേടകം തിരികെയെത്തിയിരുന്നു. ശേഷം അടുത്ത വർഷം യാത്രികരെ ചന്ദ്രനിലിറക്കാതെ ഭ്രമണം ചെയ്‌ത് പഠനം സാധ്യമാക്കുന്ന ദൗത്യവും 2025 ഓടെ ചന്ദ്രനിലിറക്കുന്ന ദൗത്യവും നാസ പൂർത്തിയാക്കും.