ETV Bharat / science-and-technology

13.5 മീറ്റര്‍ നീളത്തില്‍ ഷാസിയുമായി അശോക് ലെയ്‌ലാൻഡിന്‍റെ പുതിയ ബസുകൾ - അശോക് ലെയ്‌ലാന്‍ഡിന്‍റെ പുതിയ ബസ് ഷാസി

ഹൈ സ്‌പീഡ്- ഇന്‍റര്‍സിറ്റി യാത്രകള്‍ക്ക് ഉതകുന്ന രീതിയിലാണ് വാഹനത്തിന്‍റെ രൂപകല്‍പ്പന. 12 മീറ്റര്‍ വരുന്ന നിലവിലെ ബസിനേക്കാള്‍ 20 ശതമാനം യാത്രക്കാരെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് അശോക് ലെയ്‌ലാൻഡിന്‍റെ പുതിയ ബസുകൾ.

Ashok Leyland unveils 13.5 metre bus chassis  Ashok Leyland new bus chassis  അശോക് ലെയ്‌ലാന്‍ഡിന്‍റെ പുതിയ ബസ് ചേസ്  അശോക് ലെയ്‌ലാന്‍ഡിന്‍റെ 13 5 മീറ്റര്‍ നീളുമള്ള ബസ്  അശോക് ലെയ്‌ലാന്‍ഡിന്‍റെ പുതിയ ചേസ്
അശോക് ലെയ്‌ലാന്‍ഡിന്‍റെ പുതിയ ബസ് ചേസുകള്‍ പുറത്തിറക്കി
author img

By

Published : Aug 5, 2022, 8:55 PM IST

ചെന്നൈ: ഹിന്ദുജ ഗ്രൂപ്പിന്‍റെ അശോക് ലെയ്‌ലാന്‍ഡ് തങ്ങളുടെ 13.5 മീറ്റര്‍ നീളമുള്ള ബസ് ഷാസികള്‍ പുറത്തിറക്കി. ബസ് ആന്‍ഡ് കാര്‍ ഓപ്പറേറ്റേഴ്‌സ് കോണ്‍ഫിഡന്‍ഷ്യല്‍ ഓഫ് ഇന്ത്യ ഹൈദരാബാദില്‍ നടത്തിയ എക്‌സ്പോയിലാണ് വാഹനം പുറത്തിറക്കിയത്. ഹൈ സ്‌പീഡ്- ഇന്‍റര്‍സിറ്റി യാത്രകള്‍ക്ക് ഉതകുന്ന രീതിയിലാണ് വാഹനത്തിന്‍റെ രൂപകല്‍പ്പന.

12 മീറ്റര്‍ വരുന്ന നിലവിലെ ബസിനേക്കാള്‍ 20 ശതമാനം യാത്രക്കാരെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് പുതിയ വാഹനം. 248 എച്ച്.പി എ-4 എഞ്ചിനാണ് വാഹനത്തിലുള്ളത്. കൂടുതല്‍ സൗകര്യം യാത്രക്കാര്‍ക്ക് ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വാഹനം നിര്‍മിച്ചതെന്നും കമ്പനിയുടെ കൊമോഴ്ഷ്യല്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റ് തലവന്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു.

എഡ്‌ജ് ടെക്നോളജിയില്‍ നിര്‍മിച്ച വാഹനം ഉപഭോക്താക്കള്‍ക്ക് മികച്ച വരുമാനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു. എര്‍ഗോമിക്ക് 3 വേ അഡ്‌ജസ്റ്റ്ബിള്‍ ഡ്രൈവിംഗ് സീറ്റി, കേബിള്‍ ഷിഫ്റ്റ് ഗിയര്‍, എന്നിവ ദൂര യാത്രകള്‍ക്ക് ഏറെ അനുയോജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: കൂടുതല്‍ ഭാരശേഷിയും കരുത്തും; ട്രാക്‌ടറുകളില്‍ പുത്തന്‍നിര അവതരിപ്പിച്ച് അശോക് ലെയ്‌ലാന്‍ഡ്

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.