ETV Bharat / science-and-technology

നിമിഷങ്ങളെണ്ണി ആരാധകര്‍! ഐഫോണ്‍14 ലോഞ്ചിന്‍റെ കൂടുതല്‍ വിശേഷങ്ങള്‍ - apple product launch

ഇന്ത്യന്‍ സമയം ഇന്ന് രാത്രി 10.30നാണ് ആപ്പിള്‍ പ്രൊഡക്റ്റ് ലോഞ്ച്. കൊവിഡിന് ശേഷം ആളുകളെ പങ്കെടുപ്പിച്ചുള്ള ആപ്പിളിന്‍റെ ആദ്യ പരിപാടിയാണ് ഇന്നത്തേത്.

Apples launch event  ഐഫോണ്‍14ന്‍റെ ലോഞ്ചിന്  ആപ്പിള്‍ പ്രൊഡക്റ്റ് ലോഞ്ച്  ഐഫോണ്‍ 14  iPhone 14  apple product launch
ആരാധകരെ ശാന്തരാകുവിന്‍! ഐഫോണ്‍14ന്‍റെ ലോഞ്ചിന് നിമിഷങ്ങള്‍ എണ്ണി ആരാധകര്‍
author img

By

Published : Sep 7, 2022, 7:03 PM IST

Updated : Sep 7, 2022, 7:09 PM IST

വാഷിങ്‌ടണ്‍: ടെക് ജിജ്ഞാസുക്കളുടെ കാത്തിരിപ്പിന് വിരാമമാകാന്‍ മണിക്കൂറുകള്‍ മാത്രം. ആപ്പിളിന്‍റെ വാര്‍ഷിക പ്രഡക്റ്റ് ലോഞ്ച് ഇന്നാണ്. ആപ്പിളിന്‍റെ വാര്‍ഷിക പ്രൊഡക്റ്റ് ലോഞ്ചിനെപറ്റി നിരവധി പ്രവചനങ്ങളും വിലയിരുത്തലുകളും പല കോണുകളില്‍ നിന്നും ഉയരുകയാണ്.

സുപ്രധാനമായ പല പ്രഖ്യാപനങ്ങളും ഈ പ്രൊഡക്റ്റ് ലോഞ്ചില്‍ ഉണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐഫോണ്‍ 14, 'പ്രൊ' ആപ്പിള്‍ വാച്ച് എന്നിവയില്‍ ഇന്ന് നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. ഇന്ന് നടക്കാന്‍ പോകുന്ന പ്രൊഡക്റ്റ് ലോഞ്ച് ആപ്പിളിന്‍റെ ഈ വര്‍ഷത്തെ മൂന്നാമത്തെ ലൈവ് പരിപാടിയായിരിക്കും.

തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരെ പരിപാടിയില്‍ പങ്കെടുപ്പിക്കും. പരിപാടിയുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും. ഇന്ത്യന്‍ സമയം 10.30നാണ് പരിപാടി ആരംഭിക്കുക.

ആപ്പിളിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലും, ആപ്പിളിന്‍റെ യൂട്യൂബ് ചാനലിലും, ആപ്പിള്‍ ടിവി ആപ്പിലും ലൈവ് സ്‌ട്രീമിങ് ലഭ്യമാണ്. ഈ വര്‍ഷത്തെ പ്രൊഡക്റ്റ് ലോഞ്ച് പ്രഖ്യാപിച്ചത് മുതല്‍ ഐഫോണ്‍ 14നെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആപ്പിള്‍ ആരാധകര്‍ക്കിടയില്‍ സജീവമാണ്. ആപ്പിള്‍ സിഇഒ ടിം കുക്ക് മാധ്യമങ്ങളെ അഭിസംബോധന ചെയ്‌തതിന് ശേഷം പുതിയ ആപ്പിള്‍ പ്രൊഡക്റ്റുകള്‍ അവതരിപ്പിക്കും.

യുഎസിലെ കൂപ്പര്‍ടിനോയിലെ ആപ്പിള്‍ പാര്‍ക്കിലാണ് പ്രഡക്റ്റ് ലോഞ്ച് നടക്കുന്നത്. ഐഫോണ്‍ 14, ഐഫോണ്‍ 14 മാക്‌സ്, ഐഫോണ്‍ 14 പ്രൊ, ഐഫോണ്‍ 14 പ്രോമാക്സ്‌ എന്നിവ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐഫോണ്‍ 14ന്‍റെ ഡ്യുയല്‍ കട്ട്-ഔട്ട് ഡിസൈനിനെ പറ്റിയും , അതിന്‍റെ സെല്‍ഫി കാമറ, ഫേസ് ഐഡി എന്നിവയെ പറ്റിയുമൊക്കെ നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ആപ്പിള്‍ വാച്ച് 8 സീരിസില്‍ പെട്ടവ, പുതിയ ഐപാഡ് മോഡലുകള്‍, എയര്‍പോഡ്‌സ് പ്രോ 2, പുതിയ മാക് പ്രൊ എന്നിവ ഇന്നത്തെ പ്രഡക്റ്റ് ലോഞ്ചില്‍ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്.

Last Updated : Sep 7, 2022, 7:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.