വാഷിങ്‌ടണ്‍: ഓണ്‍ലൈന്‍ പേയ്മെന്‍റ് സേവനമായ 'ആപ്പിള്‍ പേ' ഇനി ഗൂഗിൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ്, മോസില്ല ഫയർഫോക്‌സ് എന്നിവയിലും ലഭ്യമായി തുടങ്ങി. ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്‌റ്റത്തിന് അനുയോജ്യമായി വികസിപ്പിച്ച് ലഭ്യമാക്കിയിരുന്ന ആപ്പിള്‍ ഇന്‍ കോര്‍പ്പിന്‍റെ സേവനമാണ് ഇതോടെ കൂടുതല്‍ പേരിലേക്ക് എത്തുക. മാക് റുമേഴ്‌സിനു വേണ്ടി ദി വെര്‍ജിന്‍റെ സ്‌റ്റീവ് മോസറാണ് 'ആപ്പിള്‍ പേ' മറ്റു ബ്രൗസറുകളിലും പ്രവര്‍ത്തിക്കുമെന്ന വാര്‍ത്ത ട്വിറ്ററിലൂടെ പങ്കുവച്ചത്.
ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്‌റ്റം 16 ബീറ്റ ഫോറില്‍ ഈ സേവനം മൈക്രോസോഫ്‌റ്റ് എഡ്‌ജ് വഴിയും ക്രോം വഴിയും ലഭിക്കുന്നുണ്ടെന്നായിരുന്നു കണ്ടെത്തല്‍. സേവനം എഡ്‌ജ് മാര്‍ഗം ഉപയോഗിക്കുമ്പോള്‍ 'ആപ്പിള്‍ പേ വഴി തുടരണമോ' എന്ന ഓപ്‌ഷന്‍ ലഭിക്കുന്ന സ്‌ക്രീന്‍ഷോട്ടും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു.
-
On the latest iOS 16 beta Apple Pay works in Edge, Chrome and I assume any third party browser. On iOS 15 Apple Pay only works in Safari. pic.twitter.com/x7zV5xCuiC
— Steve Moser (@SteveMoser) July 30, 2022 " class="align-text-top noRightClick twitterSection" data="
">On the latest iOS 16 beta Apple Pay works in Edge, Chrome and I assume any third party browser. On iOS 15 Apple Pay only works in Safari. pic.twitter.com/x7zV5xCuiC
— Steve Moser (@SteveMoser) July 30, 2022On the latest iOS 16 beta Apple Pay works in Edge, Chrome and I assume any third party browser. On iOS 15 Apple Pay only works in Safari. pic.twitter.com/x7zV5xCuiC
— Steve Moser (@SteveMoser) July 30, 2022
"ഐഒഎസിന്‍റെ 16-ാം ബീറ്റ ഓപ്പറേറ്റിങ് സിസ്‌റ്റത്തില്‍ 'ആപ്പിള്‍ പേ' എഡ്‌ജ് വഴിയും ക്രോം വഴിയും ലഭിക്കുന്നു, ഇത് മറ്റു മൂന്നാംനിര ബ്രൗസറുകളിലും ലഭ്യമാകുമെന്നാണ് എന്‍റെ കണ്ടെത്തല്‍. ഓപ്പറേറ്റിങ് സിസ്‌റ്റം 15 ല്‍ ആപ്പിള്‍ പേ സഫാരിയില്‍ മാത്രമേ ഉപയോഗിക്കാനാകൂ" എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മൈക്രോസോഫ്‌റ്റിന്‍റെ ബീറ്റ ഓപ്പറേറ്റിങ് സിസ്‌റ്റത്തില്‍ ഇത് ലഭ്യമാകുന്നില്ലെന്ന് അദ്ദേഹം തുടര്‍ന്നുള്ള ട്വീറ്റില്‍ അറിയിച്ചു.
Also Read: ഐഫോണ്‍ 6 പ്ലസിനെ 'വിന്‍റേജ്' ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ആപ്പിള്‍
മോസില്ല ഫയർഫോക്‌സില്‍ ആപ്പിളിന്‍റെ ഓണ്‍ലൈന്‍ പേയ്‌മെന്‍റ് സേവനം ലഭ്യമാകുന്നുണ്ടോ എന്ന് സ്‌റ്റീവ് മോസര്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍ ഐഒഎസ് 16ന്‍റെ ബീറ്റ രണ്ടില്‍ ഫയർഫോക്‌സ് ഉപയോഗിക്കുമ്പോള്‍ ആപ്പിള്‍ പേ ഉപയോഗിച്ച് പണമടയ്‌ക്കാനുള്ള ഓപ്‌ഷൻ കാണിക്കുന്നുണ്ടെന്ന് ഈ മാസം ആദ്യം റെഡ്ഡിറ്റിലെ ഒരു പോസ്‌റ്റ് വ്യക്തമാക്കിയിരുന്നു. ഫയർഫോക്‌സില്‍ ആപ്പിള്‍ പേ ഉപയോഗിച്ച് പണമടയ്‌ക്കാനുള്ള ഓപ്‌ഷനുണ്ടെന്ന് ഐഒഎസ് 16ന്‍റെ ബീറ്റ രണ്ട് ഉപയോക്താവും അറിയിച്ചിട്ടുണ്ട്.
ഇതോടെ ആപ്പിളിന്‍റെ ഈ സേവനം മോസില്ല ഫയർഫോക്‌സിലും ലഭ്യമാകുമെന്ന് ഏതാണ്ട് ഉറപ്പായി. എന്നാല്‍, ആപ്പിള്‍ പേ ഉപയോഗിക്കാനുള്ള സൗകര്യം എപ്പോഴാണ് വിപുലീകരിക്കാൻ തുടങ്ങിയതെന്നോ, ഏതെല്ലാം ബ്രൗസറുകളിലേക്ക് ആണെന്നോ ആപ്പിള്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
Also Read: ചെറുതെങ്കിലും പവർഫുള്‍ ; മാർക്കറ്റ് കീഴടക്കാൻ ഐ ഫോണ്‍ എസ്ഇ