ചെന്നൈ: നീഗിരി വനമേഖലയില്‍ നിന്ന് അപൂര്‍വയിനം പാമ്പിനെ കണ്ടെത്തി. ചുരുങ്ങിയ തലയില്‍ വരയുള്ള (സൈലോഫിസ് പെറോട്ടെറ്റി) പാമ്പിനെയാണ് പ്രദേശത്ത് നിന്നും ലഭിച്ചത്. മേഖലയില്‍ ന്ന് കണ്ടെത്തിയ പാമ്പ് ആല്‍ബിനോ സ്‌പീഷിസ് വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണെന്ന് വന്യജീവി ഗവേഷകര്‍ സ്ഥിരീകരിച്ചു.
തെക്കന്‍ പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഷോളൂര്‍ ഗ്രാമത്തില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. വന്യജീവി പ്രവര്‍ത്തകരാണ് വിവരം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. തുടര്‍ന്ന് ഊട്ടി ആര്‍ട്സ് കോളേജിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പാമ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരം ഗവേഷകര്‍ കണ്ടെത്തിയത്.
കേരളത്തിലും തമിഴ്‌നാട്ടിലുമായി 1500 മീറ്ററിലധികം ഉയരമുള്ള പശ്ചിമഘട്ടത്തിന്‍റെ ഏറ്റവും ഉയര്‍ന്ന ശ്രേണികളിലാണ് ഇത്തരം ജീവികളെ കൂടുതലായി കാണപ്പെടുന്നത്. വിഷമില്ലാത്ത ഇത്തരം പാമ്പുകള്‍ മണ്ണ്, പാറകള്‍, ഇലകള്‍, എന്നിവയുടെ വിള്ളലുകളില്‍ വസിച്ച് മണ്ണിരകളേയും ചെറുജീവികളേയും മാത്രമാണ് ഭക്ഷണമാക്കുന്നത്. ഈ വിഭാഗത്തില്‍പ്പെട്ട ജീവികളെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നിട്ടില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.
ഇത്തരം പാമ്പുകളുടെ ആവാസവ്യവസ്ഥ്യയും, ശരീര ഘടനയും: ഈര്‍പ്പമുള്ള പ്രദേശങ്ങളിലും, തേയിലത്തോട്ടങ്ങളിലും, ചില സാഹചര്യങ്ങളില്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്നുണാണ് ഇത്തരം പാമ്പുകളെ സാധാരണയായി കണ്ടുവരുന്നത്. ഇവയുടെ തലകള്‍ ചെറുതും, മൂക്കുകള്‍ ചെറിയ മുന പോലെയുമാണ് കാണപ്പെടുന്നത്. ഇത്തരം അപൂര്‍വയിനം പാമ്പുകളുടെ തലയില്‍ വരകളും കാണാന്‍ സാധിക്കും.
ഇത്തരം ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയും, പെരുമാറ്റങ്ങളും മനസിലാക്കുന്നത് പശ്ചിമഘട്ടത്തിലെ പ്രധാന വന്യജീവികളുടെയും, ഭൂപ്രകൃതിയുടെയും സംരക്ഷണത്തിനാവശ്യമായ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുമെന്ന് തിരുവാരൂർ തിരു.വി.ക കോളജിലെ അസിസ്റ്റന്റ് പ്രൊഫസർ പി.കണ്ണൻ അഭിപ്രായപ്പെട്ടു. ഇത്തരം ഒരു പാമ്പിനെ നീലഗിരിയില്‍ കണ്ടെത്തിയതില്‍ സന്തോഷം അറിയിച്ച വന്യജീവി പ്രവര്‍ത്തകര്‍, വന്യമൃഗങ്ങളുടെ സംരക്ഷണവും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആല്‍ബിനോ ഇനത്തില്‍പ്പെട്ട പാമ്പിനെ തിരികെ വനമേഖലയിലേക്ക് തന്നെ വിട്ടിട്ടുള്ളതായി നീലഗിരി ജില്ലാ ഫോറസ്റ്റ് ഓഫീസർ ഭോസ്ലെ സച്ചിൻ തുക്കാറ ഇടിവി ഭാരതിനോട് പറഞ്ഞു.