ന്യൂഡൽഹി: ഒക്‌ടോബർ മാസത്തിൽ ഉപഭോക്താക്കളിൽ നിന്ന് 24,569 പരാതികൾ ലഭിച്ചെന്നും പരാതികളുടെ അടിസ്ഥാനത്തിൽ 48,594 കണ്ടന്‍റുകൾ നീക്കം ചെയ്‌തെന്നുമുള്ള വിവരം പുറത്തുവിട്ട് ഗൂഗിൾ. ഒക്‌ടോബർ മാസത്തിലെ ട്രാൻസ്‌പാരൻസി റിപ്പോർട്ടിലാണ് ഗൂഗിൾ ഇക്കാര്യം വ്യക്തമാക്കിയത്. ഒക്‌ടോബർ മാസത്തിൽ ഓട്ടോമേറ്റഡ് ഡിറ്റക്ഷനിലൂടെ 3,84,509 കണ്ടന്‍റുകൾ നീക്കം ചെയ്‌തിട്ടുണ്ട്.
സെപ്‌റ്റംബർ മാസത്തിൽ ഉപയോക്താക്കളിൽ നിന്ന് 29,842 പരാതികൾ ലഭിച്ചെന്നും 76,967 കണ്ടന്‍റുകൾ നീക്കം ചെയ്‌തെന്നും കൂടാതെ ഓട്ടോമേറ്റഡ് ഡിറ്റക്ഷനിലൂടെ 4,50,246 കണ്ടന്‍റുകൾ നീക്കിയെന്നും ഗൂഗിൾ വ്യക്തമാക്കി. ഇന്ത്യയിലെ പുതിയ ഐടി നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗൂഗിൾ വിവരങ്ങൾ പുറത്തു വിട്ടത്.
Google India: ബൗദ്ധിക സ്വത്തവകാശ ലംഘനം, ആളുകളെ അപകീർത്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രാദേശിക നിയമങ്ങളുടെ ലംഘനം തുടങ്ങിയ നിയമങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗൂഗിളിന് പരാതികൾ ലഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. പകർപ്പവകാശം, വ്യാപാരമുദ്ര, സർക്കെവെൻഷൻ, കൗണ്ടർഫീറ്റ്, കോടതി ഉത്തരവ്, ഗ്രാഫിക് സെക്ഷ്വൽ കണ്ടന്‍റ് എന്നിങ്ങനെയുള്ള കണ്ടന്‍റുകളാണ് ഗൂഗിൾ നീക്കം ചെയ്‌തത്. Google India removed 48,594 content pieces
ALSO READ: Pulwama Encounter: പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് ജയ്ഷെ-ഇ-മുഹമ്മദ് പ്രവർത്തകരെ വധിച്ചു