ETV Bharat / opinion

Viral make over video| ഇതാണ് മേക്കോവർ...! 50 കാരിയെ 24 കാരിയാക്കിയ 'മേക്കപ്പ് മാജിക്' - മിയബെല്ല ബ്യൂട്ടി കെയർ

ചന്ദ്രിക എന്ന സ്‌ത്രീയെ അണിയിച്ചൊരുക്കി കല്യാണപ്പെണ്ണാക്കുന്ന മേക്കോവർ വീഡിയോ. മിയബെല്ല ബ്യൂട്ടി കെയർ എന്ന ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്‌ത ഈ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

viral make over video of housemaid chandrika  viral make over video of housemaid  chandrika viral makeup  miabella beauty care  chandrika  chandrika jincy  instagram viral video  ഇൻസ്റ്റഗ്രാം  ഇൻസ്റ്റഗ്രാം വൈറൽ വീഡിയോ  ഇൻസ്റ്റഗ്രാം ഫോട്ടോഷൂട്ട്  ചന്ദ്രിക  ജിൻസി  ജിൻസി രഞ്ജു  മിയബെല്ല ബ്യൂട്ടി കെയർ  ഇൻസ്റ്റഗ്രാമിൽ വൈറലായ മേക്കോവർ
ചന്ദ്രിക
author img

By

Published : Jul 31, 2023, 1:14 PM IST

ചില ആഗ്രഹങ്ങൾ അങ്ങനെയാണ്... ജീവിത പ്രാരാബ്‌ദങ്ങൾക്കിടയിൽ ചിലരത് കാലങ്ങളോളം മനസിൽ അടക്കിപ്പിടിക്കും. ചിലരുടെ കടന്നുവരവോ സ്‌നേഹ സംഭാഷണങ്ങൾക്കോ ഇടയിൽ അവർ ആ അടക്കിപ്പിടിച്ച ആഗ്രഹത്തെ ഒന്ന് പൊടി തട്ടിയെടുക്കും. എന്നിട്ടൊടുവിൽ അത് സാധിച്ച് കഴിയുമ്പോഴുള്ള അവരുടെ നിറഞ്ഞ പുഞ്ചിരിയിൽ കണ്ടുനിൽക്കുന്നവരുടെ മനസും നിറയും... അത്തരത്തിലൊരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്..

'ചന്ദ്രിക ചേച്ചിയേ..' എന്ന വിളിയോടെയാണ് വീഡിയോ ആരംഭിക്കുന്നത്..

'ഇതെന്നാ മൊബൈലും പിടിച്ച് നടക്കുന്നെ, ഷോപ്പിലൊന്നും പോവണ്ടേ...

പോണം പോണം.. ചേച്ചി വരുന്നോ എന്‍റെ കൂടെ..'

കണ്ണൂർ ആലക്കോട് സ്വദേശിയായ ജിൻസി രഞ്ജുവിന്‍റെയും അവരുടെ വീട്ടിൽ സഹായത്തിന് നിൽക്കുന്ന ചന്ദ്രിക ചേച്ചിയുടെയും സംഭാഷണം തുടങ്ങുന്നത് ഇങ്ങനെയാണ്..

'പോരുന്നോ എന്‍റെ കൂടെ..' തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിൽ മാണിക്യം കാർത്തുമ്പിയോട് ചോദിക്കുന്നിടത്താണ് സിനിമയുടെ ഗതി മാറുന്നത്. അതുപോലെയൊരു ചോദ്യത്തിലാണ് വീഡിയോയും വഴി മാറി മറ്റൊരു തലത്തിലേക്ക് സഞ്ചരിക്കുന്നത്.. ചേച്ചി വരുന്നോ എന്‍റെ കൂടെ ഷോപ്പിലേക്ക്.. എന്ന് ജിൻസി ചോദിക്കുന്നിടത്ത് ചന്ദ്രിക ചേച്ചിയുടെ മറുചോദ്യം.. 'ഞാൻ വന്നാൽ എന്നെയും മേക്കപ്പ് ചെയ്യുമോ? എന്‍റെയൊന്നും കല്യാണത്തിന് മേക്കപ്പുമില്ല... ഒന്നുമില്ല...' തെല്ലു നിരാശയോടെ, എന്നാൽ തികഞ്ഞ പുഞ്ചിരിയോടെ ചന്ദ്രിക പറയുന്നു.

പിന്നീട് വീഡിയോയിൽ കാണുന്നത് മേക്കപ്പ് ചെയ്യാനായി ഉത്സാഹത്തോടെ ഇരിക്കുന്ന ചന്ദ്രിക എന്ന സ്‌ത്രീയെയാണ്. അവരുടെ ഉള്ളിലെ ആഗ്രഹത്തിന്‍റെ പഴക്കം.. അത് സാക്ഷാത്കരിക്കാൻ കുറച്ച് നിമിഷങ്ങൾ മാത്രം മതി എന്ന അവരുടെ തിരിച്ചറിവില്‍ നിന്നുണ്ടാകുന്ന ഉത്സാഹവും വീഡിയോയിൽ വ്യക്തമാണ്. ഒടുവിൽ ചന്ദ്രികയെന്ന മധ്യവയസ്‌കയെ അണിയിച്ചൊരുക്കി 24കാരിയെന്ന് തോന്നിക്കുംവിധം ഒരു വധുവാക്കി മാറ്റുകയാണ് ജിൻസി.

കല്യാണസാരിയും ആഭരണങ്ങളും തലയിൽ മുല്ലപ്പൂവും ചാർത്തി ഒരുങ്ങിയിറങ്ങിയപ്പോഴേക്കും ആളാകെ മാറി.. പ്രായം നേരേ കീഴ്‌പ്പോട്ടെത്തിയതുപോലെ.. പിന്നീട് ക്യാമറക്ക് മുന്നിൽ കാഴ്‌ചവച്ച പോസുകളോ ന്യൂജെൻ പിള്ളേർ തോറ്റുപോകും വിധം..

ഈ മേക്കോവർ വീഡിയോ ജിൻസി രഞ്ജു, മിയബെല്ല ബ്യൂട്ടി കെയർ (miabella beauty care) എന്ന തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. 'പണി എടുക്കുന്നതിനിടയിൽ വെറുതെ ഒന്ന് ചോദിച്ചതാ പോരുന്നോ എന്‍റെ കൂടെ ഷോപ്പിൽ.. പിന്നെ കണ്ട ചേച്ചിയുടെ സന്തോഷം ഞങ്ങളെ അതിശയിപ്പിച്ചു. എല്ലാവരുടെയും ഉള്ളിലുണ്ടാകും.. നടക്കാതെ പോയ കുഞ്ഞു.. കുഞ്ഞു.. ആഗ്രഹങ്ങൾ' എന്ന അടിക്കുറിപ്പോടെയാണ് ജിൻസി വീഡിയോ പങ്കുവച്ചത്. മൂന്ന് ദിവസം കൊണ്ട് 1.7 മില്യൺ ആളുകളാണ് വീഡിയോ കണ്ടത്. രണ്ട് ലക്ഷത്തി എഴുപത്തിരണ്ടായിരം ലൈക്കുകൾ വീഡിയോക്ക് ഇതിനോടകം ലഭിച്ചു. നിരവധിയാളുകളാണ് വീഡിയോയ്‌ക്ക് അഭിനന്ദനം അറിയിച്ചെത്തിയത്.

'ആൾമാറാട്ടം നടത്തി എന്ന പേരിൽ കേസ് വരും പിള്ളേച്ചാ.., കല്യാണപ്പെണ്ണ് ഒരുങ്ങി നില്‍ക്കുന്നത് പോലെ, പ്രായത്തെ പോലും മേക്കപ്പ് മാറ്റിക്കളഞ്ഞു, ലാസ്റ്റ് ഒരുങ്ങിയ ഫോട്ടോ കണ്ടാ ഒരു 24 വയസേ തോന്നൂ..സോ ബ്യൂട്ടിഫുൾ, ഇതൊക്കെയാണ് അനുകരിക്കേണ്ടത്. ആ ചേച്ചിയുടെ മനസിൽ കാലങ്ങളായി അടക്കിപ്പിടിച്ച ആഗ്രഹം സാധിച്ചുകൊടുക്കാൻ പറ്റിയല്ലോ, ഇതാണ് ശരിക്കും മേക്കോവർ' എന്നിങ്ങനെ നീളുന്നു വീഡിയോയ്‌ക്ക് താഴെയുള്ള കമന്‍റുകൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.