ETV Bharat / opinion

വാക്‌സിൻ സ്വീകരിക്കാത്തവർ വാക്‌സിൻ സ്വീകരിച്ചവർക്ക് ഭീഷണിയാകുന്നു എന്ന് പഠനങ്ങൾ - കൊവിഡ്-19 പ്രതിരോധം

വാക്‌സിനേഷൻ നിരക്ക് ഉയർന്ന സാഹചര്യങ്ങളിൽ പോലും വാക്‌സിൻ എടുത്തവരും വാക്‌സിൻ എടുക്കാത്തവരും തമ്മിൽ സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ വാക്‌സിൻ എടുത്തവരിൽ പുതിയ അണുബാധകൾ ഉണ്ടാവുന്നതായി കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം.

Unvaccinated people increase COVID-19 risk for those who are vaccinated  can unvacinated people have covid  can vaccinated people have covid  covid 19 india updates  covid new variant in india  covid india 4th wace  total vaccination in india till today  കൊവിഡ് വാക്‌സിൻ  കൊവിഡ്-19  കൊവിഡ്-19 പ്രതിരോധം  കൊവിഡ് വാക്‌സിൻ നിരക്ക്
വാക്‌സിൻ സ്വീകരിക്കാത്തവർ വാക്‌സിൻ സ്വീകരിച്ചവർക്ക് ഭീഷണിയാകുന്നു എന്ന് പഠനങ്ങൾ
author img

By

Published : Apr 25, 2022, 5:33 PM IST

ഹൈദരാബാദ്: കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ നിരക്ക് ഉയർന്നതാണ്. എങ്കിലും, കൊവിഡ് വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾ കൊവിഡ്-19 ന് എതിരെ വാക്‌സിനേഷൻ എടുക്കുന്നവരുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. വാക്‌സിൻ സ്വീകരിക്കുന്നത് വ്യക്തിപരമായ കാര്യമാണ്. അതിനാൽ പലരും വാക്‌സിൻ സ്വീകരിക്കാൻ മടിക്കുന്നു. ഇത് വാക്‌സിൻ എടുക്കുന്നവരിൽ കൂടി അപകട സാധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് ടൊറന്‍റോ സർവകലാശാലയിലെ ഡല്ലാ ലാന സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ നിന്നുള്ള ഡേവിഡ് ഫിസ്‌മാൻ പറഞ്ഞു.

വാക്‌സിനേഷൻ എടുക്കാത്തവർ തമ്മിൽ സമ്പർക്കത്തിലേർപ്പെടുമ്പോൾ ഉണ്ടാകുന്ന അപകട സാധ്യത കുറവായിരുന്നു. എന്നാൽ, വാക്‌സിനേഷൻ നിരക്ക് ഉയർന്ന സാഹചര്യങ്ങളിൽ പോലും വാക്‌സിൻ എടുത്തവരും വാക്‌സിൻ എടുക്കാത്തവരും തമ്മിൽ സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ വാക്‌സിൻ എടുത്തവരിൽ പുതിയ അണുബാധകൾ ഉണ്ടാവുന്നു എന്ന് കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

വാക്‌സിനേഷൻ എടുക്കാത്തവരിൽ രോഗം പകരാനുള്ള അപകട സാധ്യത വളരെ കൂടുതലാണ് എന്ന് മാത്രമല്ല, അവരുടെ ചുറ്റുമുള്ളവർക്ക് കൂടി അപകടം ക്ഷണിച്ചു വരുത്തുന്നു. വാക്‌സിന്‍റെ ഫലപ്രാപ്‌തി താഴ്ന്ന നിലവാരമായി കണക്കാക്കി നടത്തിയ പഠനങ്ങളുടെയും ഫലം ഇത് തന്നെയായിരുന്നു. വാക്‌സിനേഷൻ സ്വീകരിക്കേണ്ടതില്ല എന്ന തീരുമാനം വ്യക്തിഗതമാണെങ്കിലും അത്തരം വാദങ്ങൾ സമൂഹത്തിന് ഉണ്ടാകാവുന്ന ദോഷങ്ങളെ അവഗണിക്കുന്ന തരത്തിലാണ്.

Also read: രാജ്യത്ത് 2541 പേര്‍ക്ക് കൂടി കൊവിഡ്; 30 മരണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.