ഏത് ഭരണ വ്യവസ്ഥയുടേയും നല്ല ഭരണത്തിന്‍റെ രണ്ട് കണ്ണുകളാണ് ഉത്തരവാദിത്തവും സുതാര്യതയും. കൊളോണിയല്‍ യുഗത്തിന്‍റെ ഔദ്യോഗിക രഹസ്യ നിയമം എന്ന പഴുതിന്‍റെ മറയിലൂടെ പൊതു ജനങ്ങളുടെ പണം അതി രഹസ്യമായി കൊള്ളയടിക്കുവാനുള്ള വഴി തുറന്നിട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ നടപടിയിലൂടെ ഇന്നിപ്പോള്‍ രാജ്യത്ത് അധികാരം എന്നാല്‍ അഴിമതി എന്നായിരിക്കുന്നു . 1986ല്‍ സുപ്രീം കോടതി തന്നെ വ്യക്തമാക്കിയ ഒരു കാര്യമാണ് ഭരണ ഘടനയുടെ 19ആം വകുപ്പ് പൗരന്മാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം നല്‍കുന്നു എന്ന കാര്യം. ഇനിയൊരു 19 വര്‍ഷക്കാലത്തേക്ക് ആ വിപ്ലവകരമായ നിയമത്തില്‍ എന്തെങ്കിലും മാറ്റം വരുത്താമെന്ന് സര്‍ക്കാരുകള്‍ കരുതേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അധികാരത്തിന്‍റെ ഇടനാഴികളിലെ അഴിമതിയുടെ ഇരുട്ടിനെ ഇല്ലാതാക്കുന്നതിനു വേണ്ടി ജനങ്ങളുടെ കൈകളില്‍ വെളിച്ചം നല്‍കിയ വിവരാവകാശ നിയമം എന്ന മഹത്തായ നിയമ നിര്‍മ്മാണം നടപ്പിലായി കഴിഞ്ഞിട്ട് ഇന്ന് 15 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഉത്തരവാദിത്തത്തിന്‍റെ അടിസ്ഥാന ശിലയില്‍ ഊന്നി കൊണ്ട് സുതാര്യമായ ഒരു ഭരണ സംവിധാനം കെട്ടി പടുക്കുവാന്‍ ഏതെങ്കിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് നാം അന്വേഷിക്കുമ്പോള്‍ അത് തികഞ്ഞ നിരാശയിലേക്കായിരിക്കും നമ്മെ നയിക്കുക.
വിവരാവകാശ നിയമത്തെ സംരക്ഷിക്കുന്നതിനു പകരം വിവിധ പാര്‍ട്ടികളുടേതായ സര്‍ക്കാരുകള്‍ ഒക്കെയും ഓരോ ഘട്ടത്തിലും അതിന്‍റെ യഥാര്‍ത്ഥ സത്തയെ ഇല്ലാതാക്കുവാന്‍ വേണ്ടി പരസ്പരം മത്സരിക്കുകയാണ് ഓരോ ഘട്ടത്തിലും എന്ന് നമ്മള്‍ തിരിച്ചറിയുന്നു. വിവരാവകാശ നിയമത്തിന്‍റെ ഗുണങ്ങള്‍ പുറത്തു കൊണ്ടു വരുന്നതിനായി കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ മൂന്ന് കോടിയിലധികം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെങ്കില്‍ അതില്‍ വെറും മൂന്ന് ശതമാനം ആളുകള്‍ മാത്രമാണ് ആ നിയമത്തിനു കീഴില്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളത്! കേന്ദ്ര, സംസ്ഥാന തലങ്ങളിലുള്ള ഇന്‍ഫര്‍മേഷന്‍ കമ്മീഷനുകള്‍ക്ക് മുന്നില്‍ 2.2 ലക്ഷം കേസുകളാണ് തീര്‍പ്പാകാതെ കെട്ടി കിടക്കുന്നത്. പരാതികള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര കമ്മീഷന്‍ തന്നെ രണ്ട് വര്‍ഷത്തെ സമയമെടുക്കുന്നു എന്ന വസ്തുത ചൂണ്ടി കാട്ടുന്നത് ഇനിയും പിഴവുകളില്ലാത്ത ഒരു വ്യവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്നുള്ളതാണ്. 29 ഇന്‍ഫര്‍മേഷന്‍ കമ്മിഷനുകളില്‍ 9 എണ്ണങ്ങളില്‍ ജീവനക്കാരുടെ അപര്യാപ്തതയുണ്ടെങ്കില്‍, ക്ഷയിച്ചു കൊണ്ടിരിക്കുന്ന ഈ വ്യവസ്ഥയിലേക്ക് കമ്മിഷണര്‍മാരെ നിയമിക്കുവാനുള്ള സുഗമമായ ഒരു പ്രക്രിയ ഉറപ്പാക്കണമെന്നുള്ള സുപ്രീം കോടതിയുടെ ഉത്തരവുകള്‍ ഒരു സര്‍ക്കാരും പാലിക്കുകയും ചെയ്യുന്നില്ല. ഓരോ വര്‍ഷവും 40 മുതല്‍ 60 ലക്ഷം വരെ വിവരാവകാശ അപേക്ഷകള്‍ പ്രവഹിച്ചു കൊണ്ടിരിക്കവെ അതില്‍ 55 ശതമാനത്തിനും ഒരു പ്രതികരണവും ലഭിക്കുന്നില്ല. 10 ശതമാനത്തില്‍ കുറവ് അപേക്ഷകള്‍ മാത്രമാണ് അപ്പീലുകള്‍ക്കായി പോകുന്നത്. ഇതെല്ലാം തെളിയിക്കുന്നത് സര്‍ക്കാര്‍ വകുപ്പുകളുടെ പഴഞ്ചന്‍ രീതികള്‍ ഇനിയും നമ്മെ വിട്ടു പോയിട്ടില്ല എന്ന വസ്തുതയാണ്!
“ഒരു വെള്ളി പാത്രത്തെ'' മണ്‍ പാത്ര''മാക്കി മാറ്റുന്ന സര്‍ക്കാരുകളുടെ കൗശലം അതിശയിപ്പിക്കുന്ന തരത്തിലാണ്. മഹത്തായ ആദര്‍ശങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ട് നടപ്പാക്കിയ വിവരാവകാശ നിയമം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഫയലുകളില്‍ അധികൃതര്‍ രേഖപ്പെടുത്തുന്ന വീക്ഷണങ്ങള്‍ നിയമത്തിന്‍റെ വിലയിരുത്തലില്‍ ഉള്‍പ്പെടുന്നില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് തങ്ങളുടെ കൗശലപൂര്‍ണ്ണമായ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി മൊത്തം കാര്യങ്ങളും മാറ്റി മറിച്ചു യുപിഎ സര്‍ക്കാര്‍. ഇക്കാരണത്താല്‍ തങ്ങളുടെ പ്രിയപ്പെട്ട ആളുകളെ ഇന്‍ഫര്‍മേഷന്‍ കമ്മീഷനുകളില്‍ കുത്തി നിറയ്ക്കുവാനുള്ള ഒരു പ്രവണത രൂപപ്പെട്ടു. വിവരാവകാശ നിയമം നടപ്പിലായി കഴിഞ്ഞതു മുതല്‍ ഇതുവരെ ഉണ്ടായ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്മാരുടെ നിയമനങ്ങളില്‍ ഏതാണ്ട് 60 ശതമാനവും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നുള്ളതാണ്. ഇന്‍ഫര്‍മേഷന്‍ കമ്മീഷനുകളുടെ തലപ്പത്ത് ഇരുന്നവരില്‍ 83 ശതമാനം പേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ്! നിലവില്‍ തന്നെ ഈ വ്യവസ്ഥ 25 ശതമാനം ഒഴിവുകള്‍ നികത്തപ്പെടാതെ മുടന്തി നീങ്ങി കൊണ്ടിരിക്കുമ്പോള്‍, മുറിവില്‍ ഉപ്പു തേക്കുന്നതു പോലെ കഴിഞ്ഞ വര്‍ഷം എന്‍ ഡി എ സര്‍ക്കാര്‍ ഈ നിയമത്തില്‍ ഭേദഗതി വരുത്തുവാനും മുന്നോട്ട് വന്നു. അതോടെ ഈ വ്യവസ്ഥ കൂടുതല്‍ ദുര്‍ബലമായി മാറി. തെരഞ്ഞെടുപ്പ് കമ്മീഷനും ഇന്‍ഫര്‍മേഷന്‍ കമ്മിഷനും തമ്മില്‍ സാമ്യതകളൊന്നും ഇല്ല എന്ന് തീരുമാനിച്ചതിലൂടെയും, ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍ അംഗങ്ങളുടെ പദവികളെ കേന്ദ്ര സര്‍ക്കാരിന്‍റെ നേരിട്ടുള്ള അധികാര പരിധിക്ക് കീഴില്‍ വരുത്തി അതിന്റെ പദവിയ്ക്ക് വേണ്ടി നിയമ നിര്‍മ്മാണം നടത്തിയും, അങ്ങിനെ കമ്മീഷന്‍ അംഗങ്ങളുടെ നിയമനങ്ങളില്‍ പൂര്‍ണമായ നിയന്ത്രണം പിടിച്ചു പറ്റിയും, കമ്മിഷണര്‍മാരുടെ കാലാവധി തീരുമാനിക്കുന്നതിനുള്ള അധികാരം കൈയ്യിലെടുത്തും, അവരുടെ ശമ്പളവും അലവന്‍സുകളും മറ്റും ഇഷ്ടം പോലെ തീരുമാനിച്ചും കേന്ദ്ര സര്‍ക്കാര്‍ അവരുടെ സ്വാതന്ത്ര്യം മുഴുവന്‍ പരിമിതപ്പെടുത്തി.
“സുപ്രീം കോടതി” അടക്കം ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് വരെ എല്ലാം വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ നിശ്ചിത വ്യവസ്ഥകള്‍ക്കനുസൃതമായി കൊണ്ട് ഉള്‍പ്പെടുമെന്നുള്ള ചരിത്രപരമായ വിധി കഴിഞ്ഞ നവംബറില്‍ പുറപ്പെടുവിച്ച നീതി ന്യായ വ്യവസ്ഥ അത്തരം സന്ദര്‍ഭങ്ങളില്‍ വിവരാവകാശത്തെ ശക്തമായി തന്നെ പിന്തുണച്ചു. അതേ സമയം തന്നെ വിവരാവകാശ നിയമം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കാര്യം നേടാനുള്ള ഉപകരണമായി അഴിമതിവല്‍ക്കരിക്കപ്പെട്ടു എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചത് ഏതാനും ചിലരുടെ പിഴവുകളുടെ പേരില്‍ രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും ബാധിക്കുന്ന ഒന്നാക്കി മാറ്റി. അറിയാനുള്ള പൗരന്മാരുടെ അവകാശം ഒരു ജനാധിപത്യത്തിന്‍റെ മര്‍മ്മ പ്രധാനമായ ഘടകമാണ്. ഒരു പൗരാവകാശം എന്നുള്ള നിലയില്‍ അതിനെ സം രക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്.