ETV Bharat / opinion

'കിടന്നോളൂ ഹൃദയത്തെ കൂട്ട് പിടിച്ച്', ഇരുന്ന് നേരം കൊല്ലുന്നതിനെക്കാള്‍ ഹൃദയത്തിനിഷ്ടം കിടക്കുന്നതാണ്; പഠന റിപ്പോര്‍ട്ട്

Sleeping Decrease Heart Issues: ദിവസവും അല്‍പം കൂടുതല്‍ സമയം കിടന്നാല്‍ ആരോഗ്യം മെച്ചപ്പെടുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ഹൃദയ ആരോഗ്യം സംരക്ഷിക്കാനും അമിത വണ്ണം കുറയ്‌ക്കാനും ഉറക്കം ഗുണകരമെന്ന് വിദഗ്‌ധര്‍. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ അത്യുത്തമം.

sleeping really better than sitting  Sleeping Better Than Sitting  Sleeping Decrease Heart Issues  Heart Issues  ഹൃദയ ആരോഗ്യം  ഹൃദയ ആരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ടത്  യൂറോപ്യൻ ഹാർട്ട് ജേണല്‍  ഉറക്കം  ആരോഗ്യ സംരക്ഷണം  ആരോഗ്യ വാര്‍ത്തകള്‍  Heart Problems
Sleeping Better Than Sitting
author img

By ETV Bharat Kerala Team

Published : Nov 21, 2023, 8:02 PM IST

ഹൈദരാബാദ്: ശാരീരിക ആരോഗ്യം നിലനിര്‍ത്തുന്നതിനും രോഗങ്ങളെ ചെറുക്കുന്നതിനും അത്യന്താപേക്ഷിതമാണ് വ്യായാമം. എന്നാല്‍ അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ഉറക്കം. വ്യായാമവും ഉറക്കവും നല്ല രീതിയിലാണെങ്കില്‍ നിരവധി രോഗങ്ങളെ ചെറുക്കാനാകുമെന്ന് പഠനങ്ങള്‍ പറയുന്നു(Sleeping Decrease Heart Issues).

ഇതുസംബന്ധിച്ച് പ്രധാനപ്പെട്ട മറ്റൊരു റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഒരാള്‍ ഒരു ദിവസം വളരെയധികം സമയം വെറുതെ ഇരിക്കാനായി ചെലവഴിക്കുന്നു. ഇത്തരത്തില്‍ വെറുതെ ഇരിക്കുന്നത് വളരെയധികം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. വെറുതെ ഇരിക്കുന്നതിനെക്കാള്‍ കിടക്കുന്നതാണ് നല്ലതെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

യൂറോപ്യൻ ഹാർട്ട് ജേണലിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്. പ്രായപൂര്‍ത്തിയായവര്‍ നില്‍ക്കുകയും ഇരിക്കുകയും ചെയ്യുന്നത് ഒഴിവാക്കി കിടന്നാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരെ പ്രതിരോധിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയായ ഒരാള്‍ പ്രതിദിനം 9 മണിക്കൂര്‍ സമയമെങ്കിലും നില്‍ക്കുകയും ഇരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്രയും സമയം ചെലവഴിക്കുന്നതിനെക്കാള്‍ വെറും അഞ്ച് മിനിറ്റ് നേരത്തെ കിടത്തം ആളുകളില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

54 വയസുള്ള ഒരു സ്‌ത്രീയില്‍ ഇതുസംബന്ധിച്ച് പഠനം നടത്തിയിരുന്നു. ദിവസം ഇരിക്കുന്ന സമയത്തില്‍ നിന്നും 30 മിനിറ്റ് നേരം സ്‌ത്രീ കിടക്കാന്‍ തുടങ്ങി. ദിവസങ്ങളോളം ഇത് തുടര്‍ന്നു. ഇതിന് പിന്നാലെ സ്‌ത്രീയില്‍ നടത്തിയ പരിശോധനയിലാണ് മാറ്റങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞത്. 2.4 ശതമാനം ശരീര ഭാരം കുറയുകയും രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് 3.6 ശതമാനം കുറയുകയും ചെയ്‌തതായി കണ്ടെത്തി.

വളരെ കുറച്ച് ദിവസങ്ങള്‍ കൊണ്ടാണ് ഇത്തരം മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് ഇത് തുടര്‍ന്നാല്‍ നിരവധി പ്രശ്‌നങ്ങളെ ഇതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശരീരത്തിലെ രക്ത സമ്മര്‍ദം കുറയ്‌ക്കുന്നതിനും കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ഇല്ലാതാക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്‌ക്കാനും മാനസിക സംഘര്‍ഷം ഇല്ലാതാക്കാനും ഇത്തരം പ്രാക്‌ടീസിലൂടെ സാധിക്കും. ശരീരത്തിലെ ഇത്തരം അവസ്ഥകള്‍ ഒരുപരിധി വരെ ഇല്ലാതാക്കാനായാല്‍ അതിലൂടെ ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കും.

പതിവായി ചെയ്യുന്ന വ്യായാമങ്ങളെക്കാള്‍ കൂടുതല്‍ ഫലം ചെയ്യുന്നതാണ് ഇത്തരം ഉറക്കം. എന്നാല്‍ ഇതിലും ഏതാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അമിതമായി ഭക്ഷണം കഴിച്ചതിന് പിന്നാലെ ഉറങ്ങുന്നത് ഗുണങ്ങളേക്കാള്‍ ഏറെ ദോഷം വരുത്തി വച്ചേക്കാം. അത്തരത്തിലുള്ള ഉറക്കം ഒഴിവാക്കി. ഉറക്കത്തിനായി മറ്റ് അനുയോജ്യകരമായ സമയം തെരഞ്ഞെടുക്കുന്നതും നല്ലതാണ്. ഹൃദയാരോഗ്യത്തിന് പുറമെ ഇത്തരം ഉറക്കം ശരീരത്തിന്‍റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. മാത്രമല്ല ഇത് ശരീരത്തിന് എപ്പോഴും ഊര്‍ജം പ്രധാനം ചെയ്യുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

also read: പരിഹസിക്കപ്പെടേണ്ടതല്ല 'മൂലക്കുരു' എന്ന രോഗം ; അറിയാം ലക്ഷണങ്ങളും ചികിത്സാരീതികളും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.