ETV Bharat / opinion

കരിഞ്ചന്തയില്‍ സ്വര്‍ണ വില പോലെ കുതിച്ചുയർന്ന് റംഡെസ് വീറിന്‍റെ വില - Remdesivir's

കൃഷ്ണാനന്ദ് ത്രിപാഠി എഴുതുന്നു

കരിഞ്ചന്ത  റംഡെസ് വീർ  കൊവിഡ്-19  Remdesivir's  black market
കരിഞ്ചന്തയില്‍ സ്വര്‍ണ വില പോലെ കുതിച്ചുയർന്ന് റംഡെസ് വീറിന്‍റെ വില
author img

By

Published : Jul 19, 2020, 1:47 PM IST

അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള അനുമതി ലഭിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കൊവിഡ്-19 വൈറസിനെതിരെയുള്ള ഏറ്റവും ഫലപ്രദമായ ജീവന്‍ രക്ഷാ ഔഷധമായ റംഡെസ് വീര്‍ പണം കൊയ്യാനുള്ള ഉപകരണമായി മാറിയിരിക്കുന്നു. അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ മൂലം ദുരാഗ്രഹികളായ ഔഷധ വ്യാപാരികള്‍ അവസരം മുതലെടുക്കുകയാണ് ഇപ്പോള്‍. ആശുപത്രിയില്‍ നിന്നും തങ്ങളോട് രണ്ട് ഡോസ് റംഡെസ് വീര്‍ സംഘടിപ്പിച്ച് തരുവാന്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ രണ്ട് അംഗീകൃത വ്യാപാരികളുടെ പക്കലും അത് ലഭ്യമായിരുന്നില്ല. എന്നാൽ കരിഞ്ചന്തയില്‍ ലഭ്യമായിരുന്നുവെന്നും അതിന്‍റെ വില സ്വര്‍ണ വില പോലെ കുതിച്ചുയര്‍ന്നു കൊണ്ടിരുന്നു എന്നുമാണ് ഒരു കൊവിഡ് രോഗിയുടെ ബന്ധു ഇ.ടി.വി ഭാരതിനോട് പറഞ്ഞത്.

ഡല്‍ഹിയിലെ ഒരു ഉന്നത സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തന്‍റെ ഒരു അടുത്ത ബന്ധുവിനു വേണ്ടി റംഡെസ് വീര്‍ തിരഞ്ഞു നടന്ന ഡല്‍ഹിയിലെ ഒരു ബിസിനസുകാരന്‍ തന്‍റെ ഭീതിപ്പെടുത്തുന്ന അനുഭവം പറയുകയുണ്ടായി. രാജ്യം മുഴുവന്‍ കൊവിഡിനെതിരെ കഠിനമായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന വേളയില്‍ ഉണ്ടായ ഈ അനുഭവം അധികൃതരുടെ കണ്ണു തുറപ്പിക്കേണ്ടതാണ്.

രാജ്യത്ത് അതിവേഗം പടര്‍ന്നു പിടിക്കുന്ന ഈ വൈറസ് ഇതുവരെ 20600 പേരുടെ ജീവന്‍ അപഹരിക്കുകയും 742000-ല്‍ പരം ആളുകളെ ബാധിക്കുകയും ചെയ്തിരിക്കുന്നു. അതേ സമയം ആഗോള തലത്തില്‍ മരണം 547000 കടന്നു. ഒരു കോടി ഇരുപത് ലക്ഷം പേര്‍ക്ക് ഇതുവരെയായി രോഗം ബാധിക്കുകയും ചെയ്തു. കൊവിഡ്-19 ബാധിച്ചവരില്‍ അടിയന്തര ചികിത്സ ആവശ്യമായിട്ടുള്ളവര്‍ക്കായി രാജ്യത്ത് ഏതാനും ചില മരുന്നുകള്‍ നല്‍കാന്‍ കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സിപ്ല, ഹെറ്ററോ, മൈലന്‍ എന്നീ കമ്പനികള്‍ക്ക് ഗിലീഡ് സയന്‍സസിന്‍റെ ലൈസന്‍സിന് കീഴില്‍ റംഡെസ് വീര്‍ നിര്‍മിക്കുവാനും വില്‍ക്കുവാനുമുള്ള അനുമതി ഇതിലൂടെ ലഭിച്ചു. അതേ സമയം തന്നെ ഫാബിഫ്‌ളൂ എന്ന ബ്രാന്‍ഡ് നാമത്തിന് കീഴില്‍ ഫാവിപിറവീര്‍ നിര്‍മിക്കുവാനും വില്‍ക്കുവാനുമുള്ള അംഗീകാരം ഗ്ലെന്മാര്‍ക്കിനും ലഭിച്ചു.

സാര്‍സ്-സി ഒ വി-2 വൈറസിനെതിരെയുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ വിധിയായി കണക്കാക്കപ്പെടുന്നു എന്നതിനാല്‍ രാജ്യത്ത് റംഡെസ് വീറിനു ലഭിച്ച അനുമതി രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും എല്ലാം ഒരു വലിയ ആശ്വാസമാണ് നല്‍കിയത്.പക്ഷെ അതിന്‍റെ അനുമതി ദുരാഗ്രഹികളായ മരുന്ന് വിതരണക്കാര്‍ക്ക് പണം വാരിക്കൂട്ടാനുള്ള ഒരു അവസരമായി മാറി.

“ഈ മാസം ആദ്യം ഞങ്ങളുടെ ഒരു രോഗിയെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയിലെ ഡോക്ടറില്‍ നിന്നും ഞങ്ങള്‍ക്ക് ഒരു ഫോണ്‍ കോൾ വന്നു. രോഗിക്ക് റംഡെസ് വീര്‍ നല്‍കേണ്ട ആവശ്യമുണ്ട് എന്നായിരുന്നു അറിയിച്ചത്. യഥാര്‍ത്ഥത്തില്‍ ഈ മരുന്ന് അവര്‍ രോഗിക്ക് നല്‍കി കഴിഞ്ഞു എന്നാണ് അവര്‍ പറഞ്ഞത്. പക്ഷെ അപ്പോഴേക്കും മരുന്നിന്‍റെ വിതരണം കുറഞ്ഞിരുന്നതിനാല്‍ ഞങ്ങളോട് അവര്‍ ഈ മരുന്നിന്‍റെ രണ്ട് ഡോസുകള്‍ പുറത്തു നിന്ന് വാങ്ങി കൊണ്ടു വരുവാന്‍ ആവശ്യപ്പെടുകയായിരുന്നു. അവര്‍ അതിന് ശ്രമിച്ചിട്ട് നടക്കാതെ പോയതിനാലായിരുന്നു ഞങ്ങളോട് ഇങ്ങനെ പറഞ്ഞത്,'' ഒരു കൊവിഡ് രോഗിയുടെ അടുത്ത ബന്ധു ഇ.ടി.വി ഭാരതിനോട് പറഞ്ഞു.

ആശുപത്രിയില്‍ നിന്നുള്ള വിളി വന്നതിനു ശേഷം മരുന്ന് തേടിയിറങ്ങിയ അവര്‍ ഡല്‍ഹിയിലെ രണ്ട് അംഗീകൃത വ്യാപാരികളെ സമീപിച്ചു എന്ന് അദ്ദേഹം പറഞ്ഞു. രോഗിയുടെ ആധാര്‍ കാര്‍ഡ്, ഡോക്ടറുടെ കുറിപ്പടി, രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് എന്നിവ കാണിച്ചാല്‍ മാത്രമേ ഡോസ് ഒന്നിന് 4500 രൂപ വിലയ്ക്ക് റംഡെസ് വീര്‍ നല്‍കുവാന്‍ കഴിയുള്ളൂ എന്നാണ് വ്യാപാരികള്‍ ഈ ബന്ധുവിനോട് പറഞ്ഞത്.

“നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഈ രണ്ട് വ്യാപാരികളും പറഞ്ഞത് അവരുടെ പക്കല്‍ മരുന്നില്ലെന്നും വിതരണം തീരെ ഇല്ലാതായി കഴിഞ്ഞു എന്നുമാണ്,'' ആശുപത്രിയില്‍ വെന്‍റിലേറ്ററിൽ കിടക്കുന്ന തന്‍റെ മൂത്ത കസിന്‍ സഹോദരനു വേണ്ടി മരുന്ന് തേടി ഇറങ്ങിയ തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് വിവരിക്കവെ ആ ബന്ധു പറഞ്ഞു.

“ അതൊരു ജീവന്‍ മരണ പോരാട്ടമാണെന്നതിനാല്‍ ഞങ്ങള്‍ മരുന്ന് തേടി കൊണ്ടേയിരുന്നു. മറ്റ് ചില മരുന്ന് വില്‍പ്പനക്കാരെ സമീപിച്ചും വല്ല വഴിയുമുണ്ടോ എന്നും ആരാഞ്ഞു. ഞങ്ങള്‍ ഇങ്ങനെ പലരോടുമായി ഈ ആവശ്യം അറിയിച്ചു കഴിഞ്ഞതോടെ ചിലര്‍ ആ മരുന്ന് കരിഞ്ചന്തയില്‍ ലഭ്യമാണെന്ന് അറിയിക്കുകയുണ്ടായി,'' അദ്ദേഹം പറഞ്ഞു.

“ഒരു ഡോസിന് 15000 രൂപ നിരക്കില്‍ അത് ലഭ്യമാണെന്നാണ് ഞങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ അത് ഞങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ച ദിവസം അവര്‍ ഡോസ് ഒന്നിന് 35000 രൂപ ചോദിച്ചു. അതിനു തൊട്ടു മുന്‍പുള്ള ദിവസം അതിന്റെ വില ഡോസ് ഒന്നിന് 27000 രൂപയായിരുന്നു. കരിഞ്ചന്തയില്‍ റംഡെസ് വീറിന്‍റെ വില സ്വര്‍ണ വില പോലെ കുതിച്ചുയര്‍ന്നു കൊണ്ടിരുന്നത്,'' രോഗിയുടെ ബന്ധു ഇ ടി വി ഭാരതിനോട് പറഞ്ഞു.

രോഗി ഇപ്പോഴും ചികിത്സയില്‍ തുടരുന്നതിനാല്‍ ആശുപത്രിയുടെ പേര് പങ്കിടാന്‍ വിസ്സമതിച്ച ആ ബന്ധു ഇ.ടി.വി ഭാരതിനോട് പറഞ്ഞത് താന്‍ തന്‍റെ അനുഭവം ലോക്കല്‍ സര്‍ക്കിള്‍ എന്ന സാമൂഹിക ശൃംഖലാ സൈറ്റില്‍ പങ്കിടുവാന്‍ പോവുകയാണെന്നും അതിനു കാരണം വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ ഇത്തരം പ്രശനങ്ങള്‍ ഉന്നയിക്കുവാനുള്ള അവസരം ആ സൈറ്റിലുണ്ട് എന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ദേശീയ തലസ്ഥാന മേഖലയില്‍ ഈ ജീവന്‍ രക്ഷാ മരുന്ന് കരിഞ്ചന്തയില്‍ വില്‍ക്കുന്നത് വളരെ വലിയ ഉല്‍കണ്ഠ ഉയര്‍ത്തുന്ന കാര്യമായതിനാലാണ് പ്രശ്‌നം കുത്തി പൊക്കുവാന്‍ താന്‍ തയ്യാറായതെന്നും അദ്ദേഹം പറയുകയുണ്ടായി.

“ദക്ഷിണ ഡല്‍ഹി, കിഴക്കന്‍ ഡല്‍ഹി, ഗുഡ് ഗാവ് എന്നിങ്ങനെയുള്ള മൂന്ന് സ്ഥലങ്ങളില്‍ ഞങ്ങള്‍ പരിശോധന നടത്തി. ഈ മൂന്നിടങ്ങളിലും കരിഞ്ചന്തയില്‍ അത് ലഭ്യമായിരുന്നു. അതേ സമയം ഡല്‍ഹിയിലെ രണ്ട് അംഗീകൃത വ്യാപാരികളുടെ പക്കലും അത് ഉണ്ടായിരുന്നില്ല. അപ്പോള്‍ ഞാന്‍ മനസ്സിലാക്കി എത്രത്തോളം വലിയ കരിഞ്ചന്ത വിപണനമാണ് നടന്നു കൊണ്ടിരിക്കുന്നത് എന്ന്,'' ബന്ധു പറഞ്ഞു.

“മരുന്ന് വില്‍പ്പനക്കാരെല്ലാം ഞങ്ങളോട് പറഞ്ഞത് മരുന്ന് ആവശ്യമാണെങ്കില്‍ രണ്ടു മണിക്കൂര്‍ മുന്‍ കൂട്ടി വിവരം നല്‍കണം. അങ്ങനെയാണെങ്കില്‍ മരുന്ന് എത്തിച്ചു തരാം എന്നുമാണ്,'' ഡല്‍ഹി-ദേശീയ തലസ്ഥാന മേഖല എന്നിവിടങ്ങളിലെ വ്യാപകമായ റംഡെസ് വീര്‍ കരിഞ്ചന്ത വില്‍പ്പന ഉയര്‍ത്തി കാട്ടി കൊണ്ട് അദ്ദേഹം പറഞ്ഞു.

കരിഞ്ചന്ത വില്‍പ്പനക്കാര്‍ നിലവാര പരിശോധനക്കായി പരമാവധി വില്‍പ്പന വിലയില്‍ ബില്ലു നല്‍കാമെന്ന് സമ്മതിച്ചു

തുടക്കത്തില്‍ ബില്ലു നല്‍കുവാന്‍ വിസ്സമതിച്ച കരിഞ്ചന്ത വില്‍പ്പനക്കാര്‍ ക്രമേണ എം ആര്‍ പി വിലയില്‍ ബില്ല് നല്‍കാമെന്ന് സമ്മതിച്ചു. അതിലൂടെ മരുന്നിന്‍റെ വിശ്വാസ്യത വിലയിരുത്താന്‍ കഴിയുമെന്നും പറഞ്ഞായിരുന്നു ഇത്.

“മരുന്നിന് ബില്ല് തരുവാന്‍ കഴിയില്ല എന്ന് മരുന്ന് കടക്കാരന്‍ എന്നോട് പറഞ്ഞപ്പോള്‍ ഈ മരുന്ന് യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്ന് എനിക്ക് എങ്ങനെ വിശ്വസിക്കാന്‍ കഴിയുമെന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. ഒരു ഡോസിനകത്ത് വെറും പച്ചവെള്ളം നല്‍കിയാല്‍ ഞാന്‍ എന്തു ചെയ്യും. അതിനാല്‍ ഞാന്‍ അയാളോട് പറഞ്ഞു, എം ആര്‍ പി വിലയില്‍ ബില്ല് തന്നേ പറ്റൂ എന്ന്. മാത്രമല്ല, ബില്ലില്‍ മരുന്നിന്‍റെ ബാച്ച് നമ്പറും മറ്റും വേണമെന്നും ഞാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ നല്‍കുന്ന മരുന്ന് വ്യാജമല്ലെന്ന് ഉറപ്പു വരുത്തുകയെങ്കിലും ചെയ്യാമല്ലോ. അതോടെ വ്യാപാരി സമ്മതിച്ചു.

വ്യാപകമായ കരിഞ്ചന്ത വില്‍പ്പന തുറന്നു കാട്ടേണ്ടതുണ്ട്

തന്‍റെ കസിന്‍ സഹോദരന് വേണ്ടി മരുന്ന് തേടി അലഞ്ഞ ഡല്‍ഹിയിലെ ബിസിനസുകാരന്‍ പറഞ്ഞത് അധിക വില കൊടുത്ത മരുന്ന് വാങ്ങുവാന്‍ തന്നെ പോലുള്ള ഒരാള്‍ രണ്ടാമതൊന്ന് ചിന്തിക്കില്ല എന്നാണ്. കാരണം അപ്പോള്‍ നമ്മുടെ മുന്നിലുള്ള ലക്ഷ്യം എങ്ങനെയെങ്കിലും രോഗിയുടെ ജീവന്‍ രക്ഷിക്കുക എന്നുള്ളത് മാത്രമാണല്ലോ. എന്നാല്‍ സാധാരണക്കാര്‍ക്ക് അത് താങ്ങാന്‍ ആവില്ല എന്നുള്ളതിനാലാണ് ഞാന്‍ ഈ പ്രശ്‌നം പുറം ലോകത്തെ അറിയിക്കാന്‍ തീരുമാനിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.

“ദൈവസഹായം കൊണ്ട് എന്‍റെ കൈയ്യില്‍ പണമുള്ളതിനാല്‍ എനിക്ക് ആ മരുന്ന് കിട്ടി. എന്നാല്‍ അതെന്നെ വല്ലാതെ വേദനിപ്പിച്ചു. എന്‍റെ മനസ്സാക്ഷി അത് മൂടിവെക്കുവാന്‍ എന്നെ അനുവദിച്ചില്ല. എന്‍റെ രാജ്യത്ത് ഇങ്ങനെയൊക്കെ ദുഖകരമായ കാര്യങ്ങള്‍ സംഭവിക്കുന്നുവല്ലോ എന്നോര്‍ത്ത് ആ ദിവസം ഓഫീസിലിരുന്ന് ഞാന്‍ ഏറെ വിഷാദം പൂണ്ടു.''

ഒടുവില്‍ ഹെറ്ററോ കമ്പനിയുടെ അംഗീകൃത ഡി.എസ്.എ യില്‍ നിന്നും മരുന്ന് സംഘടിപ്പിച്ചെടുക്കുവാന്‍ തനിക്ക് സാധിച്ചു എന്നും ന്യൂ ഡല്‍ഹിയിലെ ആശുപത്രിയില്‍ അത് കൊണ്ടു ചെന്ന് കൊടുത്തു എന്നും അദ്ദേഹം പറഞ്ഞു.

കരിഞ്ചന്ത വില്‍പ്പന തടയുവാനുള്ള ഫലപ്രദമായ വ്യവസ്ഥ ഒന്നും ഇല്ല

അധികൃതര്‍ക്ക് മുന്നില്‍ ഈ പ്രശ്‌നം ഉയര്‍ത്തി കൊണ്ടു വന്ന ലോക്കല്‍ സര്‍ക്കിളിന്‍റെ സ്ഥാപകനായ സച്ചിന്‍ തപാരിയ ഇ.ടി.വി ഭാരതിനോട് പറഞ്ഞത്. അത്തരം നിര്‍ണ്ണായക മരുന്നുകളുടെ വില നിലവാരം നിയന്ത്രിച്ചു നിര്‍ത്തുവാനുള്ള ഫലപ്രദമായ ഒരു വ്യവസ്ഥ രാജ്യത്ത് ഇല്ലാ എന്നാണ്.

“ഡല്‍ഹിയിലെ വന്‍ കിട ആശുപത്രികളില്‍ പോലും ഇത് സംഭവിക്കുന്നു. രാജ്യത്താകമാനം ഇത് സംഭവിക്കുന്നുണ്ട്. ആശുപത്രികള്‍ രോഗികളുടെ ബന്ധുക്കളോട് പറയുന്നത് ഞങ്ങളുടെ പക്കല്‍ ഇത്ര റംഡെസ് വീര്‍ മാത്രമേ ഉള്ളൂ എന്നും ബാക്കി വേണ്ടി വരുന്ന ഡോസുകള്‍ നിങ്ങള്‍ സ്വയം സംഘടിപ്പിച്ചു കൊള്ളണം എന്നുമാണ്,'' സച്ചിന്‍ തപാരിയ പറഞ്ഞു.

“നമ്മള്‍ ഒരു മരുന്ന് വില്‍പ്പനക്കാരന്‍റെ അടുത്ത് ചെല്ലുമ്പോള്‍ കരിഞ്ചന്തയില്‍ മരുന്നിന്‍റെ വില 15000 മുതല്‍ 60000 രൂപ വരെയാണെന്ന് അയാള്‍ പറഞ്ഞാല്‍ എന്താണ് സംഭവിക്കുക? രണ്ട് മണിക്കൂറിനുള്ളില്‍ മരുന്ന് സംഘടിപ്പിച്ച് തരാമെന്ന് അവര്‍ പറയും. അതേ സമയം അംഗീകൃത വ്യാപാരികളുടെ അടുത്ത് ചെല്ലുമ്പോള്‍ അത് ലഭ്യമായിരിക്കുകയുമില്ല. അപ്പോള്‍ നമുക്ക് മനസ്സിലാകുന്നത് അവരില്‍ ചിലര്‍ തങ്ങളുടെ സ്‌റ്റോക്കുകള്‍ കരിഞ്ചന്ത വഴി തിരിച്ചു വിടുകയാണ് എന്നാണ്,'' അദ്ദേഹം ഇ.ടി.വി ഭാരതിനോട് പറഞ്ഞു.

ലോക്കല്‍ സര്‍ക്കിള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് റംഡെസ് വീറിന്‍റെ കരിഞ്ചന്ത വിപണനം തടയുവാന്‍ നടപടികള്‍ എടുക്കണമെന്ന് ഡ്രഗ് കണ്‍ ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ വി ജി സോമാനി സംസ്ഥാനങ്ങളിലെ അധികൃതരോട് ഉത്തരവിട്ടിട്ടുണ്ട്.

“എം ഒ എച്ച് എഫ് ഡബ്ലിയു വഴി ലോക്കല്‍ സര്‍ക്കിള്‍സ് എന്ന സ്ഥാപനം ഈ ഓഫീസിലേക്ക് ഒരു കത്തെഴുതിയിട്ടുണ്ട്. ചില മനസ്സാക്ഷി ഇല്ലാത്ത ആളുകള്‍ റംഡെസ് വീര്‍ കരിഞ്ചന്തയില്‍ അമിത വില ഈടാക്കി കൊണ്ട് വിറ്റുവരുകയാണ് എന്ന ഉല്‍കണ്ഠ അതില്‍ അവര്‍ ഉയര്‍ത്തിയിരുന്നു,'' തിങ്കളാഴ്ച സംസ്ഥാനങ്ങളിലെ അധികൃതര്‍ക്ക് അയച്ച ഒരു കത്തില്‍ വി ജി സോമാനി എഴുതുന്നു.

“ഈ പ്രശ്‌നം കണക്കിലെടുത്തു കൊണ്ട് റംഡെസ് വീര്‍ കുത്തി വെയ്പ്പ് മരുന്ന് പരമാവധി വില്‍പ്പന വിലയ്ക്ക് മുകളില്‍ വില ഈടാക്കി കൊണ്ട് കരിഞ്ചന്തയില്‍ വിപണനം നടത്തുന്നത് തടയുന്നതിനായി നിങ്ങളുടെ നിയമപാലക ഉദ്യോഗസ്ഥരോട് കടുത്ത ജാഗ്രത പാലിക്കുവാന്‍ നിര്‍ദ്ദേശിക്കണമെന്ന് ഞാന്‍ താങ്കളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും വി.ജി സോമാനി കത്തില്‍ എഴുതി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.