ETV Bharat / opinion

2022ൽ ഇന്ത്യൻ രാഷ്‌ട്രീയം: ഉദിച്ചുയർന്ന് എഎപി, രാജ്യം വാണ് ബിജെപി, മുഖം രക്ഷിക്കാൻ മറപിടിച്ച് കോൺഗ്രസ്

ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടിയായി മാറാൻ ആം ആദ്‌മി ആഞ്ഞു കളിച്ചപ്പോൾ അതിജീവനത്തിന് വേണ്ടിയാണ് കോൺഗ്രസ് പോരാടിയത്. പല പ്രാദേശിക പാർട്ടികളും ദേശീയ പാർട്ടികളും വീഴുകയും മുളച്ചുപൊന്തുകയും ചെയ്‌തപ്പോൾ അധികാരവും സാമ്രാജ്യവും ബിജെപിയുടെ കയ്യിൽ ഈ വർഷവും സുരക്ഷിതമായിരുന്നു

Politics in 2022  AAP  politics in india 2022  bjp  congress  politics  malayalam news  national news  political momentum  Gujarat election  Lok Sabha  parliament  Punjab Assembly election  Arvind Kejriwal  Aam Aadmi Party  Bharatiya Janata Party  ആം ആദ്‌മി പാർട്ടി  ഇന്ത്യയുടെ രാഷ്‌ട്രീയം  കോൺഗ്രസ്  ഭാരതീയ ജനത പാർട്ടി  ദേശീയ വാർത്തകൾ  ബിജെപി  അരവിന്ദ് കേജരിവാൾ  നരേന്ദ്ര മോദി  രാഹുൽ ഗാന്ധി  നിയമസഭ  തെലങ്കാന രാഷ്‌ട്ര സമിതി  ദേശീയ പാർട്ടി  പ്രതിപക്ഷ പാർട്ടി  രാഷ്‌ട്രീയം
2022 ൽ ഇന്ത്യൻ രാഷ്‌ട്രീയം
author img

By

Published : Dec 25, 2022, 9:44 PM IST

Updated : Dec 25, 2022, 10:15 PM IST

ന്ത്യയുടെ രാഷ്‌ട്രീയ ഭൂപ്രകൃതിയിൽ വലിയ അലയൊലികൾ സൃഷ്‌ടിച്ച വർഷമാണ് 2022. ആം ആദ്‌മി പാർട്ടിയും കോൺഗ്രസും ഭാരതീയ ജനത പാർട്ടിയും തമ്മിലുണ്ടായ ശക്തമായ ഏറ്റുമുമുട്ടലുകൾക്ക് ജനം സാക്ഷ്യം വഹിച്ച വർഷം. ബിജെപിയുടെ പ്രധാന പ്രതിപക്ഷ പാർട്ടിയായിരുന്ന കോൺഗ്രസിനെ ആ സ്ഥാനത്തുനിന്ന് മാറ്റി സ്ഥാപിക്കാൻ അരവിന്ദ് കെജ്‌രിവാളിന്‍റെ എഎപി നടത്തിയ ശ്രമങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.

രാജ്യസഭ തെരഞ്ഞെടുപ്പുകൾ, അഞ്ച് ലോകസഭ ഉപതെരഞ്ഞെടുപ്പുകൾ, ഏഴ് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകൾ, 28 നിയമസഭ ഉപതെരഞ്ഞെടുപ്പുകൾ, ഒൻപത് സംസ്ഥാനങ്ങളിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ എന്നിങ്ങനെ വിശ്രമമില്ലാത്ത പ്രചരണ - പോരാട്ടമാണ് ഈ വർഷം അരങ്ങേറിയത്. മാത്രമല്ല, രാജ്യത്തിന്‍റെ രാഷ്‌ട്രപതിയേയും ഉപരാഷ്‌ട്രപതിയേയും പാർലമെന്‍റ് തെരഞ്ഞെടുത്തതും ഈ വർഷമാണ്.

ALSO READ: ചരിത്ര നിമിഷം ; രാഷ്‌ട്രപതിയായി സത്യപ്രതിജ്ഞ ചെയ്‌ത് ദ്രൗപദി മുര്‍മു

പൊടിപാറിയ ഗുജറാത്ത് തെരഞ്ഞെടുപ്പ്: രാജ്യത്തിന്‍റെ രാഷ്‌ട്രീയ കാൻവാസിനെ കാവിവത്കരിക്കാനുള്ള ബിജെപിയുടെ മുന്നേറ്റത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഡിസംബറിൽ നടന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം. 'നരേന്ദ്രന്‍റെ റെക്കോഡ് ഭൂപേന്ദ്ര തകർത്തു' എന്നതായിരുന്നു പാർട്ടി ഉറക്കെ വിളിച്ച മുദ്രാവാക്യം. ഗുജറാത്തില്‍ ഒരു പാര്‍ട്ടിക്കും ഇതേവരെ ലഭിച്ചിട്ടില്ലാത്ത ഭൂരിപക്ഷമാണ് ഈ വര്‍ഷത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുജറാത്തിൽ ലഭിച്ചത്.

ആകെയുള്ള 182 സീറ്റുകളില്‍ 156 സീറ്റുകളാണ് ബിജെപി നേടിയത്. 2017ലെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകളാണ് ബിജെപി നേടിയിരുന്നത്. അതേ സമയം വർഷത്തിന്‍റെ തുടക്കത്തിൽ തന്നെ പഞ്ചാബിൽ ആം ആദ്‌മിയുമായി ഏറ്റുമുട്ടി പരാജയപ്പെട്ട കോൺഗ്രസ് ക്ഷീണം തീർത്തത് ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പിലൂടെയാണ്. ബിജെപിയുമായി മല്ലിട്ട് അഞ്ച് വർഷത്തിന് ശേഷം ഹിമാചൽ പ്രദേശിൽ കോൺഗ്രസ് തിരിച്ചെത്തി. 68 അംഗ നിയമസഭയിൽ 40 സീറ്റുകൾ നേടിയാണ് കോൺഗ്രസിന്‍റെ വിജയം.

ALSO READ: ഗുജറാത്തില്‍ അധികാരമേറ്റ് ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാര്‍; മോദിയ്‌ക്കും ഷായ്‌ക്കും പുറമെ ചടങ്ങില്‍ 200 സന്ന്യാസിമാര്‍

അരങ്ങത്ത് തകർത്താടി ആം ആദ്‌മി പാർട്ടി: മത്സര രംഗത്ത് പൊരുതി നിന്ന ആം ആദ്‌മി പാർട്ടിയ്‌ക്ക് മികച്ച തുടക്കമായിരുന്നു 2022 സമ്മാനിച്ചത്. പഞ്ചാബിലെ രാഷ്‌ട്രീയ പ്രതിസന്ധികളിലേയ്‌ക്ക് രാജ്യം ഉറ്റുനോക്കി നിന്നപ്പോൾ കോൺഗ്രസിനെ വീഴ്‌ത്തി മുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് ഭഗവന്ത് മാൻ വന്നു. പതിറ്റാണ്ടുകളായി മാറ്റമില്ലാത്ത പഞ്ചാബിലെ രാഷ്‌ട്രീയമാണ് ഇതോടെ ആം ആദ്‌മി പാർട്ടിയുടെ വിജയ വാഗണിന് കീഴിൽ തകർന്നടിഞ്ഞത്. മറ്റു സംസ്ഥാനങ്ങൾ പിടിച്ചടക്കാൻ പാർട്ടിയ്‌ക്ക് ഈ വിജയം ഊർജം നൽകി. 117 സീറ്റുകളുള്ള പഞ്ചാബ് അസംബ്ലിയിൽ 90 ലധികം സീറ്റുകൾ നേടിയാണ് 2022 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എഎപി ഭരണം നേടിയത്.

പ്രതിപക്ഷമാകാൻ കണക്കുകൂട്ടി എഎപി: ആം ആദ്‌മി പാർട്ടി ഡൽഹിയ്‌ക്ക് പുറത്ത് ആധിപത്യം ലഭിക്കുന്നത് ഇതാദ്യമായായിരുന്നു. ഉജ്വല വിജയത്തിൽ ആവേശഭരിതരായ എഎപി രാജ്യസഭയിലും വലിയ മുന്നേറ്റം നടത്തി. ഇതിലൂടെ അഞ്ച് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും ഉപരിസഭയിലെ മൊത്തം അംഗസംഖ്യ പത്തായി വർധിക്കുകയും ചെയ്‌തു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം കോട്ടയായ ഗുജറാത്തിലും വ്യക്തമായ വിജയ അജണ്ടയോടെയാണ് എഎപി തെരഞ്ഞെടുപ്പ് നേരിട്ടത്.

ALSO READ: ദേശീയ പാര്‍ട്ടിയായി എഎപി; ഗുജറാത്ത് ജനതയ്‌ക്ക് നന്ദി പറഞ്ഞ് പാര്‍ട്ടി എംപി

പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ഒരു 'നിശബ്‌ദ' പ്രചാരണത്തിൽ ഉറച്ചുനിന്നതിനാൽ ഗുജറാത്ത് തെരഞ്ഞെടുപ്പിനെ ബിജെപിയും എഎപിയും തമ്മിലുള്ള പോരാട്ടം എന്ന ശ്രുതിയിലേയ്‌ക്ക് കൊണ്ടെത്തിക്കാൻ കെജ്‌രിവാളിന് കഴിഞ്ഞു. എതിരാളികളുമായുള്ള പോരാട്ട മാർഗങ്ങൾ, പ്രത്യാക്രമണങ്ങൾ, ആക്രമണാത്മക തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ, വക്താക്കൾ, സോഷ്യൽ മീഡിയകൾ എന്നിവയിലൂടെ വോട്ടർമാർക്ക് ആവശ്യമുള്ള സന്ദേശം അയച്ച് ബിജെപിയുടെ തെരഞ്ഞെടുപ്പ് രീതികൾ തന്നെ പിന്തുടർന്നു കൊണ്ടായിരുന്നു എഎപി തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ഡൽഹി എക്‌സൈസ് നയത്തിലെ അഴിമതിയും കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗവും മോർബി ദുരന്തവും ഉൾപ്പെടെ നിരവധി വിഷയങ്ങൾ ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് എഎപി ആയുധമാക്കി. ഇതിനായി നിരവധി സോഷ്യൽ മീഡിയ യോദ്ധാക്കളെ തന്നെ പാർട്ടി നിയോഗിച്ചു. എന്നാൽ ഫലം വന്നപ്പോൾ പ്രതീക്ഷിച്ച ഫലം നേടാൻ പാർട്ടിയ്‌ക്കായില്ല.

ആകെയുള്ള 182 സീറ്റുകളിൽ 180 എണ്ണത്തിലും മത്സരിച്ച പാർട്ടിക്ക് അഞ്ച് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ആകെ പോൾ ചെയ്‌ത വോട്ടിന്‍റെ ആറിലൊന്ന് പോലും നേടാൻ എഎപിക്ക് സാധിച്ചില്ല. എന്നാലും ബിജെപിയുടെ തട്ടകത്തിൽ സ്ഥാനം പിടിക്കാൻ സാധിച്ച കെജ്‌രിവാൾ അടുത്ത തെരഞ്ഞെടുപ്പിന് സംസ്ഥാനം സ്വന്തമാക്കുമെന്ന ആഹ്വാനമാണ് നടത്തിയിട്ടുള്ളത്. കാവിക്കൊടിയുടെ കാറ്റേറ്റ് കോൺഗ്രസ് ഇവിടെ അടപടലം തകർന്നു വീണു.

ആരൊക്കെ എവിടെയൊക്കെ: 2022ന്‍റെ തുടക്കത്തിൽ 17 സംസ്ഥാന സർക്കാരുകളുടെ ഭാഗമായിരുന്നു ബിജെപി. അതേസമയം മഹാരാഷ്‌ട്രയിൽ ഉദ്ധവിന്‍റെ നേതൃത്വത്തിലുള്ള ശിവസേനയ്‌ക്കൊപ്പവും ജാർഖണ്ഡിൽ ജാർഖണ്ഡ് മുക്തി മോർച്ചയ്‌ക്കൊപ്പവുമുള്ള സഖ്യസർക്കാരുകൾ ഉൾപ്പടെ അഞ്ചിടത്ത് മാത്രമായിരുന്നു കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്നത്. എന്നാൽ നിലവിൽ 16 സംസ്ഥാനങ്ങളാണ് ബിജെപിയുടെ കൈവശമുള്ളത്.

ഹിമാചൽ കൂടാതെ ജനതാദൾ (യുണൈറ്റഡ്) ബിജെപിയിൽ നിന്ന് പിരിഞ്ഞ് രാഷ്‌ട്രീയ ജനതാദളിന്‍റെയും (ആർ.ജെ.ഡി) കോൺഗ്രസിന്‍റെയും സഹായത്തോടെ സർക്കാർ രൂപീകരിച്ചതിന് ശേഷം ബിഹാറിലും പാർട്ടി പരാജയപ്പെട്ടു. എന്നിരുന്നാലും, വിമത ശിവസേന എം‌എൽ‌എമാരുടെ സഹായത്തോടെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാരിനെ അട്ടിമറിച്ച് ബിജെപി മഹാരാഷ്‌ട്രയിൽ വീണ്ടും അധികാരത്തിലെത്തി. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, പശ്ചിമ ബംഗാൾ, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ കൊമ്പന്മാരെ വീഴ്‌ത്തി പ്രാദേശിക പാർട്ടികളാണ് അധികാരത്തിലുള്ളത്.

പാർലമെന്‍റിലെ പാർട്ടി നിലകൾ: വർഷാരംഭത്തിൽ ബിജെപിക്ക് 96 രാജ്യസഭ സീറ്റുകളാണ് പാർലമെന്‍റിൽ ഉണ്ടായിരുന്നത്. മേയിൽ 100 കടന്നെങ്കിലും ജൂണിൽ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷം അത് വീണ്ടും 92 ആയി കുറഞ്ഞു. പാർലമെന്‍റിന്‍റെ ഉപരിസഭയിൽ കോൺഗ്രസിനും നാല് സീറ്റുകൾ നഷ്‌ടമായി. ഈ വർഷം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ആം ആദ്‌മി പാർട്ടിയാണ്. ഏഴ് സീറ്റുകളാണ് സ്വന്തമാക്കിയത്.

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ പാർട്ടിയുടെ സഭയിലെ അംഗസംഖ്യ മൂന്നിൽ നിന്ന് 10 ആയി ഉയർന്നു. തെലങ്കാനയിൽ നിന്നുള്ള വൈഎസ്ആർ കോൺഗ്രസും ആറിൽ നിന്ന് ഒൻപതായി ഉയർന്നു. അതേസമയം, ശിരോമണി അകാലിദൾ (എസ്എഡി, 3 സീറ്റ്), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്, 1 സീറ്റ്), ലോക് ജനശക്തി പാർട്ടി (എൽജെപി, 1 സീറ്റ്) എന്നിവർക്ക് പ്രാതിനിധ്യം രാജ്യസഭയിൽ നഷ്‌ടപ്പെട്ടു.

ലോക്സഭയിൽ ബിജെപി, തൃണമൂൽ കോൺഗ്രസ്, എസ്എഡി എന്നിവർക്ക് ഒരു സീറ്റ് വർധിച്ചപ്പോൾ സമാജ്‌വാദി പാർട്ടിയ്‌ക്ക് (എസ്‌ പി) രണ്ട് സീറ്റുകൾ നഷ്‌ടപ്പെട്ടു. ആകെ ഉണ്ടായിരുന്ന ഒരു സീറ്റ് ശിരോമണി അകാലിദാളിനോട് തോറ്റ് എഎപിയ്‌ക്കും നഷ്‌ടമായി.

തെലങ്കാനയിൽ നിന്ന് ഭാരതത്തിലേക്ക് മാറി കെസിആർ: 2022ൽ തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെയുടെ ഭാഗ്യം സുസ്ഥിരമായി തുടരുകയും പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയുടെ ഭാഗ്യം കുറയുകയും ചെയ്‌തു. അധികാരത്തിലെത്തി രണ്ടാം വർഷത്തിൽ, ഉദയനിധി സ്റ്റാലിന് മന്ത്രിയായി സ്ഥാനക്കയറ്റം ലഭിച്ചു. അതേസമയം, തെലങ്കാനയിൽ 2024 ലെ ലോകസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്‌ട്രീയ അധികാരം വിപുലീകരിക്കാൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിൽ ഭരണകക്ഷിയായ തെലങ്കാന രാഷ്‌ട്ര സമിതി (ടിആർഎസ്) അതിന്‍റെ പേര് ഭാരത് രാഷ്‌ട്ര സമിതി (ബിആർഎസ്) എന്നാക്കി മാറ്റി.

ALSO READ: ടിആർഎസ് ഇനി 'ഭാരത് രാഷ്ട്ര സമിതി'; പേര് മാറ്റം അംഗീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ പാർട്ടികളെ ഒരുമിച്ച് കൊണ്ടുവരിക എന്ന അർഥത്തിലും ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പാർട്ടിയുടെ മുന്നേറ്റത്തിന് സൂചന നൽകി, ബിജെപിയെ നേരിടാനും ദേശീയ ശക്തിയായി ഉയർന്നുവരാനുമാണ് ടിആർഎസ് അതിനെ ബിആർഎസ് എന്ന് പുനർനാമകരണം ചെയ്‌തത്.

Last Updated : Dec 25, 2022, 10:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.