ETV Bharat / opinion

നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്ന നാല്‌ ചെറു ഫലങ്ങള്‍ - ആരോഗ്യത്തെ സംരംക്ഷിക്കുന്ന ഭക്ഷണങ്ങള്‍

ചെറു സസ്യങ്ങളില്‍ നിന്നുള്ള ഫലങ്ങള്‍ നമ്മുടെ ആരോഗ്യത്തിന്‌ അത്യാന്താപേക്ഷിതമാണ്‌. ഇവ പല രോഗങ്ങളില്‍ നിന്നും നമ്മെ ചെറുക്കുന്നു. ന്യൂകാസ്‌റ്റില്‍ യൂണിവേഴ്‌സിറ്റിയിലെ ഡയറ്ററ്റിക്‌സ്‌ പ്രഫസര്‍ ക്ലാര കൊളിന്‍സ്‌ എഴുതുന്നു

Plant-Based Foods To Eat Every Week!  goo eating habits  food to reduce risk of various diseases  ആരോഗ്യത്തെ സംരംക്ഷിക്കുന്ന ഭക്ഷണങ്ങള്‍  പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിനെ ആവശ്യകത
നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്ന നാല്‌ ചെറു സസ്യ ഫലങ്ങള്‍
author img

By

Published : Jan 6, 2022, 5:43 PM IST

പ്ലാന്‍റുകളില്‍(ചെറുസസ്യങ്ങള്‍) നിന്നുള്ള ഫലങ്ങള്‍ പോഷക സമൃദ്ധമാണ്‌. കാരണം ഇവയില്‍ ധാരാളം നാരുകളും മൂലകങ്ങളും വിവിധ തരത്തിലുള്ള വിറ്റാമിനുകളും ഫൈട്ടോന്യൂട്രിയന്‍സുകളും അടങ്ങിയിരിക്കുന്നു. രോഗാണുക്കളെ ചെറുക്കാനും വളര്‍ച്ചയ്‌ക്ക്‌ സഹായകമാകുന്നതിനുമാണണ് സസ്യങ്ങള്‍ ഫൈട്ടോന്യൂട്രിയന്‍സുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്‌. നമ്മുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ട നാല്‌ പ്രധാനപ്പെട്ട പ്ലാന്‍റ്‌ ഉത്‌പന്നങ്ങള്‍:

തക്കാളി

തക്കാളിയില്‍ ധാരാളം വിറ്റാമിന്‍ സിയും ലയിക്കോപ്പിനും (lycopene) അടങ്ങിയിരിക്കുന്നു. ഫലങ്ങള്‍ക്ക്‌ നിറം നല്‍കുന്ന കാര്‍ട്ടെനോയിഡ്‌സിലുകളില്‍ ഒന്നാണ്‌ ലയിക്കോപിന്‍. പഠനങ്ങളില്‍ തെളിഞ്ഞത്‌ തക്കാളി രക്തത്തിലെ ട്രൈഗിളിസറൈഡിന്‍റെ അളവ്‌കുറയ്‌ക്കുന്നു എന്നാണ്‌.

െ
തക്കാളി

ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന രക്‌തത്തിലെ ഒരു തരം കൊഴുപ്പാണ്‌ ട്രൈഗിളിസറൈഡ്‌. തക്കാളി നല്ല കൊളസ്ട്രോളിന്‍റെ അളവ്‌ വര്‍ധിപ്പിക്കുമെന്നും പഠനങ്ങള്‍ വ്യക്‌തമാക്കുന്നു.

തക്കാളി ദിവസവും കഴിക്കുന്നത്‌ സിസ്‌റ്റോളിക്‌ രക്തസമ്മര്‍ദം കുറയ്‌ക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഹൃദയം രക്‌തം പമ്പ്‌ ചെയ്യുമ്പോഴുള്ള സമ്മര്‍ദ്ദമാണ്‌ സിസ്‌റ്റോളിക്‌ രക്‌തസമ്മര്‍ദം. തക്കാളി ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നത് പ്രൊസ്‌ട്രേറ്റ്‌ കാന്‍സറിന്‍റെ സാധ്യതകള്‍ കുറയ്‌ക്കുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്‌.

മത്തങ്ങ

ബീറ്റാകരോട്ടിനാല്‍ സമ്പന്നമാണ്‌ മത്തങ്ങ. ബീറ്റകരോട്ടില്‍ വിറ്റാമിന്‍ എ ആയി ശരീരത്തില്‍ പരിവര്‍ത്തനം ചെയ്യുന്നു. രോഗാണുക്കളെ ചെറുക്കുന്നതിനുവേണ്ടി നമ്മുടെ ശരീരം ഉത്‌പാദിപ്പിക്കുന്ന ആന്‍റീബോഡികളുടെ ഉത്‌പാദനത്തിലും

െ
മത്തങ്ങ

ബീറ്റകരോട്ടിന്‍ പങ്ക്‌വഹിക്കുന്നു. കണ്ണുകളിലേയും ത്വക്കുകളിലേയുമൊക്കെ കോശങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ബീറ്റകരോട്ടില്‍ സഹായിക്കുന്നു.

പഠനങ്ങളില്‍ നിന്ന്‌ വ്യക്‌തമായത് ബീറ്റാകരോട്ടിന്‍ കൂടുതലായി അടങ്ങിയ ഭക്ഷണം കഴിക്കുന്നവരില്‍ ഹൃദ്രോഗം,പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച്‌ എട്ട്‌ മുതല്‍ 19 ശതമാനം വരെ കുറവാണ്‌ എന്നാണ്‌.

കൂണുകള്‍

പോഷകാംശങ്ങളാല്‍ സമ്പന്നമാണ്‌ കൂണുകള്‍ . ഇവ ആന്‍റീഓക്‌സിഡന്‍റ്‌ ആയും പ്രവര്‍ത്തിക്കുന്നു . ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ശരീരത്തില്‍ ഓക്‌സിഡേറ്റീവ്‌ സ്‌ട്രസുകള്‍ ഉണ്ടാക്കുന്നു. ഇത്‌ സ്വതന്ത്ര റാഡിക്കലുകള്‍ ശരീരത്തില്‍ ഉണ്ടാകാന്‍ കാരണമാകുന്നു.

ം
കൂണുകള്‍

ഈ ഫ്രീ റാഡിക്കലുകള്‍ നമ്മുടെ കോശഭിത്തികളുടെ ബലം ക്ഷയിപ്പിക്കുന്നു. ഇവ ആന്‍റിഓക്‌സിഡന്‍റ്‌ വഴി നിര്‍മാര്‍ജനം ചെയ്യപ്പെട്ടില്ലെങ്കില്‍ അകാല വാര്‍ധക്യത്തിനും ചില തരം കാന്‍സുറുകള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു. കൂണുകള്‍ കഴിക്കുന്നവരില്‍ എല്ലാ തരത്തിലുള്ള കാന്‍സറുകള്‍ വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച്‌ 34 ശതമാനം കുറവാണെന്നാണ്‌ പഠനങ്ങളില്‍ വ്യക്‌തമായത്‌.

ഓട്‌സ്‌

ഓട്‌സ്‌ കൊളസ്‌ട്രോള്‍ കുറയ്‌ക്കുന്നു . ഓട്‌സില്‍ അടങ്ങിയ ബീറ്റ ഗ്ലൂക്കന്‍ ആണ്‌ ഇതിന്‌ കാരണം. ലയിക്കുന്ന ഫൈബറാണ്‌ ഗ്ലൂക്കന്‍. ദിവസം 3.5 ഗ്രാം ഓട്‌സ്‌ കഴിക്കുന്നവരില്‍ മറ്റുള്ളവരേക്കാല്‍ മോശം കൊളസ്‌ട്രോളിന്‍റെ അളവ്‌ വളരെ കുറവാണ്‌ എന്നാണ്‌ പഠനത്തില്‍ നിന്ന്‌ വ്യക്തമായത്‌.

െ
ഓട്സ്

ALSO READ:മാനസിക വെല്ലുവിളികള്‍ നേരിടുന്നവരില്‍ ടൈപ് 2 പ്രമേഹബാധിതര്‍ കൂടുതലെന്ന് പഠനം

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.