ETV Bharat / opinion

Onam - Date History Significance Of Ten Days Festival : എന്താണ് ഓണം, മലയാളികളുടെ മഹോത്സവത്തിന്‍റെ ചരിത്രവും പ്രാധാന്യവും അറിയാം - what is onam celebration

History And Significance Of Onam Festival: സന്തോഷത്തിന്‍റെയും ആഘോഷത്തിന്‍റെയുമെല്ലാം ഓണനാളുകള്‍ വീണ്ടും വന്നിരിക്കുകയാണ്. ഓണത്തിന്‍റെ സവിശേഷതകളറിയാം.

onam  onam 2023  when is onam starting  history significance of 10 day onam festival  onam festival  onam celebration  ഓണം 2023  ഓണം  തിരുവോണം  ഓണം ചരിത്രം  ഓണം എന്ന പേരിന് പിന്നില്‍  ഓണത്തെ കുറിച്ചുളള ഐതിഹ്യം  പൂക്കളം  ഓണസദ്യ  ഓണാഘോഷം  അത്തച്ചമയം  what is onam celebration  ഓണം 2023
onam 2023
author img

By

Published : Aug 21, 2023, 10:58 PM IST

Updated : Aug 22, 2023, 3:46 PM IST

ശ്വര്യത്തിന്‍റെയും സമ്പല്‍സമൃദ്ധിയുടെയും ഓണനാളുകള്‍ വീണ്ടും വന്നെത്തിയിരിക്കുകയാണ്. ജാതിഭേദമന്യേ ലോകമെമ്പാടുമുളള മലയാളികള്‍ ഓണം(Onam 2023) ആഘോഷിക്കുവാനുളള തയാറെടുപ്പുകളിലാണ്. സന്തോഷത്തിന്‍റെയും ആഘോഷത്തിന്‍റെയുമെല്ലാം ദിനങ്ങളാണ് ഓണക്കാലം നമുക്ക് സമ്മാനിക്കുന്നത്. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തിരുവോണം വരെയുളള പത്തുനാളുകളിലെ ഓണം മലയാളികള്‍ക്ക് മഹോത്സവമാണ് (Onam - Date History Significance Of Ten Days Festival).

കേരളം(Kerala) വാണ മഹാബലി തമ്പുരാന്‍ വര്‍ഷത്തിലൊരിക്കല്‍ തന്‍റെ പ്രജകളെ കാണാന്‍ എത്തുന്ന ദിനമാണ് ഓണം എന്നാണ് ഐതിഹ്യം. ഓണത്തെ കുറിച്ച് ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും കേരളക്കരയ്‌ക്ക് ഈ സമയം വിളപ്പെടുപ്പിന്‍റെയും അവയുടെ വ്യാപാരത്തിന്‍റെയും ഉത്സവം കൂടിയാണ്. പൂക്കളമിട്ടും, ഓണസദ്യ ഒരുക്കിയും, ബന്ധുവീടുകള്‍ സന്ദര്‍ശിച്ചുമെല്ലാം മലയാളികള്‍ ഓണം ആഘോഷിക്കുന്നു. ഓണത്തപ്പനെ അലങ്കരിച്ചുവച്ചും വീടൊരുക്കിയും ബന്ധുക്കളോടൊപ്പം ഓണസദ്യ കഴിക്കുന്നതാണ് പ്രധാന ചടങ്ങ്.

ഓണത്തെ കുറിച്ചുളള ഐതിഹ്യം : ഓണത്തെ കുറിച്ചുളള ഐതിഹ്യങ്ങളില്‍ എറ്റവും ശ്രദ്ധേയം മഹാബലിയെ കുറിച്ചുളളതാണ്. മഹാബലി എന്ന അസുര ചക്രവര്‍ത്തി നാടുഭരിച്ചിരുന്ന സമയത്ത്, എല്ലായിടത്തും ജയിച്ചവനായിരുന്ന അദ്ദേഹത്തിന്‍റെ ഗര്‍വ് മാറ്റുന്നതിന് വാമനന്‍ എന്ന ബ്രാഹ്മണ ബാലനായി മഹാവിഷ്‌ണു അവതരിച്ചു. തുടര്‍ന്ന് തപസ് ചെയ്യുവാന്‍ മൂന്നടി മണ്ണ് മഹാബലിയോട് ചോദിച്ചു. അത് നല്‍കാമെന്ന് മഹാബലി സമ്മതിച്ചു. തല്‍ക്ഷണം പ്രപഞ്ചത്തോളം വലിയ ആകാരം കൈക്കൊണ്ട് വാമനന്‍ രണ്ടടി കൊണ്ട് ഭൂമിയും ആകാശവും അളന്ന ശേഷം മൂന്നാമത്തേത് എവിടെയെന്ന ചോദ്യത്തിന് സത്യവാനായ മഹാബലി ചക്രവര്‍ത്തി സ്വന്തം ശിരസ് കുനിച്ച് കൊടുത്തു. വാമനന്‍ ആ ശിരസില്‍ ചവിട്ടി മഹാബലിയെ പാതാളത്തിലേക്ക് അയച്ചു. തന്‍റെ പ്രിയപ്പെട്ട പ്രജകളെ ആണ്ടിലൊരിക്കല്‍ വന്ന് കണ്ടുകൊള്ളാന്‍ മഹാബലിക്ക് വാമനന്‍ നല്‍കിയ അവസരമാണ് തിരുവോണ ദിനമായി കേരളീയര്‍ ആഘോഷിക്കുന്നത് എന്നുമാണ് പ്രധാന ഐതിഹ്യം.

ഓണം എന്ന പേരിന് പിന്നില്‍ : കര്‍ക്കടകത്തിന്‍റെയും മഴക്കാലത്തിന്‍റെയും പഞ്ഞകാലം കടന്ന് ആളുകള്‍ വാണിജ്യം പുനരാരംഭിക്കുന്ന കാലമാണ് ശ്രാവണമാസം. ശ്രാവണത്തിന്‍റെ മറ്റൊരു പേരാണ് സാവണം എന്നത്. ഈ പേര് ലോപിച്ച് ആവണം എന്നും ഓണമെന്നും മാറിയെന്ന് കരുതപ്പെടുന്നു.

ഓണം ഈ വര്‍ഷം : പാരമ്പര്യമായ ഓണക്കളികള്‍ക്ക് പുറമെ ദേശീയോത്സവമായ ഓണം ആഘോഷിക്കാന്‍ സംസ്ഥാന സര്‍ക്കാരും വിവിധ സംഘടനകളും ഒട്ടേറെ സാംസ്‌കാരിക പരിപാടികള്‍ ഈ സമയത്ത് സംഘടിപ്പിക്കാറുണ്ട്. ഈ വര്‍ഷം ഓഗസ്റ്റ്‌ 28, 29 തിയതികളിലാണ് ഓണം. 28ന് ഒന്നാം ഓണവും (ഉത്രാടം), 29ന് രണ്ടാം ഓണവും (തിരുവോണം) വരുന്നു. ഓഗസ്റ്റ് 30നാണ് മൂന്നാം ഓണം(അവിട്ടം), 31ന് നാലാം ഓണവും (ചതയം).

അത്തച്ചമയം : ഓണാഘോഷത്തിന് കേരളത്തില്‍ വര്‍ണാഭമായ തുടക്കം കുറിക്കുന്ന പരിപാടിയാണ് അത്തച്ചമയം. വിവിധ നാടന്‍ കലാരൂപങ്ങളുടെ മനോഹരമായ കാഴ്‌ചയാണ് അത്തച്ചമയം നമുക്ക് നല്‍കുന്നത്. ഉത്സവത്തില്‍ ആനകളും, ഫ്ളോട്ടുകളും, സംഗീതഞ്‌ജരും, കഥകളി, മോഹിനിയാട്ടം, തിരുവാതിരക്കളി, തെയ്യം, കരകാട്ടം, അമ്മന്‍കുടം തുടങ്ങിയ വിവിധ പരമ്പരാഗത കേരളീയ കലാരൂപങ്ങളും ഉള്‍പ്പെടുന്നു. തൃപ്പൂണിത്തുറയില്‍ വര്‍ഷംതോറും സംഘടിപ്പിക്കാറുളള അത്തച്ചമയത്തില്‍ വന്‍ജനപങ്കാളിത്തമാണ് ഉണ്ടാകാറുളളത്. തൃപ്പൂണിത്തുറയില്‍ നിന്ന് തൃക്കാക്കരയിലെ വാമനമൂര്‍ത്തി ക്ഷേത്രത്തിലേക്കാണ് അത്തച്ചമയം നടക്കാറുളളത്.

ഈ വര്‍ഷം ഓഗസ്റ്റ് 20നാണ് അത്തച്ചമയം നടന്നത്. മാവേലിയുടെയും വാമനന്‍റെയും വേഷം കെട്ടിയ കലാകാരന്മാർ, ചെണ്ടമേളം, പുലിക്കളി, കുമ്മാട്ടിക്കളി, കോൽക്കളി, മയിലാട്ടം, വേലകളി തുടങ്ങിയ നിരവധി കലാരൂപങ്ങൾ, ചരിത്രവും വർത്തമാനവും പ്രതിഫലിക്കുന്ന നിശ്ചല ദൃശ്യങ്ങൾ ഉൾപ്പടെ കേരളത്തിന്‍റെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്നതായിരുന്നു ഇത്തവണ അത്തം ഘോഷയാത്ര.

പൂക്കളമിടല്‍ : അത്തം തൊട്ട് തുടങ്ങുന്ന പൂക്കളമിടല്‍ ഓണക്കാലത്ത് മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. തിരുവോണത്തിന് എത്തുന്ന മഹാബലിയെ സ്വീകരിക്കുന്നതിന് അത്തം മുതല്‍ ഒരുക്കങ്ങള്‍ ആരംഭിക്കുകയാണ്. ചിങ്ങമാസത്തിലെ അത്തം മുതല്‍ തിരുവോണം വരെയുളള പത്ത് ദിവസങ്ങളിലാണ് വീട്ടുമുറ്റത്ത് പൂക്കളം ഒരുക്കുക. ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂ മാത്രം ഇട്ട് അത്തം നാളില്‍ പൂക്കളമിടല്‍ ആരംഭിക്കും. പിന്നീടുളള ദിവസങ്ങളില്‍ തുമ്പപ്പൂവിനൊപ്പം മറ്റ് വിവിധ നിറങ്ങളിലുളള പൂവുകളും പൂക്കളമൊരുക്കാന്‍ ഉപയോഗിക്കുന്നു. ഒരു നിറത്തിലുളള പൂവില്‍ തുടങ്ങി പത്താം ദിവസം ആകുമ്പോള്‍ പത്ത് നിറങ്ങളിലുളള പൂക്കള്‍ കൊണ്ട് പൂക്കളം ഒരുക്കുന്നു. ഉത്രാടനാളിലാണ് പരമാവധി വലിപ്പത്തില്‍ പൂക്കളം ഒരുക്കുന്നത്.

ഓണസദ്യ : ഓണാഘോഷ ദിനങ്ങളിലെ എറ്റവും പ്രധാന ആകര്‍ഷണമാണ് ഓണസദ്യ. തിരുവോണ നാളില്‍ നാക്കിലയില്‍ ഓണസദ്യ കഴിക്കാന്‍ ആഗ്രഹിക്കാത്ത ഒരു മലയാളി പോലുമുണ്ടാവില്ല. കാളന്‍, ഓലന്‍, എരിശ്ശേരി എന്നിവയാണ് ഓണസദ്യയിലെ പ്രധാന വിഭവങ്ങള്‍. അവിയലും സാമ്പാറുമൊക്കെ പിന്നീട് വന്നതാണ്. വിവിധ തരം പച്ചടികളും ഉപ്പേരികളും അച്ചാറുകളുമെല്ലാം ഓണസദ്യയില്‍ ഇടംപിടിക്കാറുണ്ട്. ഇതിനൊപ്പം പായസവും ബോളിയും പഴവും പപ്പടവും കൂടി ആയാല്‍ സദ്യ പൂര്‍ത്തിയായി. ഓരോ ദേശത്തിന് അനുസരിച്ചും ഓണസദ്യവട്ടത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടാവാറുണ്ട്.

മറ്റ് ഐതിഹ്യങ്ങള്‍ : ഓണത്തെ സംബന്ധിച്ച് പരശുരാമ കഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും പറയപ്പെടുന്നുണ്ട്. വരുണനില്‍ നിന്ന് കേരളക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്മണര്‍ക്ക് ദാനം നല്‍കിയ പരശുരാമന്‍ അവരുമായി പിണങ്ങിപ്പിരിയുന്നു. അദ്ദേഹത്തോട് മാപ്പ് അപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കുമെന്ന് വാഗ്‌ദാനം ചെയ്യുന്നു. ഈ ദിവസമാണ് ഓണം എന്നും സങ്കല്‍പ്പമുണ്ട്.

കൂടാതെ മലബാര്‍ മാന്വലിന്‍റെ കര്‍ത്താവായ ലോഗന്‍ ഓണാഘോഷത്തെ ചേരമാന്‍ പെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാള്‍ ഇസ്‌ലാം മതം സ്വീകരിച്ച് മക്കത്തുപോയത് ചിങ്ങമാസത്തിലെ തിരുവോണ നാളിലായിരുന്നുവെന്നും ഈ തീര്‍ഥാടനത്തെ ആഘോഷപൂര്‍വം അനുസ്‌മരിപ്പിക്കുന്നതാണ് ഓണാഘോഷത്തിന് നിമിത്തമായതെന്നും ലോഗന്‍ ഓണത്തെ പറ്റി എഴുതിയിട്ടുണ്ട്.

ബോധോദയത്തിന് ശേഷം സിദ്ധാര്‍ഥ രാജകുമാരന്‍ ശ്രവണപദത്തിലേക്ക് പ്രവേശിച്ചത് ശ്രാവണ മാസത്തിലെ തിരുവോണ നാളിലായിരുന്നുവെന്ന് ബുദ്ധമതാനുയായികള്‍ വിശ്വസിക്കുന്നു. ബുദ്ധമതത്തിന് ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദം സ്വീകാരം ആഘോഷപൂര്‍വം അനുസ്‌മരിക്കുന്നതാണ് ഓണമെന്ന് അവര്‍ സമര്‍ഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന് ശക്തമായ തെളിവാണെന്നും ഇക്കൂട്ടര്‍ പറയുന്നു.

Last Updated : Aug 22, 2023, 3:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.