ETV Bharat / opinion

കുട്ടി ദേഷ്യക്കാരനാണോ? മൂഡ് സ്വിങ്സ് പരിഹരിക്കാം ഈസിയായി

author img

By

Published : Jan 19, 2023, 9:26 PM IST

കുട്ടികളിലെ മാനസിക പ്രയാസങ്ങള്‍ക്ക് കാരണം മൂഡ് സ്വിങ്‌സ് ആയേക്കാമെന്ന് പഠനങ്ങള്‍. അതിനുള്ള കാരണങ്ങള്‍ എന്തെല്ലാമാണ്? അതുകൊണ്ട് ഉണ്ടാകാനിടയുള്ള ശാരീരിക പ്രയാസങ്ങള്‍ എന്തെല്ലാം? മൂഡ് സ്വിങ്സ് ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ടവ ഇതെല്ലാമാണ്.

Mood swings and behavioural changes can be symptoms of mental distress in children  mental distress in children  കുട്ടി ദേഷ്യക്കാരനാണോ  മൂഡ് സ്വിങ്സ് ആണോ എന്നറിയാം  മൂഡ് സ്വിങ്‌സ്  കുട്ടിക്കാലം  ഹൈദരാബാദ് വാര്‍ത്തകള്‍  news updates  latest news  health news  ആരോഗ്യ വാര്‍ത്തകള്‍  കുട്ടികളിലെ ആരോഗ്യം  കുട്ടികളിലെ മാനസിക പ്രയാസങ്ങള്‍ക്ക് പരിഹാരം
കുട്ടികളിലെ മാനസിക പ്രയാസങ്ങള്‍ക്ക് പരിഹാരം

ഹൈദരാബാദ്: ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ കാലഘട്ടമാണ് കുട്ടിക്കാലം. വിനോദങ്ങളും കൂട്ടുകാരുമൊത്ത് മരം കയറി കളിക്കുന്ന അവധിക്കാലവും മുത്തശ്ശിയുടെ വീട്ടിലേക്കുള്ള വിരുന്നും പാടവരമ്പിന് അരികിലൂടെ ഒഴുകുന്ന ചെറിയ ചാലുകളിലെ മീന്‍ പിടിത്തവും ഗോലി കളിയും കണ്ണുപൊത്തി കളിയുമെല്ലാം പലര്‍ക്കും ഇപ്പോഴും മധുരമേറിയ ഓര്‍മകള്‍ തന്നെയാണ്. ഇതെല്ലാം ഒരു പക്ഷേ പഴയ തലമുറയുടെ ഓര്‍മകളാകാം.

സമകാലിക ലോകത്ത് ന്യൂജനറേഷന്‍ കുട്ടികള്‍ക്കെല്ലാം ഏറെ നഷ്‌ടപ്പെട്ട സുന്ദരമായ നിമിഷങ്ങളാണിതെന്ന് തന്നെ പറയാം. അതിന് കാരണം പഴയ ജീവിത രീതിയില്‍ നിന്ന് പുതിയ തലമുറ തികച്ചും വ്യത്യസ്‌തപ്പെട്ടിരിക്കുന്നുവെന്നതാണ്. എന്നിരുന്നാലും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാവര്‍ക്കും തങ്ങളുടെ കുട്ടിക്കാലം ഏറെ ആനന്ദകരം തന്നെയായിരിക്കും. അവര്‍ അവരുടെതായ വിനോദങ്ങള്‍ ഏര്‍പ്പെടും.

കുട്ടികള്‍ ശാരീരികമായും മാനസികമായും പൂര്‍ണ ആരോഗ്യവാനാണെന്ന് ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. സമകാലിക ലോകത്ത് ടിവിയ്ക്കും‌ മൊബൈല്‍ ഫോണിനും അടിമയാകുന്ന നിരവധി കുട്ടികളുണ്ട്. അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം സംരക്ഷിക്കുകയെന്നത് അനിവാര്യമായ ഘടകം തന്നെയാണ്.

ചില കുട്ടികള്‍ വളരെയധികം ദേഷ്യക്കാരായി നമുക്ക് കാണാനാകും. എന്നാല്‍ മറ്റ് ചിലരാകട്ടെ മടിയന്‍മാരും അലസന്മാരുമായിരിക്കും. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വേഗത്തില്‍ കുട്ടികളില്‍ ദേഷ്യം, വാശി, നിരാശ എന്നിങ്ങനെയുള്ള നെഗറ്റീവ് വികാരങ്ങള്‍ പ്രകടമാകുന്ന അവസ്ഥയാണ് മൂഡ് സ്വിങ്സ് (mood swings). ചുറ്റുപാട് ഉള്ളവരുമായി ആശയ വിനിമയം കുറഞ്ഞ കുട്ടികളിലാണ് ഇത്തരം മാനസികവും തുടര്‍ന്ന് ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ കാണാറുള്ളതെന്ന് പഠനങ്ങള്‍ പറയുന്നു.

കുട്ടികളിലെ മാനസിക പ്രയാസങ്ങള്‍ക്ക് കാരണം:

  • പഠനവുമായി ബന്ധപ്പെട്ട മാതാപിതാക്കളുടെ സമ്മർദ്ദം
  • ജീവൻ അപകടപ്പെടുത്തുന്ന സംഭവങ്ങൾ
  • ലൈംഗിക ആഘാതങ്ങൾ
  • പഠനത്തിലെ പിന്നാക്കാവസ്ഥ
  • കുട്ടികളുടെ ആഗ്രഹങ്ങളെ മാനിക്കാതെ രക്ഷിതാക്കളെടുക്കുന്ന തീരുമാനം

മാനസികമായി ഇത്തരം പ്രയാസങ്ങളുള്ള കുട്ടികള്‍ കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അകന്ന് നില്‍ക്കാന്‍ ശ്രമിക്കും. മാത്രമല്ല പഠനത്തിലെ താത്പര്യം കുറയുകയും ദേഷ്യം, വാശി എന്നിവ പ്രകടമാക്കുകയും ചെയ്യും. ഇത്തരം പെരുമാറ്റങ്ങള്‍ കാണുകയാണെങ്കില്‍ ഒരിക്കലും കുട്ടികളെ ശകാരിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യരുത് മറിച്ച് അവരുടെ മാനസികാവസ്ഥക്കുള്ള കാരണം കണ്ട് പിടിക്കാന്‍ ശ്രമം നടത്തുകയാണ് വേണ്ടത്.

കുട്ടികള്‍ പല സമയത്തും പല വികാരങ്ങളാണ് കാണാപ്പെടാറുള്ളത്. ഈ നിമിഷം അവര്‍ ആഹ്ലാദത്തിലാണെങ്കില്‍ അടുത്ത നിമിഷം അവര്‍ പ്രകോപിതരാവുകയും ദേഷ്യം പ്രകടിപ്പിക്കുകയോ ചെയ്തേക്കാം. എന്നാല്‍ മിക്ക മാതാപിതാക്കളും ഇതൊരു കുട്ടിത്തമായി (childish behaviour) കണക്കാക്കും. ഒരു കുട്ടി തുടര്‍ച്ചയായി ദേഷ്യം പ്രകടിപ്പിക്കുകയാണെങ്കില്‍ അത് ഇത്തരം മാനസിക പ്രശ്‌നങ്ങളുടെ സൂചനകളായിരിക്കാമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.

ഇത്തരം സാഹചര്യങ്ങളില്‍ സംയമനം പാലിക്കേണ്ടതിന് പകരം ഭൂരിപക്ഷം മാതാപിതാക്കളും കുട്ടികളെ നിരാശരാക്കുകയാണ് പതിവ്. ഇത് കുട്ടിയുടെ മാനസിക പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുക. മാത്രമല്ല ഇത് കുട്ടികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ മാതാപിതാക്കളോട് വെളിപ്പെടുത്തുന്നതിന് തടസമാകുകയും ചെയ്യും.

സാധാരണയായി കുട്ടികള്‍ വളരെ അധികം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവരാണ്. എന്നിരുന്നാല്‍ മാനസികവും ശാരീരികവുമായി പ്രയാസങ്ങള്‍ അനുഭവിക്കുന്ന കുട്ടികളില്‍ ആത്മവിശ്വാസ കുറവ്, സ്വയം സംശയം, അരക്ഷിതാവസ്ഥ, സ്വയം അപകീർത്തിപ്പെടുത്തുന്ന സ്വഭാവം എന്നിവ പ്രകടമാകുമെന്നും വിദഗ്‌ധ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

അത്തരം സാഹചര്യങ്ങളുണ്ടാകുമ്പോള്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുകയും ചെറിയ കാര്യങ്ങള്‍ ചെയ്‌താല്‍ പോലും മക്കളെ പ്രശംസിക്കുകയും വേണം. കുട്ടികളിലുണ്ടാകുന്ന മാനസികമായ പ്രയാസങ്ങള്‍ പിന്നീട് ശാരീരിക പ്രയാസങ്ങള്‍ക്ക് കാരണമായേക്കാം.

മാനസിക പ്രയാസം കാരണം കുട്ടികളിലുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍:

  • തലവേദന
  • വയറുവേദന
  • ക്ഷീണം
  • അലസത
  • ഉറക്കമില്ലായ്‌മ

കുട്ടികളിലെ മാനസിക പ്രയാസങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ടവ:

  • കുട്ടികള്‍ ഒറ്റപ്പെടുന്ന സാഹചര്യം ഒഴിവാക്കുക.
  • അവര്‍ക്കിഷ്‌ടപ്പെടുന്ന വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ സാഹചര്യം ഒരുക്കുക.
  • പഠനത്തില്‍ സമ്മര്‍ദ്ദം ചെലുത്താതിരിക്കുക.
  • ചെറിയ നേട്ടങ്ങളില്‍ പോലും പ്രശംസിക്കുക.
  • മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യാതിരിക്കുക.
  • തെറ്റ് ചെയ്‌താല്‍ സാവധാനം പറഞ്ഞ് മനസിലാക്കി കൊടുക്കുക.
  • ജീവിത സാഹചര്യങ്ങളെ കുറിച്ചും ചുറ്റുപാടിനെ കുറിച്ചും അവബോധമുള്ളവരാക്കുക.
  • മൊബൈല്‍ ഫോണ്‍ ടിവി എന്നിവയുടെ ഉപയോഗം കുറക്കുക.

മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങൾ കുട്ടികളുടെ ജീവിതത്തെയും വിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് എല്ലാ കാര്യങ്ങളും മാതാപിതാക്കളുമായി തുറന്ന് പറയാനുള്ള ഒരു സാഹചര്യവും അതിനുതകുന്ന തരത്തില്‍ അവരുമായി ബന്ധം സ്ഥാപിക്കുകയുമാണ് വേണ്ടത്. എന്നാല്‍ നിരവധി തവണ ശ്രമിച്ചിട്ടും കുട്ടികളില്‍ നിന്ന് പോസിറ്റീവായ സ്വഭാവ പെരുമാറ്റങ്ങളുണ്ടായില്ലെങ്കില്‍ ഉടന്‍ തന്നെ കുട്ടികളെ പ്രൊഫഷണല്‍ കൗണ്‍സലിങിന് വിധേയരാക്കുകയും വേണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.