ETV Bharat / opinion

ലോങ് കൊവിഡ് തലച്ചോറിലെ ഓക്‌സിജന്‍റെ അളവ് കുറയ്‌ക്കുമെന്ന് പഠനം - Long Covid health issues

തലച്ചോറിലെ ഓക്‌സിജന്‍റെ അളവ് കുറയുന്നത് കൊണ്ട് തന്നെ കൊഗ്‌നിറ്റീവ് ശേഷിയെ ലോങ് കൊവിഡ് കുറയ്‌ക്കുമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു

Long Covid associated with reduced brain oxygen levels  ലോങ് കൊവിഡ്  ലോങ് കൊവിഡ് തലച്ചോറിലെ ഓക്‌സിജന്‍റെ അളവ്  കൊഗ്‌നിറ്റീവ് ശേഷി  കോഗ്‌നിഷ്യന്‍  ലോങ് കൊവിഡ് ഏറ്റവും പുതിയ പഠനം  ലോങ് കൊവിഡ് പ്രത്യാഘാതങ്ങള്‍  കോവിഡ് പഠനം  Long Covid latest reasearch  Long Covid health issues  covid research
കൊവിഡ്
author img

By

Published : Mar 4, 2023, 8:13 PM IST

ടൊറണ്ടോ(കാനഡ): തലച്ചോറില്‍ ഓക്‌സിജന്‍റെ അളവില്‍ കുറവ്, കുറഞ്ഞ കോഗ്‌നിഷ്യന്‍( ചിന്ത, അനുഭവങ്ങള്‍, ഇന്ദ്രീയങ്ങള്‍ എന്നിവയിലൂടെ അറിവും ധാരണയും ഉണ്ടാക്കുന്ന പ്രക്രീയ), ഉത്‌കണ്ഠ, വിഷാദം എന്നിവ ലോങ് കൊവിഡിന്‍റെ ഭാഗമായി ഉണ്ടാകുമെന്ന് പുതിയ ഗവേഷണ പ്രബന്ധം. കാനഡയിലെ വാട്ടര്‍ലൂ സര്‍വകലാശാലയിലെ ഗവേഷകര്‍ രണ്ട് സമാന്തര പഠനങ്ങളെ സംയോജിപ്പിച്ചാണ് വിലയിരുത്തലുകള്‍ നടത്തിയത്. കോഗ്‌നിറ്റീവ് ടെസ്‌റ്റ്, തലച്ചോറിലെ ഓക്‌സിജന്‍ അളവിന്‍റെ ഇമേജിങ് എന്നിവ നടത്തിയ ലബോറട്ടറി ടെസ്‌റ്റും, കാനഡയില്‍ 2021 ലും 2022ലും ടത്തിയ ദേശീയ പോപ്പുലേഷന്‍ സര്‍വെയിലെ (national population survey of Canadians)കണ്ടെത്തലുകളുമാണ് ഗവേഷകര്‍ സംയോജിപ്പിച്ചത്.

ലക്ഷണങ്ങളോടെയുള്ള കൊവിഡ് ബാധിക്കപ്പെട്ടവര്‍ രണ്ട് കമ്പ്യൂട്ടര്‍ ടാസ്‌കുകളില്‍ മോശം പ്രകടനം നടത്തിയെന്ന് ലോബോറട്ടറി ടെസ്‌റ്റില്‍ കണ്ടെത്തി. ഒരു കമ്പ്യൂട്ടര്‍ ടാസ്‌ക് പരിശോധിച്ചത് ഇന്‍ഹിബിഷനാണ്, അടുത്ത കമ്പ്യൂട്ടര്‍ ടാസ്‌ക് പരിശോധിച്ചത് ഇംപള്‍സിവായിട്ടുള്ള തീരുമാനം എടുക്കലാണ്(impulsive decision-making). ഈ ടാസ്‌കുകള്‍ ചെയ്യുമ്പോള്‍ കൊവിഡ് ബാധിച്ചവരുടെ തലച്ചോറില്‍ കൊവിഡ് ബാധിക്കപ്പെടാത്തവരെ അപേക്ഷിച്ച് ഓക്‌സിജന്‍റെ അളവ് കുറവാണെന്ന് ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തി.

തലച്ചോറിലെ ഓക്‌സിജന്‍റെ അളവ് കുറയുമെന്ന കണ്ടെത്തലിന് പ്രാധാന്യം: ഒരു കോഗ്‌നിറ്റീവ് ടാസ്‌കിന്‍റെ സമയത്ത് ലക്ഷണങ്ങളോടെയുള്ള കൊവിഡ് ബാധിച്ചവരുടെ തലച്ചോറിലെ ഓക്‌സിജന്‍റെ അളവ് കുറവായിരിക്കുമെന്നുള്ള കാര്യം ആദ്യമായി കണ്ടെത്തിയത് തങ്ങളാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പീറ്റര്‍ ഹാള്‍ പറഞ്ഞു. നമ്മുടെ കോഗ്‌നിറ്റീവ് കഴിവുകളെ കൊവിഡ് ക്ഷയിപ്പിക്കുന്നതിന്‍റെ വഴികളില്‍ ഒന്ന് ഇത്തരത്തില്‍ തലച്ചോറില്‍ ഓക്‌സിജന്‍റെ അളവ് കുറച്ച് കൊണ്ടായിരിക്കുമെന്ന് നേരത്തെ വിലയിരുത്തപ്പെട്ടിരുന്നു. അതാണ് ഇപ്പോള്‍ ലബോറട്ടറി പരിശോധനയില്‍ തെളിഞ്ഞത്. അതുകൊണ്ട് തന്നെ ഈ കണ്ടെത്തലുകള്‍ക്ക് പ്രാധാന്യം ഉണ്ട്.

പോപ്പുലഷന്‍ സര്‍വെയില്‍ വ്യക്തമായത് കൊവിഡുമായി ബന്ധപ്പെട്ട വിഷമതകള്‍: 18വയസിനും 56 വയസിനും ഇടയിലുള്ള രണ്ടായിരം കാനഡക്കാരെയാണ് പോപ്പുലേഷന്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ഈ സര്‍വെയില്‍ പരിശോധിച്ചത് കൊവിഡും, കോഗ്‌നിറ്റീവ് പ്രവര്‍ത്തനങ്ങളും, സൈക്യാട്രിക് ലക്ഷണങ്ങളുമാണ്. കൊവിഡ് ബാധിക്കപ്പെട്ടവര്‍ സര്‍വെയില്‍ വ്യക്തമാക്കിയത് ഏകാഗ്രത കണ്ടെത്താന്‍ വിഷമതകള്‍ ഉണ്ടെന്നും, ഉത്‌കണ്ഠ, വിഷാദം, ഇന്‍ഹിബിഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ട് എന്നുമാണ്. കൊവിഡ് വാക്‌സിനേഷന്‍ ലഭിക്കാത്തവര്‍ക്ക് ഈ പ്രത്യാഘാതങ്ങള്‍ കൂടുതലാണെന്നും പഠനത്തില്‍ കണ്ടെത്തി.

ഇതിന് മുമ്പുള്ള പഠനങ്ങള്‍ കൊഗ്‌നിറ്റീവ് ടെസ്റ്റുകളിലെ പ്രകടനം, സ്വയം റിപ്പോര്‍ട്ട് ചെയ്‌ത കൊഗ്‌നിറ്റീവ് ലക്ഷണങ്ങള്‍, എംആര്‍ഐ രേഖപ്പെടുത്തിയ തലച്ചോറിന്‍റെ ഘടനയിലെ വ്യത്യാസങ്ങള്‍ എന്നിവയും കൊവിഡും സംബന്ധിച്ച ബന്ധം കണ്ടെത്തിയിരുന്നെങ്കിലും തലച്ചോറിലെ ഓക്‌സിജന്‍റെ അളവിലെ വ്യത്യാസങ്ങള്‍ കണ്ടെത്തിയിരുന്നില്ല എന്ന് ഗവേഷണ പ്രബന്ധം പറയുന്നു. കൊവിഡ് ബാധിക്കപ്പെട്ടവരില്‍ പ്രായമായ സ്ത്രീകളുടെ തലച്ചോറിലാണ് ഓക്‌സിജന്‍റെ അളവ് ഏറ്റവും കുറഞ്ഞിരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്ന് പീറ്റര്‍ ഹാള്‍ പറഞ്ഞു.

പ്രായഭേദമന്യേ കൊവിഡ് ബാധിക്കപ്പെട്ട് ആറ് മാസങ്ങള്‍ക്ക് ശേഷം വൈകാരിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്ന് ഗവേഷണ പ്രബന്ധം പറയുന്നു. ഈ രണ്ട് പഠനങ്ങളും നടത്തിയത് കൊവിഡിന്‍റെ ആദ്യ ഘട്ടങ്ങളിലാണ് .അതുകൊണ്ട് തന്നെ ഒമിക്രോണും മറ്റ് വകഭേദങ്ങളും എങ്ങനെയാണ് തലച്ചോറിനെ ബാധിക്കുക എന്ന് ഈ പഠനങ്ങളില്‍ പരിശോധിക്കപ്പെട്ടിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.