ETV Bharat / opinion

ചൈനക്കുള്ള ഇന്ത്യയുടെ മറുപടി ഇനി വിവേകപൂര്‍ണ്ണമായ തീരുമാനങ്ങളിലൂടെ - മുഹമദ് ഹഗ്ബിന്‍ ഗോമി

വഞ്ചകരായ ചൈനക്ക് മൂക്കുകയറിടാന്‍ ഇനി ഇന്ത്യ വിവേകത്തോട് കൂടി പ്രവര്‍ത്തിക്കണമെന്ന മുന്നറിയിപ്പ് നല്‍കുന്നതാണ് ഇടിവി ഭാരത് ന്യൂസ് എഡിറ്റര്‍ ബിലാല്‍ ഭട്ടിന്‍റെ ലേഖനം. ഇന്ത്യ മറ്റ് രാജ്യങ്ങളോട് കാണിക്കുന്ന സൗഹൃദപരവും വാണിജ്യപരവുമായ സമീപനങ്ങളും അതിലൂടെ കരസ്ഥമാക്കിയ നേട്ടങ്ങളും അദ്ദേഹം ലേഖനത്തിലൂടെ പറയുന്നു.

Will india's wisdom prevail against chinas treachery?  china  india  chinas treachery  മുഹമദ് ഹഗ്ബിന്‍ ഗോമി  ബിലാല്‍ ഭട്ട്
ചൈനക്കുള്ള മറുപടി ഇനി വിവേകപൂര്‍ണ്ണമായ തീരുമാനങ്ങളിലൂടെ ഇന്ത്യ നല്‍കും
author img

By

Published : Sep 1, 2020, 8:37 PM IST

ഹൈദരാബാദ്: വഞ്ചകരായ ചൈനക്ക് മൂക്കുകയറിടാന്‍ ഇനി ഇന്ത്യ വിവേകത്തോട് കൂടി പ്രവര്‍ത്തിക്കണമെന്ന മുന്നറിയിപ്പ് നല്‍കുന്നതാണ് ഇടിവി ഭാരത് എഡിറ്റര്‍ ബിലാല്‍ ഭട്ടിന്‍റെ ലേഖനം. ഇന്ത്യ മറ്റ് രാജ്യങ്ങളോട് കാണിക്കുന്ന സൗഹൃദപരവും വാണിജ്യപരവുമായ സമീപനങ്ങളെ കുറിച്ചും അതിലൂടെ കരസ്ഥമാക്കിയ നേട്ടങ്ങളെ കുറിച്ചും ലേഖനം വിശദമാക്കുന്നു. ഇന്ത്യ എന്നും ദൂരം കുറഞ്ഞ വ്യാപാര വഴികള്‍ തേടുന്നതിന് ശ്രദ്ധ കാണിക്കുന്ന രാജ്യമാണ്. ഇക്കാര്യത്തില്‍ ഇറാനാണ് എന്നും ഇന്ത്യയുടെ പങ്കാളി. പാകിസ്ഥാനെ മറികടന്നാണ് അഫ്ഗാനിസ്ഥാനിലേക്ക് ഒരു വ്യാപാര പാത സ്ഥാപിക്കുവാന്‍ ഇന്ത്യ ആഗ്രഹിക്കുകയും അത് ചബഹാര്‍ തുറമുഖം വഴി മാത്രമേ സാധ്യമാകുകയുള്ളൂ എന്ന് മനസ്സിലാക്കുകയും ചെയ്തത്. എന്നാല്‍ ഇതിനിടയില്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ വന്നെങ്കിലും പിന്നീട് ഖുദ് സേനകളുടെ നേതാവായിരുന്ന ജനറല്‍ ക്വാസം സുലൈമാനിയുടെ പ്രയത്നത്താല്‍ അഫ്ഗാന്‍ നേതൃത്വത്തെ ഇറാനുമായും ഇന്ത്യയുമായും ഒരുമിപ്പിച്ചതായി ഇറാന്‍ നയതന്ത്ര പ്രതിനിധി മുഹമദ് ഹഗ്ബിന്‍ ഗോമി വ്യക്തമാക്കിയതായി ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം ഇന്ത്യക്ക് വളരെ ചെറിയ ഒരു തുക നല്‍കി കൊണ്ട് ചബഹാര്‍ തുറമുഖം അഫ്ഗാനിസ്ഥാന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പാകിസ്ഥാനെ മറി കടന്ന് അഫ്ഗാനിസ്ഥാനിലേക്കും മറ്റ് മധ്യ ഏഷ്യന്‍ രാജ്യങ്ങളിലേക്കും എത്തി ചേരുവാന്‍ ഇന്ത്യക്കും ഈ തുറമുഖം വഴിയൊരുക്കുന്നു. ബദല്‍ വഴികളിലൂടെ ചരക്കുകള്‍ നീക്കുവാന്‍ അനുവാദം ലഭിക്കുന്നു എന്നതിനാല്‍ അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം പാകിസ്ഥാന് നല്‍കി വരുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കുവാനും അതുവഴി സാധിക്കുന്നു. മധ്യ ഏഷ്യയിലേക്കുള്ള ഇന്ത്യയുടെ ഏറ്റവും എളുപ്പ വഴി ചബഹാര്‍- അഫ്ഗാനിസ്ഥാന്‍ വഴിയാണ്. ചബഹാറിനും സഹേദാനിനും ഇടയില്‍ നാല് വര്‍ഷം മുന്‍പ് ഒരു റെയില്‍വെ ലൈന്‍ പണിയുവാനുള്ള കരാറില്‍ ഇറാനും ഇന്ത്യയും ഒപ്പു വെച്ചിരുന്നു എങ്കിലും അത് നടന്നില്ല. അഫ്ഗാനിസ്ഥാനെയും ഇറാനെയും അടുപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച സുലൈമാനിയെ ഈ വര്‍ഷം ജനുവരി മൂന്നിന് ഇറാക്കില്‍ വെച്ച് ഒരു ഡ്രോണ്‍ ആക്രമണത്തിലൂടെ യു എസ് സേന വധിക്കുകയുണ്ടായി. അദ്ദേഹത്തെ കൊലപ്പെടുത്തിയത് ചബഹാര്‍ -സഹേദാന്‍ റെയില്‍ പദ്ധതി തടസ്സപ്പെടാന്‍ കാരണമായി. കൂടുതല്‍ പ്രാധാന്യമുള്ള സഖ്യ രാജ്യമായ അമേരിക്കയുമായുള്ള ബന്ധം വഷളാകുമെന്നതിനാല്‍ ഇറാന്‍റെ സഖ്യ കക്ഷിയായി കാണപ്പെടുവാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല, എന്നതിനാല്‍ ഇക്കാര്യത്തില്‍ പിന്നീട് ഇന്ത്യയുടെ ഭാഗത്തു നിന്നും നീക്കങ്ങളൊന്നും ഉണ്ടായതുമില്ല.

“എല്ലാവരുമായും ഇടപഴകുക, പക്ഷെ ആരുമായും സഖ്യം ഉണ്ടാക്കാതിരിക്കുക'' എന്ന ഒരു നയമാണ് ഇന്ത്യ പിന്തുടര്‍ന്നിരുന്നത്. പക്ഷെ ഇതിനിടെ ചബഹാര്‍ തുറമുഖവും അഫ്ഗാനിസ്ഥാനും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വെ ലൈൻ നിര്‍മാണത്തിനായി ചൈന ഇറാനുമായി ഒരു രഹസ്യ കരാറില്‍ ഏര്‍പ്പെട്ട് കഴിഞ്ഞതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഹഗ്ബിന്‍ ഗോമി അത് നിഷേധിച്ചു. “ചൈന ഈ റെയില്‍ പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നു എന്നും എല്ലാ പ്രവര്‍ത്തനങ്ങളും അവര്‍ സ്വന്തം രീതിയില്‍ തന്നെ നടത്തി വരുന്നു എന്നും പറഞ്ഞു കേള്‍ക്കുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ചബഹാര്‍- സഹേദാന്‍ റെയില്‍വെ ലൈന്‍ നിര്‍മിക്കുന്നതിനുള്ള സ്രോതസ്സുകള്‍ തങ്ങള്‍ സ്വയം കണ്ടെത്തുമെന്നാണ് ഇറാന്‍റെ ഇപ്പോഴത്തെ അവകാശവാദം. ബോര്‍ഡര്‍ റോഡ് ഇനീഷേറ്റീവിലൂടെ ചൈന -പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി വഴി പണം മുടക്കി എല്ലാ അന്താരാഷ്ട്ര വിപണികളിലേക്കും ഗദ്വാര്‍ തുറമുഖത്തിലൂടെ ചരക്കു നീക്കം നടത്തുന്നു. എന്നാല്‍ ഇന്ത്യയുടെ പിന്തുണയോടു കൂടി ചബഹാര്‍ -സഹേദാന്‍ റെയില്‍ പദ്ധതി നടപ്പിലായിരുന്നുവെങ്കില്‍ ചൈനയുടെ നിര്‍ണ്ണായക സാമ്പത്തിക വഴികളില്‍ ഒന്നായ ഇത് വെല്ലുവിളി നേരിടുമായിരുന്നു എന്നതില്‍ സംശയമില്ല.

ഇറാനുമേലുള്ള അമേരിക്കയുടെ ഉപരോധങ്ങളിലൂടെ ഗള്‍ഫ് രാജ്യവുമായി ഒരു പങ്കാളിത്തം സൃഷ്ടിച്ചെടുക്കാനുള്ള അവസരമാണ് ചൈന കാണുന്നത്. അടുത്ത 25 വര്‍ഷത്തില്‍ 400 ബില്ല്യണ്‍ യു എസ് ഡോളറാണ് ഇവിടെ മുതല്‍ മുടക്കുമെന്ന് ചൈന പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാനെതിരെയുള്ള അമേരിക്കയുടെ നയങ്ങളെ മറി കടക്കുവാന്‍ ഇന്ത്യ മടിക്കുന്നത് അവിടെ കടന്നു ചെല്ലുന്നതിന് ചൈനക്ക് അവസരം ഒരുക്കിയിരിക്കുന്നു. എന്നാല്‍ ഇറാനുമായി ചൈന ഒരു കരാറില്‍ എത്തുന്നത് തടയുന്നതിനു മാത്രമല്ല, അമേരിക്കയെ അലോസരപ്പെടുത്താതെ ഊര്‍ജ്ജ സമ്പന്നമായ ഗള്‍ഫ് മേഖലയിലേക്ക് ഇന്ത്യക്ക് വീണ്ടും പ്രവേശനം നേടിയെടുക്കാന്‍ ഒരു തന്ത്രപരമായ നീക്കം ഇന്ത്യയാണ് ഇനി നടത്തേണ്ടതെന്നാണ് ലേഖനം വ്യക്തമാക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.