ETV Bharat / opinion

കുടിയേറ്റം യുഎസിന് ഗുണമാണുണ്ടാക്കിയതെന്ന് യുഎസ്ഐബിസി പ്രസിഡന്‍റ്

author img

By

Published : Jul 16, 2020, 2:15 PM IST

ഇന്ത്യയും യുഎസ്സും തമ്മില്‍ ചര്‍ച്ച നടത്തി കൊണ്ടിരിക്കുന്ന ഒരു മിനി വ്യാപാര കരാർ കുടിയേറ്റക്കാര്‍ക്ക് നേരെ വാതില്‍ കൊട്ടിയടക്കാനൊരുങ്ങുന്ന യുഎസിന്‍റെ തീരുമാനം എന്നിവ സംബന്ധിച്ചും മുന്‍ നയതന്ത്രജ്ഞയായ നിഷ ബിശ്വാൽ മുതിര്‍ന്ന മാധ്യമ പ്രവർത്തക സ്മിതാ ശര്‍മ്മയോട് സംസാരിച്ചു.

Immigration  Nisha Biswal  USIBC President  Smita Sharma  United States  Donald Trump  കുടിയേറ്റം യുഎസിന് ഗുണമാണുണ്ടാക്കിയതെന്ന് യുഎസ്ഐബിസി പ്രസിഡന്‍റ്  യുഎസ്ഐബിസി പ്രസിഡന്‍റ്
കുടിയേറ്റം

മുന്‍ നയതന്ത്രജ്ഞ നിഷ ബിശ്വാലമായുമായി നടത്തിയ അഭിമുഖത്തിന്‍റെ പൂർണ രൂപം

ന്യൂഡൽഹി: ഏറെ കാലമായി ഇന്ത്യയും യുഎസ്സും തമ്മില്‍ ചര്‍ച്ച നടത്തി കൊണ്ടിരിക്കുന്ന ഒരു മിനി വ്യാപാര കരാര്‍ 2020 നവംബറിലെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്‍പ് സംഭവിക്കാന്‍ പോകുന്നില്ല എന്നാണ് മുന്‍ നയതന്ത്രജ്ഞയായ നിഷ ബിശ്വാലിന് തോന്നുന്നത്. ഒബാമ ഭരണകൂടത്തില്‍ ദക്ഷിണ, മധ്യേഷ്യ ആഭ്യന്തര അസിസ്റ്റന്‍റ് സെക്രട്ടറിയായിരുന്നു നിഷ. മുതിര്‍ന്ന മാധ്യമ പ്രവർത്തക സ്മിതാ ശര്‍മ്മയുമായി സംസാരിക്കവെ എച്ച്-1ബി, എല്‍-1 വിസകള്‍ റദ്ദാക്കാനും, തങ്ങളുടെ ക്യാമ്പസുകളില്‍ തുടക്ക സെമസ്റ്ററുകള്‍ നേരിട്ടുള്ള ക്ലാസുകള്‍ ആയി നടത്താതെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ യുഎസ് വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന ഡൊണാള്‍ഡ് ട്രംപിന്‍റെ തീരുമാനത്തെ അവര്‍ നിശിതമായി വിമര്‍ശിച്ചു. യുഎസ്-ഇന്ത്യാ ബിസിനസ് കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കൂടിയായ നിഷ തൊഴില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സമയത്ത് പിറകോട്ട് വലിയുക അല്ലെങ്കില്‍ കുടിയേറ്റക്കാര്‍ക്ക് നേരെ വാതില്‍ കൊട്ടിയടക്കുക എന്നത് അമേരിക്കന്‍ സമൂഹത്തേയും, സമ്പദ് വ്യവസ്ഥയെ തന്നെയും പ്രതികൂലമായി ബാധിക്കുന്ന കാര്യമാണെന്ന് പറയുന്നു. ഇന്ത്യയില്‍ 10 ബില്ല്യണ്‍ യുഎസ് ഡോളര്‍ മുതല്‍ മുടക്കുവാന്‍ ഗൂഗിള്‍ എടുത്ത തീരുമാനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കോവിഡാനന്തര യുഗത്തില്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയായിരിക്കും ഭാവി എന്നും, അടുത്ത നിരവധി വര്‍ഷങ്ങളില്‍ ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരം ഏറെ ആഴത്തിൽ ഉള്ളതായി മാറുമെന്നും അവര്‍ പറഞ്ഞു. പക്ഷെ അതിന് ഇന്ത്യയില്‍ നിശ്ചിതമായ സുസ്ഥിര നയങ്ങള്‍ ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കുടിയേറ്റം യുഎസിന് ഗുണമാണുണ്ടാക്കിയതെന്ന് യുഎസ്ഐബിസി പ്രസിഡന്‍റ്

1. ഇന്ത്യയും യുഎസുമായുള്ള വ്യാപാര കരാര്‍ താമസിയാതെ ഒപ്പു വെയ്ക്കപ്പെടും എന്ന് താങ്കള്‍ കരുതുന്നുണ്ടോ?

യുഎസ്ടിആറിലെ അംബാസിഡര്‍ ലയ്റ്റിസറും സംഘവും വാണിജ്യ മന്ത്രാലയത്തിലെ പീയുഷ് ഗോയലും സംഘവും തമ്മില്‍ കുറച്ച് കാലമായി നടന്നു വരുന്ന നിരവധി സംഭാഷണങ്ങളിലെ ഒരു വിഷയമാണ് മിനി വ്യാപാര കരാര്‍. ആ സംഭാഷണങ്ങള്‍ തുടര്‍ന്നു വരികയാണ്. പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടും എന്ന് ഇരു കൂട്ടരും കരുതുകയും ചെയ്യുന്നുണ്ട്. പക്ഷെ തെരഞ്ഞെടുപ്പിനോട് കൂടുതല്‍ അടുക്കുന്തോറും, ആ കരാര്‍ അതിനു മുന്‍പ് അവസാന രൂപമാകാനുള്ള സാധ്യതയും മങ്ങി കൊണ്ടിരിക്കുകയാണ്. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ തീര്‍ച്ചയായും സന്തോഷകരമായ ഒരു അല്‍ഭുതം തന്നെയായിരിക്കും അത്. മിനി കരാര്‍ എത്രയും പെട്ടെന്ന് സാധിക്കുമോ അത്രയും പെട്ടെന്ന് ചെയ്യേണ്ടത് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന്‍റെയും ഇന്ത്യയുടേയും ഒരുപോലുള്ള താല്‍പ്പര്യങ്ങള്‍ക്ക് ആവശ്യമാണ്.

2. യുഎസും ചൈനയും തമ്മിലുള്ള വ്യാപാരം വേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന കാഴ്ചക്കിടയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ എല്‍എസിയില്‍ സംഘര്‍ഷവും ഉടലെടുത്തിരിക്കുന്നു. ഇന്‍ഡോ-യുഎസ് വ്യാപാരത്തിന് ഏതൊക്കെയാണ് അവസരമുള്ള മേഖലകള്‍?

ഇന്ത്യയില്‍ വിതരണ കണ്ണികളും ഉല്‍പ്പാദനവും കൊണ്ടു വരുന്നതിന് കൂടുതല്‍ ശ്രദ്ധയൂന്നുക എന്ന ലക്ഷ്യമിട്ടു കൊണ്ടുള്ള ഒരു ഇന്ത്യ-യുഎസ് സാമ്പത്തിക പങ്കാളിത്തത്തിന് വളരെ വലിയ അവസരങ്ങളാണ് ഉള്ളത്. പ്രത്യേകിച്ച് അവശ്യ മരുന്നുകള്‍, പ്രതിരോധം, ഉന്നത സാങ്കേതിക വിദ്യ, അടിസ്ഥാന സൗകര്യം, എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട മേഖലകളില്‍. അത്തരം മേഖലകളില്‍ ആ വ്യവസായം കെട്ടിപ്പടുക്കുവാന്‍ നമുക്ക് ഒരു വിശ്വസ്ഥ പങ്കാളിയെ ആവശ്യമാണ്. ഇന്ത്യയെയും, യുഎസിനെയും സംബന്ധിച്ചിടത്തോളം ചൈന എന്നും ഒരു പ്രധാനപ്പെട്ട വ്യാപാര പങ്കാളിയായിരിക്കും. അത് മാറ്റുവാനോ വില കുറച്ച് കാണുവാനോ ആരും തന്നെ ശ്രമിക്കുന്നില്ല. എന്നാല്‍ വിതരണ കണ്ണികളില്‍ കൂടുതല്‍ വൈവിധ്യവും, നിശ്ചിത മേഖലകളില്‍ അപകട സാധ്യതകള്‍ കുറക്കുകയും ചെയ്യുന്നതിനായി ഇന്ത്യയില്‍ നയ രൂപഘടന ആവശ്യമായി വരും. സുസ്ഥിരവും ആകര്‍ഷകവും ആനുകൂല്യങ്ങള്‍ നല്‍കുന്നതുമായ ഒരു മുതല്‍ മുടക്ക് കേന്ദ്രമായി ഇന്ത്യ മാറണം. ഇത് കുറച്ച് സമയമെടുക്കുന്ന കാര്യമാണെങ്കിലും ഹ്രസ്വകാല കമ്പനികള്‍ പലരും തങ്ങളുടെ ബാലന്‍സ് ഷീറ്റുകളില്‍ ചുവപ്പ് മഷി വീഴുന്നത് കൈകാര്യം ചെയ്തു വരികയാണ്. വലിയ മുതല്‍ മുടക്കുകള്‍ നടത്തേണ്ട സമയമല്ല ഇത്. അടുത്ത നിരവധി വര്‍ഷങ്ങള്‍ എടുത്തു കൊണ്ട് പുതിയ ഒരു സ്ഥാനത്ത് ചുവടുറപ്പിക്കുക എന്നുള്ളതിനെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. അത് യുഎസ് -ഇന്ത്യ ഇടനാഴിയെ കൂടുതല്‍ ആഴത്തിലുള്ളതാക്കി മാറ്റുന്നതായിരിക്കും.

3. ഗല്‍വാനിലെ ഏറ്റുമുട്ടലുകള്‍ക്ക് ശേഷം ചില ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചത് തുറമുഖങ്ങളില്‍ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. അത് അമേരിക്കന്‍ ഉല്‍പ്പാദന കമ്പനികളേയും ബാധിക്കുമെന്നാണ് യുഎസ്ഐഎസ്പിഎഫ് പറഞ്ഞത്. അതേ കുറിച്ചുള്ള താങ്കളുടെ വീക്ഷണങ്ങള്‍ എന്താണ്?

ഇതെല്ലാം വളരെ സങ്കീര്‍ണ്ണവും അല്‍പ്പഭേദമുള്ള കാര്യങ്ങളുമാണ്. ഇന്ത്യാ സര്‍ക്കാര്‍ നേരിട്ടു കൊണ്ടിരിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ ശരിക്കും മനസ്സിലാക്കുന്നുണ്ട്. രാജ്യത്തേയും, പൗരന്മാരേയും, രാജ്യത്തിന്‍റെ വിതരണ ചങ്ങലകളേയും സുരക്ഷിതമാക്കുക എന്ന അവരുടെ ആവശ്യത്തെ ഞങ്ങള്‍ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. പക്ഷെ നമ്മള്‍ ജീവിക്കുന്നത് അത്യധികം ഏകോപിതമായിരിക്കുന്ന ഒരു ആഗോള സമ്പദ് വ്യവസ്ഥയിലാണ്. അതിനാല്‍ കരുതി കൂട്ടിതന്നെയുള്ള ചുവട് വെപ്പുകളിലൂടെ പ്രവര്‍ത്തിക്കേണ്ടതും ആഗ്രഹിക്കാത്ത പ്രത്യാഘാതങ്ങളിലൂടെ ചിന്തിക്കേണ്ടതും പ്രധാനമാണ്.

4. ഗൂഗിളിന്‍റെ സുന്ദര്‍ പിച്ചൈ 10 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ വേഗതയോടെ മുന്നോട്ട് പോകുവാന്‍ സഹായിക്കുന്നതിനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മേഖലയിലേക്ക് കൂടുതല്‍ അമേരിക്കന്‍ കമ്പനികള്‍ കടന്നു വരുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

തീര്‍ച്ചയായും. ഡിജിറ്റല്‍ ആണ് നമ്മുടെ ഭാവി. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ അതിവേഗതയുള്ളതാണ്. ഡിജിറ്റല്‍ വല്‍ക്കരണത്തിലേക്കുള്ള നീക്കത്തെ യഥാര്‍ത്ഥ്യത്തില്‍ അതിവേഗത്തിലാക്കിയിരിക്കുന്നു മഹാമാരിയുടെ കടന്നു വരവ്. സുന്ദര്‍ പിച്ചൈ, മൈക്രോ സോഫ്റ്റ്, ഇന്ത്യന്‍ ടെക് വമ്പന്മാര്‍ എന്നിവരില്‍ നിന്നെല്ലാം നിങ്ങള്‍ ഇപ്പോള്‍ കേട്ടു കൊണ്ടിരിക്കുന്നതും ഭാവി സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി ഡിജിറ്റല്‍ വാസ്തുവിദ്യ വിശാലമാക്കുന്നതിനായുള്ള മത്സരയോട്ടവും, അത് 5-ജി അടിസ്ഥാന സൗകര്യത്തിനായി പങ്കാളിത്തം ഉണ്ടാക്കുകയോ, ബന്ധപ്പെടല്‍ പ്രശ്‌നങ്ങള്‍ വിശാലമാക്കുകയോ ഒക്കെയാണെങ്കിലും, അവയെല്ലാം തന്നെ വളരെ പ്രധാനപ്പെട്ടതാണ് എന്നുള്ള കാര്യം ഉറപ്പാണ്. ഇന്ത്യയും യു എസും തമ്മിലുള്ള പങ്കാളിത്തത്തിനുള്ള അവസരങ്ങളാണവ. വിതരണവും ഉല്‍പ്പാദനവും ഒരുപോലെ നിര്‍വഹിക്കുവാന്‍ കഴിയുന്ന ഇരു വിപണികളും തമ്മിലുള്ള പങ്കാളിത്തമാണത്.

5. എച്ച്-1 ബി, എല്‍-1 വിസകള്‍ റദ്ദാക്കിയത് ഡിസംബറിനപ്പുറത്തേക്കും നീട്ടാന്‍ ഇടയുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ? അത് സിലിക്കണ്‍ വാലിയെ എങ്ങനെയായിരിക്കും ബാധിക്കുക?

യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്‍റെ സിഇഒ ആയ ടോം ഡോണോഹൂ അതിശക്തമാം വിധം ഇതെ കുറിച്ച് സംസാരിച്ചു കഴിഞ്ഞു. മാത്രമല്ല, ഇത് ഒരു ലക്ഷ്യം തെറ്റിയ നയമാണ് എന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ അത് അമേരിക്കക്കാണ് പ്രതികൂലമായി ബാധിക്കാന്‍ പോകുന്നത്. അതായത് യുഎസ് കമ്പനികളേയും യുഎസ് തൊഴില്‍ പടയില്‍ ഉള്ള മുതല്‍ മുടക്കുകളേയും ആയിരിക്കും ബാധിക്കുക. ദശാബ്ദങ്ങള്‍ക്ക് മുന്‍പ് തന്നെ ഞങ്ങളുടെ തീരങ്ങളില്‍ വന്നണഞ്ഞ ജനങ്ങളിലൂടെ ഈ രാജ്യം ഏറെ ഗുണഫലം അനുഭവിച്ചിട്ടുണ്ട്. മെച്ചപ്പെട്ട ജീവിതം തേടിക്കൊണ്ടു വരുന്ന സ്ഥിരം കുടിയേറ്റക്കാരായാലും, ഉന്നത വിദ്യാഭ്യാസം ആഗ്രഹിച്ചെത്തുന്ന വിദേശ വിദ്യാർഥികളായാലും അല്ലെങ്കില്‍ യുഎസ് സമ്പദ് വ്യവസ്ഥയുടെ ഹ്രസ്വകാല ആവശ്യങ്ങളെ പിന്തുണയ്ക്കുവാനായി താല്‍ക്കാലിക തൊഴില്‍ വിസയില്‍ എത്തുന്നവരായാലും ശരി അവരെല്ലാം തന്നെ ഏറെ രാജ്യത്തിന് ഗുണം ചെയ്തവരാണ്. അമേരിക്കയുടെ സാമ്പത്തിക ഉയര്‍ച്ചയിലേക്ക് മഹത്തായ രീതിയില്‍ സംഭാവന നല്‍കിയവരാണ് അവരെല്ലാം. സംരംഭകത്വ വികാരത്തേയും, പുതുമകള്‍ തേടുവാനുള്ള കഴിവുകളേയും വളര്‍ത്തുവാനും അവര്‍ ഏറെ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കു മുന്നില്‍ വാതില്‍ പൂര്‍ണ്ണമായും കൊട്ടിയടക്കുകയോ, അവര്‍ക്ക് യുഎസ്സിലേക്ക് എത്തുവാന്‍ വഴിയില്ലാതാക്കുകയോ ചെയ്യുന്ന കുടിയേറ്റ നയങ്ങള്‍, പ്രത്യേകിച്ച് ലോകത്താകമാനമുള്ള മികച്ച മിടുക്കരായ ചിലര്‍ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടക്കുന്നത്, അവരെ തീരങ്ങളില്‍ നിന്നും അകറ്റുവാനും മറ്റ് രാജ്യങ്ങള്‍ക്ക് അത് നേട്ടമായി മാറുവാനും മാത്രമേ ഉപകരിക്കൂ.

7. എഫ്-1 വിസ സംബന്ധിച്ചുള്ള നോട്ടിഫിക്കേഷനെ കുറിച്ച് പ്രതികരിക്കവെ ഡൊണോഹൂ പറഞ്ഞത് അത് അമേരിക്കന്‍ സമ്പദ് വ്യവസ്ഥക്ക് മേല്‍ “കനത്ത ആഘാതമാണ്” ഏല്‍പ്പിക്കാന്‍ പോകുന്നത് എന്നാണ്. ഇന്ത്യയില്‍ നിന്നുള്ള ഏതാണ്ട് രണ്ട് ലക്ഷത്തോളം പേരെയായിരിക്കും അത് ബാധിക്കുക. എന്തുകൊണ്ടാണ് ട്രംപ് ഭരണകൂടം ഇത്തരം ഒരു നടപടിയുമായി മുന്നോട്ട് പോകുന്നത്?

ഇത്തരം നയങ്ങള്‍ പുറത്തു കൊണ്ടു വരുന്ന എക്‌സിക്യൂട്ടീവ് സംഘങ്ങളുടെ പ്രചോദനത്തെ കുറിച്ച് എനിക്കൊന്നും പറയാന്‍ ഇല്ല. നമ്മള്‍ ഒരു മഹാമാരിയെ കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്ന സമയമാണിത്. ആരോഗ്യത്തെ കുറിച്ചും, അതുപോലെ തന്നെ സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ചും എല്ലാം ഭയവും ഉല്‍കണ്ഠയും നിറഞ്ഞു നില്‍ക്കുന്ന കാലം. നിരവധി തൊഴിലുകള്‍ നഷ്ടമായി കൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭത്തില്‍ പിറകോട്ട് വലിയുവാനുള്ള പ്രവണത കാട്ടുന്നത് തീര്‍ത്തും തെറ്റായി ചെയ്യുന്ന ഒരു കാര്യമാണ് എന്ന് ഞങ്ങള്‍ കരുതുന്നു. പക്ഷെ അത് ഒരു ഉള്‍പ്രേരണയില്‍ നിന്ന് ഉണ്ടായതാണെന്ന കാര്യം മനസ്സിലാക്കാന്‍ കഴിയും. പക്ഷെ നിരവധി രാജ്യങ്ങളില്‍ ആണ് അതിന്റെ അലയൊലികള്‍ ഉണ്ടാകുന്നത്. കൂടുതല്‍ പങ്കാളിത്ത സ്വഭാവത്തോടെയും, ബന്ധിതമായും വിവിധ രാജ്യങ്ങളുമായി ചേർന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് നമ്മളെല്ലാം മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ലോകത്താകമാനമുള്ള പങ്കാളികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമ്പോഴും അങ്ങനെ തന്നെയാണ്. നമ്മുടെ വിപണികളും സ്രോതസ്സുകളും ഭൗതിക സമ്പത്തുകളും എല്ലാം തന്നെ ആഗോളമാണ്. അതിനാല്‍ അകത്തേക്ക് വലിഞ്ഞു കൊണ്ട് ഈ ഒരു ഘട്ടത്തില്‍ തടസ്സങ്ങള്‍ മുന്നില്‍ സ്ഥാപിക്കുക എന്നുള്ളത് നമുക്ക് താങ്ങാനാവുന്നതായിരിക്കുകയില്ല.

8. യുഎസ്ഐബിസി സംഘടിപ്പിച്ച ഐഡിയാസ് ഇന്ത്യ ഉച്ചകോടി അടുത്ത ആഴ്ചയിലേക്കാണ് ഒരുക്കിയിരിക്കുന്നത്. നിര്‍മ്മലാ സീതാരാമന്‍, ജയശങ്കര്‍, പോംപിയോ എന്നിവര്‍ കൊവിഡാനന്തര ലോകത്തെ ഇന്ത്യ-യുഎസ് സഹകരണത്തെ കുറിച്ച് ഈ ഉച്ചകോടിയില്‍ സംസാരിക്കും. എന്തൊക്കെയായിരിക്കും ചില വലിയ ആശയങ്ങള്‍?

മെച്ചപ്പെട്ട ഒരു ഭാവി കെട്ടിപടുക്കുക എന്നുള്ളതാണ് ഈ വര്‍ഷത്തെ ഉച്ചകോടിയുടെ വിഷയം. തല്‍സ്ഥിതിയെ അത്യധികം ആഴത്തില്‍ തകരാറിലാക്കുവാന്‍ പോന്ന ഒരു കാലഘട്ടത്തിനു നടുവിലാണ് നമ്മള്‍ ഇപ്പോള്‍ ഉള്ളത്. സാമ്പത്തികമോ, ഭൂരാഷ്ട്രീയപരമോ അല്ലെങ്കില്‍ ജീവിതവും പ്രവര്‍ത്തനവും ഒക്കെ താറുമാറാക്കുന്ന തരത്തിലോ നമ്മുടെ പതിവുകളെ എല്ലാം അത് തകര്‍ത്തെന്ന് വരാം. എന്നിരുന്നാലും ഇത്തരം ഒരു തകര്‍ച്ചയുടെ കാലഘട്ടത്തില്‍ ഒരു പുതു യുഗം കൊണ്ടു വരുവാനുള്ള ശ്രമത്തിലുമാണ് നമ്മള്‍. പുതിയ ആ യുഗത്തെ പ്രതിനിധീകരിക്കാന്‍ പോകുന്നത് നമ്മുടെ കരങ്ങളാണ്. ആശയങ്ങളുടെ ഉച്ചകോടി എന്നത് ഭാവി സമ്പദ് വ്യവസ്ഥക്ക് വേണ്ടി യു എസ്സും ഇന്ത്യയും എങ്ങനെയാണ് പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ പോകുന്നത് എന്നതിനെ കുറിച്ചാണ്. വ്യാപാരത്തിലുള്ള സമുദ്ര പാതകള്‍ തുറന്ന് തന്നെ ഇരിക്കുന്നതിനു വേണ്ടിയുള്ള സുരക്ഷാ പങ്കാളിത്തമായാലും അതല്ല, നമ്മള്‍ ഏറെ കാലമായി മനസ്സിലേറ്റി കൊണ്ടു നടക്കുന്ന മൂല്യങ്ങളും നിയമങ്ങളും ഒക്കെ പറയുന്ന തന്ത്രപരമായ ബന്ധമായാലും അതല്ല, ആഗോള വേദിയില്‍ പുതിയ നേതാക്കള്‍ ഉയര്‍ന്നു വരുന്ന തരത്തില്‍ ഒരു പുതു യുഗത്തില്‍ ഉണ്ടാകാന്‍ പോകുന്ന നീക്കു പോക്കുകളോ അല്ലെങ്കില്‍ സാങ്കേതിക മേഖലയിലോ ഒക്കെയുള്ള പങ്കാളിത്തമായിരിക്കും അത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.