ETV Bharat / opinion

പലിശ വര്‍ധിപ്പിച്ച് അമേരിക്കന്‍ കേന്ദ്രബാങ്ക്, വിലക്കയറ്റത്തില്‍ പൊറുതിമുട്ടി ലോകം - impacts of us dollar appreciation

യുഎസ് ഫെഡറല്‍ റിസര്‍വ് വലിയ രീതിയില്‍ ഉയര്‍ത്തുന്നത് വലിയ പ്രതിസന്ധിയാണ് വികസ്വര രാജ്യങ്ങള്‍ക്ക് ഉണ്ടാക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പട്ടിണി വര്‍ധിക്കുന്നതിലേക്ക് പോലും ഇത് നയിക്കുന്നു.

How us exports inflation  വിലക്കയറ്റം കയറ്റുമതി ചെയ്‌ത് യുഎസ്  യുഎസ് ഫെഡറല്‍ റിസര്‍വ്  ഡോളറിന്‍റെ ആധിപത്യം  യുഎസിലെ പലിശ നിരക്ക് വര്‍ധിക്കുമ്പോള്‍  ഡോളറിന്‍റെ മൂല്യം വര്‍ധിക്കുമ്പോള്‍  impacts of us dollar appreciation  world economy
പലിശ വര്‍ധിപ്പിച്ച് അമേരിക്കന്‍ കേന്ദ്രബാങ്ക്, വിലക്കയറ്റത്തില്‍ പൊറുതിമുട്ടി ലോകം
author img

By

Published : Oct 2, 2022, 6:57 AM IST

Updated : Oct 2, 2022, 9:27 AM IST

വിലക്കയറ്റം ലോകത്ത് കയറ്റുമതി ചെയ്യുകയാണ് അമേരിക്ക. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ വര്‍ധിപ്പിക്കുന്നതാണ് ഇതിന് കാരണം. ഈ വര്‍ഷം മാര്‍ച്ചിന് ശേഷം 0.75 ശതമാനം വച്ച് മൂന്ന് പ്രാവശ്യമാണ് ഫെഡറല്‍ റിസര്‍വ് പലിശ വര്‍ധിപ്പിച്ചത്. ഇത് 1980കള്‍ക്ക് ശേഷമുള്ള ഫെഡറല്‍ റിസര്‍വിന്‍റെ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് വര്‍ധനവാണ്.

ഫെഡറല്‍ റിസര്‍വ് പലിശ വര്‍ധിക്കുമ്പോള്‍ യുഎസ് ഡോളറിന്‍റെ മൂല്യം മറ്റ് രാജ്യങ്ങളുടെ കറന്‍സികള്‍ക്കെതിരെ വര്‍ധിക്കുന്നതാണ് ഈ രാജ്യങ്ങളില്‍ വില വര്‍ധനവ് ഉണ്ടാകാന്‍ കാരണം. വികസ്വര രാജ്യങ്ങളുടെ കട ബാധ്യത വര്‍ധിക്കുക, മറ്റ് കേന്ദ്രബാങ്കുകളും പലിശ നിരക്ക് ഉയര്‍ത്താന്‍ നിര്‍ബന്ധിതമാകുക എന്നിവയും ഡോളറിന്‍റെ മൂല്യം ഉയര്‍ന്നാലുള്ള പ്രത്യാഘാതങ്ങളാണ്.

ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ യുഎസില്‍ ഉണ്ടാകുന്ന തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ ഉണ്ടാകും. ആഗോള ഫിനാന്‍സിലും അന്താരാഷ്ട്ര വ്യാപരത്തിലും യുഎസിന്‍റെ സ്വാധീനം അതിഭീകരമാണ്. ഇതിന് കാരണം ഡോളര്‍ ലോകത്തിന്‍റെ റിസര്‍വ് കറന്‍സി ആണെന്നതാണ്.

ഡോളറിന്‍റെ ആധിപത്യം: മള്‍ട്ടിനാഷണല്‍ കമ്പനിയാവട്ടെ ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ ആവട്ടെ അവര്‍ വില നിശ്ചയിക്കുന്നതും ഇടപാടുകള്‍ നടത്തുന്നതും യുഎസ് ഡോളറിലാണ്. അന്താരാഷ്‌ട്ര വിപണിയില്‍ ഇന്ധനങ്ങളും ഭക്ഷ്യവസ്‌തുക്കളും വാങ്ങുന്നതും വില്‍ക്കുന്നതും ഡോളറിലാണ്. ലോകത്തില്‍ 40 ശതമാനം പണമിടപാടുകളും ഡോളറിലാണ് നടക്കുന്നതെന്നാണ് ഐഎംഎഫിന്‍റെ കണക്ക്. കൂടാതെ വികസ്വര രാജ്യങ്ങള്‍ കടമെടുത്തിരിക്കുന്നതും ഡോളറിലാണ്.

ഈ കാരണങ്ങള്‍കൊണ്ടാണ് തങ്ങളുടെ കറന്‍സിയുടെ മൂല്യം യുഎസ് ഡോളറിനെതിരെ കുറയുമ്പോള്‍ ഇറക്കുമതി ചെലവേറിയതാവുന്നതും അതുകൊണ്ട് തന്നെ ആഭ്യന്തരവിപണിയില്‍ വിലക്കയറ്റം വര്‍ധിക്കുന്നത്. യൂറോയ്‌ക്കെതിരേയും ബ്രിട്ടീഷ്‌ പൗണ്ടിനെതിരേയും ഡോളറിന്‍റെ മൂല്യം വര്‍ധിച്ചത് യൂറോപ്പില്‍ ഇപ്പോള്‍ തന്നെ വലിയ രീതിയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പണപ്പെരുപ്പത്തിന്‍റെ ആക്കം കൂട്ടിയിരിക്കുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന നിലയിലാണ്. ഒരു ഡോളറിന് 80 രൂപയില്‍ കൂടുതല്‍ കൊടുക്കേണ്ട സാഹചര്യമാണ് ഉള്ളത്.

രൂപയുടെ മൂല്യം ഇടിയുന്നത് പിടിച്ച് നിര്‍ത്താന്‍ കരുതല്‍ ശേഖരത്തില്‍ നിന്ന് വലിയ രീതിയില്‍ ഡോളര്‍ കറന്‍സിമാര്‍ക്കറ്റില്‍ ഇറക്കുകയാണ് റിസര്‍വ് ബാങ്ക്. ഇത് ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം കുറയുന്നതിലേക്കാണ് നയിക്കുന്നത്. കൂടാതെ റിസര്‍വ് ബാങ്കിന് പലിശ നിരക്ക് വര്‍ധിപ്പിക്കേണ്ടിയും വന്നു. പലിശ നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ സാമ്പത്തിക വളര്‍ച്ച നിരക്ക് കുറയുമെന്ന സാധ്യതയും ഉണ്ട്.

കടം വര്‍ധിപ്പിക്കുന്നു: യുക്രൈന്‍ റഷ്യ യുദ്ധം കാരണം ലോകത്ത് ഭക്ഷ്യ വസ്‌തുക്കളുടെ വില ഉയര്‍ന്ന് നില്‍ക്കുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പട്ടിണി എന്ന ആശങ്ക നിലനില്‍ക്കുന്നതിനിടയിലാണ് ഡോളറിന്‍റെ മൂല്യം വര്‍ധിക്കുന്നത്. ഇത് ഈ രാജ്യങ്ങളിലെ ഭക്ഷ്യപ്രതിസന്ധി ഒന്നുകൂടി വര്‍ധിപ്പിച്ചിരിക്കുകയാണ്. പല ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും അവശ്യ ഭക്ഷ്യ ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യേണ്ട സാഹചര്യമാണ് ഉള്ളത്. ഇതാണ് ഡോളറിന്‍റെ മൂല്യം വര്‍ധിക്കുന്നത് ഈ രാജ്യങ്ങളെ അതീവ പ്രതിസന്ധിയിലാക്കുന്നത്.

ഡോളറിന്‍റെ മൂല്യം വര്‍ധിച്ചത് അര്‍ജന്‍റീന, ഈജിപ്‌റ്റ്‌, കെനിയ എന്നീ രാജ്യങ്ങള്‍ വിദേശ കടം തിരിച്ചടവ് മുടങ്ങുന്നതിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇന്ത്യയും സൗത്ത് കൊറിയ തുടങ്ങിയ എമര്‍ജിങ് മാര്‍ക്കറ്റിലേക്ക് വിദേശ നിക്ഷേപം വരുന്നത് നിരുത്സഹപ്പെടുത്തുകയും ചെയ്യുന്നു ഡോളറിന്‍റെ മൂല്യ വര്‍ധനവ്.

ഡോളറിന്‍റെ മൂല്യം കൂടുമ്പോള്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഡോളറില്‍ നിക്ഷേപിക്കാനാണ് നോക്കുക. യുഎസ് ഡോളറിന്‍റെ മൂല്യം കൂടുന്നത് കൊണ്ടുള്ള നേട്ടവും അതേപോലെ തന്നെ പലിശ നിരക്ക് ഉയര്‍ന്നത് കൊണ്ടുള്ള നേട്ടവും ഒരേസമയം ലഭിക്കുകയാണ്. യുഎസ് ബാങ്കുകളില്‍ കൂടുതല്‍ നിക്ഷേപം ഉണ്ടാകുകയും ചെയ്യുകയാണ്. അതുകൊണ്ട് തന്നെ വ്യവസായങ്ങളിലെ നിക്ഷേപം കുറയ്‌ക്കുന്നു.

ഡോളറിന്‍റെ മൂല്യം വര്‍ധിക്കുന്നത് വികസ്വര രാജ്യങ്ങളുടെ വിദേശ കടം വര്‍ധിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇന്ത്യ വിദേശ മാര്‍ക്കറ്റില്‍ നിന്ന് 100 ഡോളറിന്‍റെ കടമെടുത്തു എന്നിരിക്കട്ടെ. രൂപയുടെ മൂല്യം 70 രൂപയുള്ളപ്പോള്‍ ഈ കടം ഇന്ത്യന്‍ രൂപയില്‍ 7000 രൂപയാണ്. രൂപയുടെ മൂല്യം കുറഞ്ഞ് ഡോളറിന് 80 രൂപയാകുമ്പോള്‍ കടം 8000 രൂപയായി മാറുന്നു. അതേപോലെ തന്നെ പലിശ തിരിച്ചടവും വര്‍ധിക്കുന്നു.

കറന്‍സിയുടെ മൂല്യം കുറയുന്നത് ഒരു രാജ്യത്തെ കയറ്റുമതിക്ക് നല്ലതാണ്. പക്ഷെ നിലവിലെ അവസ്ഥയില്‍ ആഗോള സാമ്പത്തിക സ്ഥിതി ഇടിഞ്ഞത് കാരണം ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഡിമാന്‍ഡ് കുറച്ചിരിക്കുകയാണ്. അതുകൊണ്ട് കയറ്റുമതിയുടെ സാധ്യതകളും പരിമിതമാണ്.

അതേസമയം അമേരിക്കക്കാര്‍ക്ക് ഡോളറിന്‍റെ മൂല്യം വര്‍ധിച്ചത് അവരുടെ ഇറക്കുമതി കൂടുതല്‍ ചെലവ് കുറഞ്ഞതാക്കുകയാണ്. അതായത് വിലക്കയറ്റം മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌ത് തങ്ങളുടെ വിലക്കയറ്റം കുറയ്‌ക്കുകയാണ് അമേരിക്ക. ഡോളറിന്‍റെ ആധിപത്യമാണ് ഇതിന് അവരെ സഹായിക്കുന്നത്.

അമേരിക്കയുടെ നിരുത്തരവാദിത്വം: ലോകവ്യാപകമായുള്ള നിലവിലെ വിലക്കയറ്റത്തിന് മൂന്ന് കാരണങ്ങള്‍ ഉണ്ടെന്നാണ് വിലയിരുത്തുന്നത്. കൊവിഡിനെതുടര്‍ന്നുള്ള വിതരണശൃംഖലയിലെ പ്രശ്‌നം. റഷ്യ യുക്രൈന്‍ യുദ്ധം. മൂന്ന് യുഎസിലെ ഫെഡറല്‍ റിസര്‍വിന്‍റേയും ഫെഡറല്‍ ഗവണ്‍മെന്‍റിന്‍റേയും നയങ്ങള്‍.

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പലിശ നിരക്ക് കുറയ്ക്കു‌കയും 5 ട്രില്യണ്‍ ഡോളര്‍ വിപണിയില്‍ ഇറക്കുകയും ചെയ്‌തു ഫെഡറല്‍ റിസര്‍വ്. യുഎസ് ഫെഡറല്‍ റിസര്‍വ് 1.9 ട്രില്യണ്‍ ഉത്തേജന പാക്കേജ് നടപ്പാക്കി. ഇതിലൂടെ സംഭവിച്ചത് അമേരിക്കന്‍ ഉപഭോഗം വലിയ രീതിയില്‍ വര്‍ധിച്ചു എന്നതാണ്. അമേരിക്കയ്‌ക്ക് ആഭ്യന്തരമായി ഈ ഉപഭോഗത്തിന് വേണ്ട ഉത്പന്നങ്ങളും സേവനങ്ങളും നല്‍കാന്‍ സാധിക്കില്ല. ഇത് വരേണ്ടത് ചൈനയടക്കമുള്ള രാജ്യങ്ങളില്‍ നിന്നാണ്.

കൊവിഡ് ലോക്‌ഡൗണ്‍ കാരണം ഈ രാജ്യങ്ങളിലെ വിതരണ ശൃംഖലകള്‍ അവതാളത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഉത്‌പന്നങ്ങളുടെ ലഭ്യത കുറവായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് അമേരിക്കന്‍ ഉപഭോക്താക്കളില്‍ നിന്നും വര്‍ധിച്ച ആവശ്യകതയുണ്ടാകുന്നത്. ഇത് ലോകത്തില്‍ തന്നെ വലിയ വിലക്കയറ്റം ഉണ്ടാക്കി.

Last Updated : Oct 2, 2022, 9:27 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.