ETV Bharat / opinion

How To Withdraw EPF Online : ഇപിഎഫ്‌ തുക പിൻവലിക്കണോ ? ; പുതിയ നിബന്ധനകള്‍ അറിയാം - ഇപിഎഫ് പിൻവലിക്കാൻ

How to Withdraw EPF Online ഇപിഎഫ്‌ തുക പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് വ്യവസ്ഥകള്‍ പരിഷ്‌കരിച്ച് ഇപിഎഫ്‌ഒ

How to Withdraw EPF Online  Withdraw EPF  EPF  ഇപിഎഫ്‌ഒ  ഇപിഎഫ്‌  Employees Provident Fund Organization  Employees Provident Fund  ഇപിഎഫ്‌ നിയമങ്ങൾ  ഇപിഎഫ്‌ നിയമങ്ങൾ 2023  ഇപിഎഫ് പിൻവലിക്കാൻ  എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ
How to Withdraw EPF Online
author img

By ETV Bharat Kerala Team

Published : Aug 26, 2023, 3:48 PM IST

സാമ്പത്തിക പിരിമുറുക്കം നേരിടുമ്പോഴാണ് സാധാരണക്കാർ അവരുടെ നീണ്ട കാലത്തെ സമ്പാദ്യം പിൻവലിക്കാൻ പലപ്പോഴും നിർബന്ധിതരാകുന്നത്. ഇത്തരം സാഹചര്യങ്ങളിൽ സമ്പാദ്യ തുക അക്കൗണ്ടുകളിൽ നിന്നും എളുപ്പത്തിൽ പിൻവലിക്കാൻ സാധ്യമാണോ എന്നതാണ് ചോദ്യം?

എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ (Employees' Provident Fund Organization) 2023ൽ പിഎഫ്‌ അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കുന്നതിനുള്ള നിബന്ധനകള്‍ പരിഷ്‌കരിച്ചിരുന്നു (What are the new Provisions to Claim EPF). കൊവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ജീവനക്കാർക്ക് അവരുടെ പിഎഫ്‌ (PF) തുക എളുപ്പത്തിൽ ലഭ്യമാക്കുകയാണ് പരിഷ്‌കരണത്തിന്‍റെ ലക്ഷ്യം. ഇതുപ്രകാരം അക്കൗണ്ട് ഉടമകൾക്ക് അവരുടെ മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളത്തിനും ക്ഷാമബത്തയ്‌ക്കും (Dearness Allowance) തുല്യമായ തുകയോ അക്കൗണ്ടിലെ നിലവിലുള്ള മൊത്തം നിക്ഷേപത്തിന്‍റെ 75 ശതമാനമോ പിൻവലിക്കാം. ഓൺലൈനായി പണം പിൻവലിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ ക്ലെയിമുകൾ (Online Claims) മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിലും ഓഫ്‌ലൈൻ ക്ലെയിമുകൾ 20 പ്രവൃത്തി ദിവസത്തിനുള്ളിലും തീർപ്പാക്കണമെന്നാണ് വ്യവസ്ഥ.

ഇപിഎഫ്‌ തുക പിൻവലിക്കാനുള്ള കാരണംയോഗ്യതപിൻവലിക്കാവുന്ന തുകയുടെ പരിധി
വീട്/സ്ഥലം/ഫ്ലാറ്റ് വാങ്ങുന്നതിനോ നിർമാണത്തിനോ വേണ്ടിയുള്ള ഭവന വായ്‌പകുറഞ്ഞത് 60 മാസത്തെ സേവനംഅടിസ്ഥാന ശമ്പളവും ക്ഷാമബത്തയും അടിസ്ഥാനമാക്കി ജീവനക്കാരനും തൊഴിലുടമയും 36 മാസം വരെ നിക്ഷേപിച്ച തുക/വീടിന്‍റെ മുഴുവൻ ചെലവ്
വിവാഹം അല്ലെങ്കിൽ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസംകുറഞ്ഞത് 84 മാസത്തെ സേവനംഇപിഎഫ്‌ അക്കൗണ്ടിലെ തുകയുടെ 50 ശതമാനം
വിരമിക്കുന്നതിന് ഒരു വർഷം മാത്രം ബാക്കി54 വയസിന് മുകളിൽ പ്രായംഇപിഎഫ്‌ അക്കൗണ്ടിലെ തുകയുടെ 90 ശതമാനം
പ്രകൃതിദുരന്തം/ചികിത്സ ചെലവുകൾ/ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വാങ്ങൽ/സ്ഥാപനം അടച്ചുപൂട്ടൽ/സ്ഥാപനത്തിലെ വൈദ്യുതി മുടക്കംകുറഞ്ഞ സേവന കാലാവധിയില്ല6 മാസം വരെയുള്ള ജീവനക്കാരൻ ശമ്പളത്തിൽ നിന്നും ക്ഷാമബത്തയിൽ നിന്നും നിക്ഷേപിച്ച തുക

Also Read : How to Pay Kerala Building Tax Through Sanchaya Tax Portal സഞ്ചയ ടാക്‌സ് പോർട്ടൽ;കെട്ടിട നികുതി അടക്കാം ഓൺലൈനായി

ഇപിഎഫ് പിൻവലിക്കൽ നിയമം(EPF Withdrawal Rules 2023)

തൊഴിൽ ചെയ്‌തുകൊണ്ടിരിക്കുന്ന കാലയളവിൽ ഇപിഎഫ്‌ (Employees' Provident Fund) അക്കൗണ്ടിൽ നിന്നും യഥേഷ്‌ടം പണം പിൻവലിക്കാൻ സാധിക്കില്ല. ഇപിഎഫ്‌ ഒരു ദീർഘകാല റിട്ടയർമെന്‍റ് സേവിംഗ്‌സ് സ്‌കീമായതുകൊണ്ട് (long-term retirement savings scheme) തന്നെ വിരമിച്ച ശേഷം മാത്രമേ പണം പിൻവലിക്കാൻ സാധിക്കൂ.

  • മെഡിക്കൽ അത്യാവശ്യം, വീട് വാങ്ങൽ / നിർമ്മാണം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്ക് ഇപിഎഫ്‌ അക്കൗണ്ടുകളിൽ നിന്ന് ഭാഗികമായി പണം പിൻവലിക്കൽ അനുവദനീയമാണ്. പിൻവലിക്കുന്നതിന്‍റെ കാരണം അനുസരിച്ച് അനുവദനീയമായ തുകയിലും വ്യത്യാസം ഉണ്ടാകും.
  • അതേസമയം ജീവനക്കാരൻ 55 വയസിന് മുൻപ് വിരമിക്കുകയാണെങ്കിൽ ഇത് അനുവദിക്കില്ല. 54 വയസിൽ കുറയാത്തവര്‍ക്ക് വിരമിക്കുന്നതിന് ഒരു വർഷം മുൻപ് ഇപിഎഫ്‌ നിക്ഷേപത്തിന്‍റെ 90 ശതമാനവും പിൻവലിക്കാൻ സാധിക്കും.
  • വിരമിക്കുന്നതിന് മുൻപ് ലോക്‌ ഡൗൺ മൂലമോ പിരിച്ചുവിടൽ മൂലമോ തൊഴിലില്ലായ്‌മ നേരിടുകയാണെങ്കിൽ ഇപിഎഫ് തുക പിൻവലിക്കാവുന്നതാണ്.
  • ഇപിഎഫ്‌ തുക പിൻവലിക്കുന്നതിന് പ്രസ്‌തുത വ്യക്തി തൊഴിലില്ലായ്‌മ സാക്ഷ്യപ്പെടുത്തണം.
  • പുതിയ നിയമപ്രകാരം ഒരാൾ തൊഴിലില്ലായ്‌മ നേരിടുകയാണെങ്കിൽ ഒരു മാസത്തിന് ശേഷം ഇപിഎഫ്‌ തുകയുടെ 75 ശതമാനം പിൻവലിക്കാൻ സാധിക്കും. പുതിയ തൊഴിൽ ലഭിച്ചതിന് ശേഷം ബാക്കി 25 ശതമാനം പുതിയ ഇപിഎഫ് അക്കൗണ്ടിലേക്ക് മാറ്റാം.
  • പിൻവലിക്കുന്ന ഇപിഎഫ് തുക ചില നിബന്ധനകളുടെ അടിസ്ഥാനത്തിൽ നികുതിയിൽ (Tax) നിന്നും ഒഴിവാക്കും. അഞ്ച് വർഷത്തേക്ക് തുടർച്ചയായി ഇപിഎഫ്‌ നിക്ഷേപം നടത്തിയാൽ മാത്രമേ നികുതി ഇളവ് ലഭിക്കുകയുള്ളൂ. ഇതിന് കഴിഞ്ഞില്ലെങ്കിൽ നികുതി ഈടാക്കും. ഇത്തരം സാഹചര്യത്തിൽ മുഴുവൻ ഇപിഎഫ് തുകയിലും ആ സാമ്പത്തിക വർഷത്തിൽ നികുതി ഈടാക്കും.
  • ഇപിഎഫ്‌ തുക അകാലത്തിൽ പിൻവലിക്കേണ്ടി (premature withdrawal) വന്നാൽ നികുതി ഈടാക്കും. അതേസമയം മൊത്തം തുക 50,000 ത്തിൽ കുറവാണെങ്കിൽ ടിഡിഎസ്‌ (TDS) ബാധകമല്ല. ജീവനക്കാരൻ അപേക്ഷയ്‌ക്കൊപ്പം പാൻ കാർഡ് കൂടി സമർപ്പിച്ചാൽ ടിഡിഎസ്‌ 10 ശതമാനവും അല്ലെങ്കിൽ 30 ശതമാനം അധിക നികുതിയുമാണ് ഈടാക്കുക.
  • ഇപിഎഫ് പിൻവലിക്കലിനായി ഒരു ജീവനക്കാരന് തൊഴിലുടമയുടെ അനുമതി ആവശ്യമില്ല. ജീവനക്കാരന്‍റെ യുഎഎൻ (UNN), ആധാർ എന്നിവ ലിങ്ക് ചെയ്യുകയും തൊഴിലുടമ അത് അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ടെങ്കിൽ, ഇപിഎഫ്‌ഒയിൽ നിന്ന് നേരിട്ട് പണം പിൻവലിക്കാനും ഓൺലൈനായി അതിന്‍റെ സാധ്യതകൾ പരിശോധിക്കാനും സാധിക്കും.

ഇപിഎഫ് ഓൺലൈനായി പിൻവലിക്കുന്നതിനുള്ള നടപടികൾ (How to Withdraw EPF Online)

  1. ഇപിഎഫ്‌ഒ അംഗത്വ പോർട്ടൽ (EPF Portal) സന്ദർശിക്കുക
  2. സേവനങ്ങൾ (Services) എന്ന ടാബിന് താഴെയുള്ള ജീവനക്കാർ(Employees) എന്ന ഒപ്‌ഷൻ തെരഞ്ഞെടുക്കുക
  3. തുറന്നുവരുന്ന വെബ്‌പേജിൽ 'Member UAN/Online Service (OCS/OTCP)' എന്ന ഒപ്‌ഷൻ ക്ലിക്ക് ചെയ്യുക
  4. അടുത്ത പേജിൽ യുഎഎൻ, പാസ്‌വേഡ്, ക്യാപ്‌ച കോഡ് എന്നിവ ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്യുക.
  5. മാനേജ് (Manage) എന്ന ടാബിലെ 'KYC' ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക
  6. തുറന്നുവരുന്ന പുതിയ വെബ്‌പേജിലെ 'Digitally Approved KYC' എന്ന വിഭാഗത്തിൽ നിങ്ങളുടെ KYC വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കുക.
  7. എല്ലാ KYC വിശദാംശങ്ങളും ശരിയാണെങ്കിൽ തുക പിൻവലിക്കുന്നതിന് മുകളിലെ മെനുവിൽ നിന്നുള്ള 'ഓൺലൈൻ സേവനം' ടാബിൽ ക്ലിക്ക് ചെയ്യുക.
  8. തുടർന്ന് 'CLAIM (FORM-31, 19 & 10C)' എന്ന ക്ലെയിം ഫോം തെരഞ്ഞെടുക്കുക
  9. അടുത്തതായി 'ONLINE CLAIM (FORM 31, 19 & 10C)' എന്ന ഒരു പുതിയ വെബ്‌പേജ് തുറന്നുവരും
  10. ഇവിടെ നിങ്ങൾ രജിസ്‌റ്റർ ചെയ്‌ത ബാങ്ക് അക്കൗണ്ട് നമ്പറിന്‍റെ അവസാന നാല് അക്കങ്ങൾ നൽകുക
  11. തുടർന്ന് 'Certificate of Undertaking' എന്ന പേരിൽ തുറന്നുവരുന്ന പോപ്പ് അപ്പിൽ 'അതെ'(Yes) എന്ന ഒപ്‌ഷൻ ക്ലിക്ക് ചെയ്യുക.
  12. 'Proceed for Online Claim' എന്ന ഒപ്‌ഷൻ തെരഞ്ഞെടുക്കുക
  13. PF ADVANCE (FORM - 31)' ഒപ്‌ഷനിൽ ഓൺലൈനായി തുക പിൻവലിക്കുന്നതിന് 'I want to apply for' എന്നതിന് സമീപമുള്ള ഡ്രോപ് അപ്പ് മെനുവിൽ ക്ലിക്ക് ചെയ്യുക
  14. പണം പിൻവലിക്കുന്നതിനുള്ള കാരണം തെരഞ്ഞെടുത്ത ശേഷം ജീവനക്കാരന്‍റെ വിലാസവും പിൻവലിക്കുന്ന തുകയും രേഖപ്പെടുത്തുക
  15. പേജിന്‍റെ അവസാനഭാഗത്തുള്ള ചെക്ക്‌ബോക്‌സിൽ ക്ലിക്ക് ചെയ്‌ത ശേഷം തുക പിൻവലിക്കൽ അപേക്ഷ സമർപ്പിക്കുക.
  16. തുക പിൻവലിക്കുന്നതിന് ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സ്‌കാൻ ചെയ്‌ത് നൽകുക.
  17. തൊഴിലുടമ അപേക്ഷ അംഗീകരിച്ചാൽ തുക ഇപിഎഫ്‌ അക്കൗണ്ടിൽ നിന്ന് പിൻവലിക്കപ്പെടുകയും ജീവനക്കാരന്‍റെ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടുകയും ചെയ്യും. നടപടി ക്രമം പൂർത്തിയായാൽ ജീവനക്കാരൻ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിൽ ഒരു എസ്‌എംഎസ്‌ ലഭിക്കും.

മൂന്ന് രീതിയിലാണ് പ്രധാനമായും പിഎഫ്‌ തുക പിൻവലിക്കാനാവുക. പിഎഫ് അന്തിമ സെറ്റിൽമെന്‍റ് (PF final settlement), പിഎഫ് ഭാഗിക പിൻവലിക്കൽ (PF partial withdrawal), പെൻഷൻ പിൻവലിക്കൽ ആനുകൂല്യം(Pension withdrawal benefit).

Also Read : How To Calculate EPF Interest Rate ഇപിഎഫ് പലിശ നിരക്ക് പരിശോധിക്കുന്നതെങ്ങിനെ ? ഇപിഎഫുമായി ബന്ധപ്പെട്ട് അറിയേണ്ടതെല്ലാം..

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.