ഉത്സവങ്ങൾ വളരെ ആവേശത്തെയോടെയാണ് ഇന്ത്യന്‍ ജനത എന്നും കൊണ്ടാടുന്നത്. വര്‍ണങ്ങള്‍ പരസ്‌പരം വിതറിയും, മധുരം വിതരണം ചെയ്‌തും, നിറങ്ങള്‍ കലര്‍ത്തി വാട്ടര്‍ ബലൂണുകള്‍ എറിഞ്ഞും വളരെ സന്തോഷത്തോടെയാണ് ഇന്ത്യയില്‍ ഹോളി ആഘോഷിക്കുന്നത്. ഈ ആഘോഷവേളയില്‍ ആളുകൾക്ക് ഇത്ര ഊർജസ്വലത തോന്നുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വിദഗ്‌ദരുടെ അഭിപ്രായത്തിൽ, ചില മതവിശ്വാസങ്ങളും വർണ്ണാഭമായ നിറങ്ങളുമാകാം ഇതിന് കാരണം. ഹോളി ആഘോഷം നമ്മുടെ മാനസികാരോഗ്യത്തിൽ എന്ത് സ്വാധീനം ചെലുത്തുന്നു എന്നറിയാന്‍ ഇടിവി ഭാരത് വിദഗ്‌ദരുടെ അഭിപ്രായങ്ങള്‍ തേടിയിരുന്നു.
സന്തോഷമെന്ന വികാരം
രണ്ട് ദിവസത്തെ ഉത്സവമാണ് ഹോളി. ആദ്യ ദിവസം വിശ്വാസമനുസരിച്ച് 'ഹോളിക ദഹന്‍' ആണ് എവരും ആചരിക്കുന്നത്. അടുത്ത ദിവസം ആളുകൾ അവരുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം നിറങ്ങൾ ഉപയോഗിച്ച് ആഘോഷത്തിനായി ഒത്തുകൂടുന്നു.
ആഘോഷം ഏതായാലും ആഹ്ളാദം തോനുന്നത് പതിവാണ്, അത് ഹോളിയെ മുന്‍നിര്‍ത്തി പറയുകയാണെങ്കില്‍- ഗുലാലിന്‍റെ നിറങ്ങളും സുഗന്ധവും, മധുരപലഹാരങ്ങളും നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളെ നല്ല രീതിയിലായിരിക്കും ബാധിക്കുക. കൂടാതെ, നമ്മുടെ പ്രിയപ്പെട്ടവരുമായി രസകരമായി സമയം ചെലഴിക്കാന്‍ കിട്ടുന്ന അവസരം നമ്മുടെ മനസ്സിനെ കൂടുതല്‍ ശാന്തമാക്കുകയും സമ്മർദ്ദവും ഉത്കണ്‌ഠയും കുറച്ച് സന്തോഷത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്നാണ് സൈക്യാട്രിസ്റ്റ് ഡോ.രേണുക ശർമ്മ പറഞ്ഞത്.
മാനസികാവസ്ഥയെ മാറ്റിമറിക്കുന്ന നിറങ്ങള്‍
ഹോളി ആഘോഷങ്ങള്‍ക്കുപയോഗിക്കുന്ന നിറങ്ങൾ നമ്മുടെ മനസികാവസ്ഥയെ ചിട്ടപ്പെടുത്തുന്നതില്‍ വലിയ സ്വാധീനം ചെലുത്തുന്നുവെന്നാണ് കളർ തെറാപ്പിസ്റ്റായ കൃതി എസ് അഭിപ്രായപ്പെടുന്നത്. നിറങ്ങൾ നമ്മുടെ മനസ്സിനും ശരീരത്തിനും പലവിധത്തിൽ ഗുണം ചെയ്യും. ഉദാഹരണത്തിന്, ചുവപ്പ് നിറം നമ്മുടെ ഹൃദയമിടിപ്പ് നിയന്ത്രിക്കാനും ശ്വാസം നിയന്ത്രിക്കാനും സഹായിക്കുന്നു. അതുപോലെ, മഞ്ഞയും നീലയും നിറങ്ങൾ നമ്മുടെ മനസ്സിനെ ശാന്തമാക്കുകയും അവ നമ്മെ ഉന്മേഷഭരിതരാക്കുമെന്നും കൃതി ചൂണ്ടിക്കാട്ടി.
ആചാരങ്ങള്‍ തിന്മയ്‌ക്കെതിരായ വിജയം
ആയുര്‍വേദ വൈദ്യനായ ഡോ.രാജേഷ് പറഞ്ഞതനുസരിച്ച് ശീതകാലം വിട്ട് വേനൽക്കാലത്തിലേക്ക് എത്തുന്ന സമയത്താണ് ഹോളി ആഘോഷിക്കുന്നത്. മലിനീകരണം വർദ്ധിപ്പിക്കുന്ന ബാക്ടീരിയകളും മൂലകങ്ങളും പരിസ്ഥിതിയിൽ വ്യാപിക്കാൻ ഏറെ സാധ്യതയുള്ള സമയമാണിത്. ഇത് നമ്മുടെ ആരോഗ്യത്തെ ബാധിക്കുകയും അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനാൽ, ഹോളിക ദഹൻ പോലുള്ള ആചാരങ്ങള്‍ തിന്മയ്‌ക്കെതിരായ നന്മയുടെ വിജയമായാണ് കണക്കാക്കപ്പെടുന്നത്. പലരും ഹോളികയ്ക്ക് ചാണകവും നെയ്യും ഉപയോഗിക്കാറുണ്ട്. ഇതില്‍ നിന്നുയരുന്ന പുക പരിസ്ഥിതിയിൽ നിന്ന് ഈ ബാക്ടീരിയകളെയും മലിനീകരണങ്ങളെയും ഇല്ലാതാക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
ആഘോഷത്തിനൊപ്പം സ്വീകരിക്കാം മുന്‍കരുതലുകളും
ഹോളി ആഘോഷങ്ങള്‍ക്കുപയോഗിച്ചിരുന്നത് പ്രകൃതിദത്തമായ നിറങ്ങള്‍ കൂടാതെ മൈലാഞ്ചിയുടെ ഇലകള്‍, ചന്ദനപ്പൊടി, മഞ്ഞൾ എന്നിവയായിരുന്നു. എന്നാൽ, ഇന്നത്തെ കാലത്ത് രാസവസ്തുക്കളാൽ സമ്പന്നമായ കൃത്രിമ നിറങ്ങൾ വിപണിയിൽ ധാരാളം വിറ്റഴിക്കപ്പെടുന്നുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തെ പല വിധത്തിൽ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഡോ.രാജേഷ് അഭിപ്രായപ്പെട്ടത്.
അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള വസ്‌തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കൊവിഡ് കേസുകൾ വളരെയധികം കുറഞ്ഞിട്ടുണ്ടെങ്കിലും അണുബാധ പിടിപെടാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതിനാൽ കൂട്ടം കൂടിയുള്ള വലിയ ആഘോഷങ്ങള്‍ക്ക് തയ്യാറാകുമ്പോള്‍ കൊവിഡ് മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതും പ്രധാനമാണ്.
Also read: നിറങ്ങളിൽ ആറാടി കോഴിക്കോട്; ഗുജറാത്തി സ്ട്രീറ്റ് അടക്കം ഹോളി ആഘോഷത്തില്‍