ETV Bharat / opinion

ലോകത്ത് വംശഹത്യകൾ ആവര്‍ത്തിക്കപ്പെടുമ്പോൾ

വംശഹത്യ കാലാവസ്ഥയെപ്പോലെ തന്നെ പ്രവചിക്കാനാകുമെന്ന് ജെഎൻയു പ്രൊഫസർ ഡോ.അമീര്‍ അലി. സ്രെബ്രെനിക്ക പോലുള്ള വംശഹത്യ സംഭവം നടക്കുമ്പോഴെല്ലാം, ‘ഒരിക്കലും ആവര്‍ത്തിക്കരുത്’ എന്ന പല്ലവി അനുഷ്ഠാനപരമായി ആവർത്തിക്കപ്പെടുന്നു. എന്നാല്‍ അത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നുവെന്ന് അമീര്‍ അലി.

വംശഹത്യ  സ്രെബ്രെനിക്ക കൂട്ടക്കൊല  genocide  JNU professor  ഡോ.അമീര്‍ അലി  Acts of genocide
ലോകത്ത് വംശഹത്യ ആവര്‍ത്തിക്കപ്പെടുമ്പോൾ
author img

By

Published : Jul 16, 2020, 2:18 PM IST

ഹൈദരാബാദ്: ജൂലൈ 16ന് സ്രെബ്രെനിക്ക കൂട്ടക്കൊല നടന്നിട്ട് 25 വർഷമാകും. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിൽ വംശഹത്യ എന്ന് വിശേഷിപ്പിക്കാവുന്ന ആദ്യത്തെ കൂട്ടക്കൊലയാണിത്. യൂറോപ്പ് ആറ് ദശലക്ഷം ജൂതന്മാരെ കൊന്ന നാസി കൂട്ടക്കൊലയുടെ ഭീകരതയ്ക്ക് മൂക സാക്ഷി ആയിരുന്നു. സ്രെബ്രെനിക്ക പോലുള്ള വംശഹത്യ സംഭവം നടക്കുമ്പോഴെല്ലാം, ‘ഒരിക്കലും ആവര്‍ത്തിക്കരുത്’ എന്ന പല്ലവി അനുഷ്ഠാനപരമായി ആവർത്തിക്കുന്നത് നാം കാണാറുള്ളതാണ്. പക്ഷേ അത്തരം സംഭവങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു കൊണ്ടേ ഇരുന്നു. 1994 ഏപ്രിൽ മുതൽ ജൂലൈ വരെ 800,000 പേർ കൊല്ലപ്പെട്ട റുവാണ്ടയിലെ ടുട്‌സിസി വംശഹത്യയ്‌ക്ക് ഒരു വർഷത്തിന് ശേഷമാണ് സ്രെബ്രെനിക്ക കൂട്ടക്കൊല നടന്നത്.

വംശഹത്യകൾ ഉണ്ടാകാന്‍ പാടില്ല. പക്ഷേ മിക്ക സന്ദർഭങ്ങളിലും അന്താരാഷ്ട്ര സമൂഹം അത്തരം സംഭവങ്ങളെ നിസഹായതയോടെ മാത്രമേ നോക്കി കണ്ടിട്ടുള്ളൂ. സ്രെബ്രെനിക്കയുടെ കാര്യത്തിൽ, വാസ്തവത്തിൽ ബോസ്നിയൻ സെർബിയൻ മിലിട്ടറി ജനറൽ റാറ്റ്‌കോ മ്ലാഡിക്കിന്‍റെ സൈന്യം 300 ബോസ്നിയൻ മുസ്ലീം പുരുഷന്മാരെ കൊലപ്പെടുത്തിയപ്പോള്‍ ഡച്ച് സമാധാന സംരക്ഷണ സേന വെറുതെ നോക്കി നില്‍ക്കുകയായിരിന്നു. അഭയം തേടുന്ന 300 പേരുടെ ജീവൻ രക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിന് 2017ൽ ഹേഗിലെ ഒരു അപ്പീൽ കോടതി ഡച്ച് സമാധാന സേനക്കെതിരെ കൂട്ട പ്രസ്താവന നടത്തി. വിരോധാഭാസമെന്ന് പറയട്ടെ, യുഎൻ സ്രെബ്രെനിക്കയെ ഒരു ‘സുരക്ഷിത മേഖല’ ആയി പ്രഖ്യാപിച്ചിരുന്നു. പക്ഷേ അത് ബോസ്നിയൻ സെർബ് സേനക്ക് 8000 ബോസ്നിയൻ മുസ്ലീം പുരുഷന്മാരെ കൊലപ്പെടുത്താനുള്ള കളമൊരുക്കുക മാത്രമാണ് ചെയ്തത്.

ഒരു വംശഹത്യ കാലാവസ്ഥ പോലെ മിക്കവാറും പ്രവചിക്കാനാകും. ആൾക്കൂട്ട കൊലപാതകങ്ങളുടെ ദിശ വ്യക്തമായി സൂചിപ്പിക്കുന്ന സൂചന സാഹചര്യങ്ങളുടെ കൂടെ കൂട്ടി വായിക്കാനാകും. റുവാണ്ടയിലെ അക്രമങ്ങൾ പൊട്ടിപ്പുറപ്പെടാൻ പോകുന്നതിനിടയിൽ, റുവാണ്ടയിലെ ഐക്യരാഷ്ട്ര സഹായ മിഷന് (യു‌എന്‍‌എ‌എം‌ഐ‌ആര്‍) നേതൃത്വം നൽകിയ കനേഡിയൻ മേജർ റോമിയോ ഡള്ളെയർ സഹായത്തിനായി അടിയന്തര സന്ദേശങ്ങൾ അയച്ചു. ലോകത്തിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. ലക്ഷ്യം വെക്കുന്ന ഒരു കൂട്ടം ആള്‍ക്കാരോടുള്ള അതിവേഗം വളരുന്ന വിദ്വേഷവും അവയുടെ അനന്തരഫലമായ മനുഷ്യത്തമില്ലായ്മയുമാണ് പലപ്പോഴും സമാന സാഹചര്യങ്ങളിലോട്ട് നയിക്കുന്നത്. 1994ൽ ലോകത്തില്‍ പൂർണമായും ഇന്‍റര്‍നെറ്റ് അവതരിക്കപ്പെട്ടിട്ടില്ല. ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഒരു പതിറ്റാണ്ട് അകലെയായിരിന്നു. എന്നിടും വിദ്വേഷം വളർത്തുകയെന്ന ലക്ഷ്യം പുതുതായി സൃഷ്ടിച്ച റേഡിയോ ടെലിവിഷൻ ലിബ്രെ ഡെസ് മില്ലെ കോളിൻസിലൂടെ വളരെ ഫലപ്രദമായി പൂർത്തീകരിക്കപ്പെട്ടു. റേഡിയോയിലൂടെ 'പാറ്റകളെ കൊന്നുകളയുക' എന്ന ഉദ്‌ബോധനം പ്രക്ഷേപണം ചെയ്യപ്പെട്ടപ്പോള്‍ ആയിര കണക്കിന് ടൂറ്റ്സികള്‍ മരിച്ചു വീണു. ഈ കൊല വിളി പ്രക്ഷേപണത്തിന് ധനസഹായം നൽകുകയും സ്ഥാപിക്കുകയും ചെയ്ത ഫെലിസിയൻ കബൂഗ അടുത്തിടെ 84-ാം വയസിൽ പാരീസിൽ വെച്ച് അറസ്റ്റിലായിരുന്നു.

വിദ്വേഷത്തിന്‍റെ അത്തരം ഉയർച്ച വ്യക്തമായ സൂചകമാണെങ്കിൽ, വിദ്വേഷത്തിന്‍റെ ഉറവിടം വളരെ മോശമായ ഒരു ദേശീയതയുടെ ലക്ഷണമായിരിക്കും. 1990കളുടെ തുടക്കത്തിൽ സെർബിയൻ പ്രസിഡന്‍റായിരുന്ന സ്ലോബോദൻ മിലോസെവിച്ചിന്‍റെ ഭരണ കാലം അടുത്ത് വീക്ഷിക്കുകയാണെങ്കില്‍, സെര്‍ബ് ദേശീയത മുതലെടുത്തു കൊണ്ട് 1990കളുടെ തുടക്കത്തിൽ യുഗോസ്ലാവിയയില്‍ കലാപം അഴിച്ചുവിട്ടത് അദേഹമാണെന്ന് മനസിലാകും. സ്രെബ്രെണിക അതിലെ ഏറ്റവും മോശമായ ഉദാഹരണമാണ്. 1980കളിൽ മിലോസെവിക് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. എന്നാൽ പിന്നീട് കടുത്ത സെര്‍ബ് ദേശീയത തന്‍റെ രാഷ്ട്രീയ ഭാവിക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം കണ്ടെത്തി. 1986 മുതൽ കൊസോവോയിലെ സ്വയംഭരണ പ്രദേശത്തെ സെർബിയൻ ജനതയാണ് വംശഹത്യ ഭീഷണി നേരിട്ടതെന്ന് മിലോസെവിക് കൂടുതലായി നിർദ്ദേശിച്ചിരുന്നു. കൊസോവോയിലെ ഈ ന്യൂനപക്ഷ സെർബിയൻ സാന്നിധ്യത്തിന്‍റെ ഭീഷണിയുടെ മേല്‍ ഒരു വലിയ സെർബിയയുടെ പദ്ധതി കെട്ടിപ്പടുക്കപ്പെടുകയായിരിന്നു.

1989 ൽ സെർബിയയുടെ പ്രസിഡന്‍റായ വർഷം, 1974ൽ അനുവദിച്ച സ്വയംഭരണാധികാരം കൊസോവോ പ്രവിശ്യയിൽ നിന്ന് ഒഴിവാക്കാൻ മിലോസെവിക് തീരുമാനിച്ചു. 1990കളുടെ തുടക്കത്തിൽ യുഗോസ്ലാവിയയിലെ പിരിഞ്ഞുപോയ റിപ്പബ്ലിക്കുകളിലെ ഭീകരമായ അക്രമത്തിന്‍റെ തുടക്കം മാത്രമാണിത്. കൊസോവോയിൽ അഹിംസാത്മകവും നിസഹകരണവുമായ ഒരു പ്രസ്ഥാനം ബാൽക്കണിലെ ഗാന്ധിയായിരുന്ന ഇബ്രാഹിം റുഗോവ നേതൃത്വത്തിൽ ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം കൊസോവോയുടെ പ്രസിഡന്‍റായി. മുമ്പ് പാരീസിലായിരുന്നപ്പോൾ സാഹിത്യ സൈദ്ധാന്തികനായ റോളണ്ട് ബാർത്തെസിന്‍റെ കീഴിൽ ഇബ്രാഹിം റുഗോവ പഠിച്ചിരിന്നു. ഇത്തരത്തിലുള്ള ഒരു പ്രസ്ഥാനത്തിന്‍റെ സാന്നിധ്യം പോലും ഈ പ്രദേശത്ത് ഭീകരത പരത്തുന്നതില്‍ നിന്നു നിന്ന് മിലോസെവിച്ചിനെ പിന്തിരിപ്പിച്ചില്ല. മറിച്ച് ഇത് കൂട്ടക്കൊലകളുടെയും വംശീയ ഉന്മൂലനത്തിന്‍റെയും രൂപത്തിൽ കൂടുതൽ അടിച്ചമർത്തലുകൾ നടത്താനുള്ള കാരണവും ന്യായീകരണവുമായി മാറുകയായിരിന്നു.

വംശഹത്യകൾ തടയുന്നതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി വളരെ കുറവാണ് എന്നത് ശ്രദ്ധേയമാണ്. വ്യക്തമായ സൂചനകൾ നിലവിലുണ്ടെങ്കിലും അതിന്‍റെ അടിസ്ഥാനത്തിൽ ഏതൊരു യുക്തിസഹമായ ഗ്രാഹ്യമുള്ള ഏതൊരു നിരീക്ഷകനും അതിന്‍റെ അഭാവം മനസിലാക്കാൻ കഴിയും. ഫ്രഞ്ച് ചരിത്രകാരനും രാഷ്ട്രീയ ശാസ്ത്രജ്ഞനുമായ ജാക്ക് സെമെലിൻ തന്‍റെ 'പ്യൂരിഫൈ ആൻഡ് ദിസ്ട്രോയ്: ദി പൊളിറ്റിക്കല്‍ യൂസസ് ഓഫ് മസാക്കര്‍ ആൻഡ് ജീനോസൈഡ്' എന്ന പുസ്തകത്തിൽ ജർമ്മൻ സാമൂഹ്യശാസ്ത്രജ്ഞൻ എലിസബത്ത് നോയൽ-ന്യൂമാന്‍റെ സ്പൈറല്‍ ഓഫ് സൈലന്‍സ് എന്ന പുസ്തകത്തെ ഉദ്ധരിച്ചു കൊണ്ട് വംശഹത്യ, വിദ്വേഷ പ്രചാരണങ്ങള്‍ എങ്ങനെ സാധ്യമാക്കുന്നു എന്ന് പരമര്‍ശിക്കുന്നു. വിദ്വേഷ ഭാഷണങ്ങളിൽ സജീവമായി ഏർപ്പെടാത്ത, തീർച്ചയായും അവരുമായി യോജിപ്പില്ലാത്ത, തുറന്നു സംസാരിക്കുന്നതിലും അപലപിക്കുന്നതിലും പരാജയപ്പെടുന്ന ധാരാളം ആളുകളെ ഇത് സൂചിപ്പിക്കുന്നു. സ്വന്തം ഗ്രൂപ്പിൽ നിന്ന് ഒറ്റപ്പെടപ്പെടുമെന്ന സങ്കുചിത ആശയത്തിന്, സംശയാസ്‌പദമായ ഗ്രൂപ്പിന്‍റെ കഷ്ടപ്പാടുകളോട് ഒരു പരിധിവരെ സഹാനുഭൂതി പ്രകടിപ്പിക്കാൻ പോലും അവർ ആഗ്രഹിച്ചേക്കില്ല.

ഇരുപതാം നൂറ്റാണ്ടിലെ വംശഹത്യയുടെ കഥ നിരാശാജനകമാണ്. വംശഹത്യയുടെ പ്രവൃത്തികൾ ഒരു അന്താരാഷ്ട്ര നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിന് കാരണമായിട്ടുണ്ട്. എന്നിരുന്നാലും, അറസ്റ്റുചെയ്ത് വിചാരണ നേരിടുന്ന ഫെലിസിയൻ കബൂഗ, സ്ലൊബോഡൺ മിലോസെവിക്, റാറ്റ്കോ മ്ലാഡിക് ഉള്ളപ്പോഴും, അവസാനം വരെ ജീവിതം നയിക്കുകയും അതിൽ നിന്ന് ശിക്ഷ ലഭിക്കാതെ രക്ഷപ്പെടുകയും ചെയ്യുന്ന നിരവധി കുറ്റവാളികളുണ്ട്. അവർക്ക് നല്ല ഉറക്കം ലഭിക്കാൻ കഴിയുമെങ്കിൽ, അത് ഒരു അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.