ലോക വ്യാപാര സംഘടനയുടെ നിലവിലെ ഡയറക്ടര്‍ ജനറല്‍ റോബര്‍ട്ടോ അസിവേഡോ ഓഗസ്റ്റ് അവസാനത്തോടു കൂടി ഈ പദവി ഒഴിയുവാന്‍ ആഗ്രഹിക്കുന്നുവെന്ന് 2020 മെയ് മധ്യത്തോടെയാണ് പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്‍റെ നാലു വര്‍ഷത്തെ രണ്ടാം ഘട്ട പദവി അവസാനിക്കുവാന്‍ ഒരു വര്‍ഷം ബാക്കി നിൽക്കെയായിരുന്നു രാജി പ്രഖ്യാപനം. അന്താരാഷ്ട്ര ബന്ധങ്ങളില്‍ ഒട്ടേറെ വലിയ തകരാറുകള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഡബ്ലിയു ടി ഒ ക്ക് ഒരു പുതിയ ഡി.ജിയെ കണ്ടെത്തുക എന്നുള്ളത് ഒരുപോലെ വെല്ലുവിളിയും അവസരവും നിറഞ്ഞതാണ്.
അഭിപ്രായ സമന്വയത്തിലൂടെയാണ് ഡബ്ലിയു ടി ഒ എപ്പോഴും തീരുമാനങ്ങളെടുക്കുന്നത്. അതി പ്രശസ്‌തമായ “ഗ്രീന്‍ റൂം'' പ്രക്രിയയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ ഡബ്ലിയു ടി ഒ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ സമന്വയം സൃഷ്ടിച്ചെടുക്കാനുള്ള അണിയറക്ക് പിന്നിലെ പ്രവര്‍ത്തനങ്ങളെല്ലാം ഡിജിയാണ് എടുത്തു വരുന്നത്. ഈ അനൗദ്യോഗികമായ പ്രവര്‍ത്തന പ്രക്രിയ ഡബ്ലിയു ടി ഒയിലെ പ്രമുഖ ഗ്രൂപ്പുകളുടെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ അടക്കമുള്ള പ്രതിനിധി സംഘങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട തലവന്മാരെ ഒരുമിച്ച് കൊണ്ടു വന്ന് തര്‍ക്ക വിഷയങ്ങളിലെല്ലാം ഒരു അഭിപ്രായ സമന്വയം കണ്ടെത്തുകയാണ് ചെയ്യുന്നത്.
ഏതാണ്ട് 40ഓളം പ്രതിനിധി സംഘങ്ങള്‍ ഈ പ്രക്രിയയില്‍ സാധാരണയായി ഉള്‍പ്പെടുന്നുണ്ട്. ഇത് പ്രയാസകരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പുതിയ സമീപനങ്ങളിലേക്ക് മിക്കപ്പോഴും എത്തി ചേരാറുണ്ട്. ഈ ഔദ്യോഗിക ചര്‍ച്ചാ വേളകളില്‍ രാഷ്ട്രീയപരമായി പ്രാധാന്യമുള്ള ഡബ്ലിയു ടി ഒ പ്രശ്‌നങ്ങളില്‍ വ്യാപാര മന്ത്രിമാരാണ് പ്രതിനിധി സംഘത്തെ നയിച്ചു കൊണ്ട് ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടു പോകുന്നത്. എന്നാൽ ഏതാനും രാജ്യങ്ങള്‍ ചിലപ്പോള്‍ ഉയര്‍ത്തി കൊണ്ടു വരുന്ന സാങ്കേതിക പ്രയാസങ്ങള്‍ പറഞ്ഞു തീര്‍ക്കുന്നതിനായി ഇടക്കൊക്കെ ഡയറക്ടര്‍ ജനറലിനേയും വിളിച്ചു വരുത്താറുണ്ട്. “ഗ്രീന്‍ റൂം'' പ്രക്രിയയുടെ പ്രവര്‍ത്തനങ്ങളുടെ ആണിക്കല്ലായുള്ള തത്വം “എല്ലാ കാര്യങ്ങളും അംഗീകരിക്കപ്പെടാതെ ഒന്നും തന്നെ അംഗീകരിക്കപ്പെടാൻ പോകുന്നില്ല” എന്നുള്ളതാണ്.
വ്യാപാര വിലപേശലുകളുടെ ദോഹ ഡവലപ്പ്‌മെന്‍റ് റൗണ്ടില്‍ ഉണ്ടായ നിലവിലെ കീറാമുട്ടി വരെ “ഗ്രീന്‍ റൂം'' പ്രക്രിയയിലൂടെ പൊതുവെ ഫലങ്ങള്‍ ഉളവാക്കുകയും ഡബ്ലിയു ടി ഒ മന്ത്രി തല സമ്മേളനങ്ങള്‍ അവയെല്ലാം അംഗീകരിക്കുകയും ചെയ്‌തിരുന്നു. 1996ല്‍ സിംഗപ്പൂരില്‍ നടന്ന ഡബ്ലിയു ടി ഒ യുടെ മന്ത്രി തല സമ്മേളനത്തിലുണ്ടായ തീരുമാനം അതിനൊരു ഉദാഹരണമാണ്. 1994ല്‍ ഉറുഗ്വേ റൗണ്ടില്‍ എത്തി ചേര്‍ന്ന ഡബ്ലിയു ടി ഒ യുടെ അടിസ്ഥാനശില കരാറുകള്‍ നടപ്പില്‍ വരുത്തുന്നതു വരെ മുതല്‍ മുടക്കും, മത്സരവും സംബന്ധിച്ച നയങ്ങളിന്മേല്‍ ഉണ്ടായിരിക്കുന്ന “പുതിയ പ്രശ്‌നങ്ങള്‍'' മാറ്റി വെക്കണമെന്ന് ആ യോഗത്തില്‍ തീരുമാനിച്ചിരുന്നു. അതുപോലെ 1996ലും 2003നും ഇടയില്‍ നടന്ന ഡബ്ലിയു ടി ഒ മന്ത്രി തല സമ്മേളനങ്ങളുടെ ഭാഗമായി നടത്തിയ “ഗ്രീന്‍ റൂം'' പ്രക്രിയയുടെ ഭാഗമായുള്ള അതി തീവ്രമായ അനൗദ്യോഗിക ചര്‍ച്ചകളുടെ ഫലമായിരുന്നു വ്യാപാര സൗകര്യങ്ങള്‍ ഒരുക്കുന്ന നിയമങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഡബ്ലിയു ടി ഒ തയ്യാറാക്കിയ കരാര്‍. “ഗ്രീന്‍ റൂം'' പ്രക്രിയയുടെ എക്കാലത്തേയും സജീവ പങ്കാളിയായിരുന്നു ഇന്ത്യ.
ഡി ജി യുടെ പദവിയിലേക്ക് തങ്ങളുടെ അംഗങ്ങള്‍ക്കിടയില്‍ നിന്നും നാമ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ 2020 ജൂണ്‍ എട്ട് മുതല്‍ ജൂലൈ എട്ട് വരെയുള്ള ഒരു മാസ കാലാവധി തീരുമാനിക്കുക എന്നുള്ളതിനായി 2003 ജനുവരിയില്‍ സ്വീകരിച്ച അംഗീകൃത പ്രക്രിയ പ്രകാരം ഡബ്ലിയു ടി ഒ ജനറല്‍ കൗണ്‍സില്‍ അതിവേഗം പ്രവര്‍ത്തിച്ചു. 2020 ജൂലൈ ഒമ്പത് ആയപ്പോഴേക്കും എട്ട് നാമ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചു. അതില്‍ മൂന്നെണ്ണം വനിതാ സ്ഥാനാര്‍ഥികളായിരുന്നു. കെനിയ, നൈജീരിയ, ദക്ഷിണ കൊറിയ എന്നിവരാണ് വനിതകളെ സ്ഥാനാര്‍ഥികളാക്കിയത്.
ഈജിപ്‌ത്, മെക്‌സിക്കോ, മോള്‍ഡോവ, സൗദി അറേബ്യ, യു കെ എന്നീ രാജ്യങ്ങളും സ്ഥാനാര്‍ഥികളെ നിർത്തിയിട്ടുണ്ട്. 2020 ജൂലൈ 15 നും 17നും ഇടയിലായി ഇങ്ങനെ സ്ഥാനാര്‍ഥികളായി വന്നിരിക്കുന്ന എട്ട് പേരുമായും അടുത്ത ഡി ജി ആരാകണമെന്നത് സംബന്ധിച്ച ഒരു അഭിപ്രായ സമന്വയ തീരുമാനം ഉണ്ടാക്കുന്നതിനായി ഡബ്ലിയു ടി ഒ ജനറല്‍ കൗണ്‍സില്‍ കൂടി കാഴ്‌ചാ യോഗങ്ങള്‍ നടത്തും. ഡബ്ലിയു ടി ഒ സെക്രട്ടറിയേറ്റിനെ നയിച്ചു കൊണ്ട് ബഹുകക്ഷി തല സംവിധാനത്തിന്‍റെ പരിഷ്‌കൃത രൂപം സൃഷ്ടിക്കുന്നതിനായുള്ള അപൂര്‍വ്വമായ ഒരു അവസരം ഉണ്ടായിട്ടും ഇന്ത്യ എന്തുകൊണ്ട് ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല എന്നുള്ള കാര്യം വിശദീകരിക്കാനാവാതെ കിടക്കുകയാണ്.
നിലവിലുള്ള അന്താരാഷ്ട്ര സ്ഥിതിഗതികളുടെ കാര്യത്തില്‍ സംഘടന എന്താണ് ചെയ്യാന്‍ പോകുന്നത് എന്നത് സംബന്ധിച്ച് ഡബ്ലിയു ടി ഒ അംഗങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ത് എന്നതിനെ ആശ്രയിച്ചാകും അടുത്ത ഡി ജി ആരാവണമെന്ന് സംബന്ധിച്ച് ഒരു അഭിപ്രായ സമന്വയത്തില്‍ എത്തുക. അതോടൊപ്പം തന്നെ ഡബ്ലിയു ടി ഒ യിലുള്ള ചില പ്രമുഖരായ വ്യാപാര രാഷ്ട്രങ്ങളുടെ ഇടുങ്ങിയ ദേശീയ താല്‍പര്യങ്ങളേയും ഇത് ആശ്രയിച്ചിരിക്കുന്നു.
ഡബ്ലിയു ടി ഒ യിലുള്ള 164 അംഗങ്ങള്‍ അന്താരാഷ്ട്ര വ്യാപാരത്തിന്‍റെ 98 ശതമാനവും കൈയ്യാളുന്നു എന്ന വസ്‌തുത തന്നെ ഡബ്ലിയു ടി ഒ യില്‍ അംഗമായിരിക്കുന്നതിന്‍റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് വരച്ചു കാട്ടുന്നു. വ്യാപാര നയങ്ങളില്‍ രണ്ട് മുഖ്യമായ തത്വങ്ങള്‍ തങ്ങളുടെ അംഗങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്ന കാര്യത്തില്‍ ഡബ്ലിയു ടി ഒ പ്രതിജ്ഞാബദ്ധമാണ്. മോസ്റ്റ് ഫേവേഡ് നേഷന്‍ ട്രീറ്റ്‌മെന്‍റ്, നാഷണല്‍ ട്രീറ്റ്‌മെന്‍റ് എന്നിവയാണ് അവ. ഈ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഡബ്ലിയു ടി ഒ അംഗങ്ങള്‍ തങ്ങളുടെ വ്യാപാര പങ്കാളികളെ വിവേചനത്തോടെ കാണുവാന്‍ പാടില്ല. ഇറക്കുമതി ചെയ്‌ത ഉല്‍പന്നങ്ങള്‍ക്കും പ്രാദേശിക ഉല്‍പന്നങ്ങള്‍ക്കും, സേവനങ്ങള്‍ക്കും എല്ലാം തങ്ങളുടെ വിപണിയില്‍ അംഗരാജ്യങ്ങള്‍ ഒരേ പരിഗണന നല്‍കേണ്ടതുണ്ട്. പ്രമുഖ വിപണികളില്‍ വളര്‍ന്നു വന്നു കൊണ്ടിരിക്കുന്ന സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കല്‍ വികാരത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ഈ രണ്ട് തത്വങ്ങള്‍ അടുത്ത ഡിജി എത്രത്തോളം പ്രതിജ്ഞാബദ്ധമായി ഉറപ്പ് വരുത്തുമെന്ന കാര്യം നിര്‍ണായക ഘടകമാണ്.
ഡബ്ലിയു ടി ഒ യുടെ അടുത്ത ഡി ജി ആരാവണമെന്നത് സംബന്ധിച്ച അഭിപ്രായ സമന്വയത്തില്‍ പ്രമുഖ വ്യാപാര രാഷ്ട്രങ്ങള്‍ ചേരണമെങ്കില്‍ അവരുടെ കണക്കു കൂട്ടലുകളില്‍ രണ്ട് പ്രശ്‌നങ്ങള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുണ്ടാകും. അതിലൊന്ന് ഡബ്ലിയു ടി ഒ യുടെ ദോഹ സമ്മേളനത്തില്‍ എടുത്ത വിപണിയിലേക്കുള്ള പ്രവേശനം സംബന്ധിച്ച വില പേശലുകള്‍ക്ക് ഒരു അവസാനം കാണുവാന്‍ അടുത്ത ഡി ജി ക്ക് കഴിവുണ്ടോ എന്നതായിരിക്കും ഒന്ന്. ഏതാണ്ട് ഒരു ദശാബ്‌ദമായി ഇക്കാര്യത്തില്‍ തീരുമാനമൊന്നുമാകാതെ കിടക്കുന്നു. കാര്‍ഷിക മേഖലയില്‍ വിപണിയിലേക്കുള്ള പ്രവേശനവും ഈ വിലപേശലില്‍ ഉള്‍പ്പെടുന്നു. തങ്ങളുടെ ഭക്ഷ്യ സുരക്ഷാ, തൊഴില്‍ കാഴ്‌ചപ്പാടുകള്‍ വെച്ചു നോക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഇന്ത്യക്ക് നിര്‍ണായകമായ താല്‍പര്യങ്ങള്‍ ഉണ്ടായിരിക്കും.
ഡബ്ലിയു ടി ഒ യുടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനത്തിന്‍റെ പ്രവര്‍ത്തനം തിരിച്ചു കൊണ്ടു വരുവാന്‍ ഡിജിക്ക് കഴിയുമോ എന്നുള്ളതാണ് മറ്റൊരു കാര്യം. 1995 മുതല്‍ ഇങ്ങോട്ട് “രാഷ്ട്രീയ വഴക്കത്തോടും നിയമപരമായ ആര്‍ജ്ജവത്തോടും'' 500 ലധികം അന്താരാഷ്ട്ര വ്യാപാര തര്‍ക്കങ്ങള്‍ വിജയകരമായി പരിഹരിക്കുവാന്‍ ഈ സംവിധാനത്തിനു കഴിഞ്ഞിട്ടുണ്ട്. ഈ സംവിധാനത്തെ വളരെ സജീവമായി ഉപയോഗിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യൂറോപ്യന്‍ യൂണിയന്‍ എന്നിങ്ങനെയുള്ള സാമ്പത്തിക സൂപ്പര്‍ ശക്തികളെ ഉഭയകക്ഷി സമ്മര്‍ദങ്ങളില്‍ അകപ്പെടുത്താതെ തന്നെ അവര്‍ക്കെതിരെയുള്ള പല വ്യാപാര തര്‍ക്കങ്ങളിലും അനുകൂലമായ ഫലം ഇതിലൂടെ ഇന്ത്യ നേടിയെടുത്തിട്ടുണ്ട്.
രണ്ട് ഘട്ടമായുള്ള ഈ തര്‍ക്ക പരിഹാര സംവിധാനത്തിന്‍റെ സ്വാഭാവികമായ പ്രവര്‍ത്തനം യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് തടഞ്ഞിരിക്കുകയാണ്. അപ്പലേറ്റ് ബോഡിയിലേക്കുള്ള (എ ബി) പുതിയ ജഡ്‌ജിമാരുടെ നിയമനത്തിന്മേലുള്ള അഭിപ്രായ സമന്വയത്തെ തടഞ്ഞു വെച്ചു കൊണ്ട് എ ബിയുടെ തീരുമാനങ്ങള്‍ക്ക് ആവശ്യമായ മൂന്നംഗ ബഞ്ചില്‍ കോറം തികയാതിരിക്കുവാന്‍ ജഡ്‌ജിമാരുടെ ദൗര്‍ലഭ്യത ഈ വഴി യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എപ്പോഴും ഉറപ്പാക്കി കൊണ്ടിരുന്നു.
ഇങ്ങനെ ഒരു നിലപാട് എടുത്തതിന് രണ്ട് കാരണങ്ങളാണ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് മുന്നോട്ട് വെച്ചിരുന്നത്. അതിലൊന്ന് ഡബ്ലിയു ടി ഒ കരാറുകളുടെ വിവക്ഷകള്‍ക്ക് അപ്പുറത്തേക്ക് തങ്ങളുടെ വിധി പ്രസ്‌താവങ്ങളെ കൊണ്ടു പോകുന്ന തരത്തില്‍ ചില എ ബി ജഡ്‌ജിമാര്‍ കാട്ടിയിരുന്ന “ആക്ടിവിസം''. മറ്റൊന്ന് ചില ജഡ്‌ജിമാരുടെ ആനുകൂല്യങ്ങള്‍ക്ക് ഉതകുന്ന തരത്തില്‍ എ ബി യുടെ പ്രവര്‍ത്തന പ്രക്രിയകള്‍ തെറ്റായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നു എന്നതായിരുന്നു.
ഇന്ത്യ അടക്കമുള്ള ഡബ്ലിയു ടി ഒ അംഗങ്ങള്‍ക്കെതിരെയുള്ള വ്യാപാര തര്‍ക്കങ്ങളില്‍ ഏകപക്ഷീയമായ രീതിയില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനായി 1974ലെ സ്വന്തം വ്യാപാര നിയമത്തിന്‍റെ 301 ആം വകുപ്പ് പോലുള്ളവ ഡബ്ലിയു ടി ഒ ആഭ്യന്തര നിയമ കാലഘട്ടത്തിനു മുന്‍പുള്ള അവസ്ഥയിലേക്ക് ഇപ്പോള്‍ തന്നെ മാറുവാന്‍ ആരംഭിച്ചു കഴിഞ്ഞു യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന്‍റെ തടസ്സം മാറി കിട്ടുന്നതു വരെ എ ബി യുടെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതിനായി 2020 ജനുവരിയില്‍ ഒരു ഇടക്കാല അപ്പീല്‍ ആര്‍ബിട്രേഷന്‍ അറേഞ്ച്‌മെന്‍റ് രൂപം നല്‍കുന്നതിനുള്ള തുടക്കം കുറിച്ചിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍.
ഇന്ത്യയുടെ വ്യാപാര പങ്കാളികളിലെ പ്രമുഖരായ യൂറോപ്യന്‍ യൂണിയന്‍, ചൈന, ദക്ഷിണ കൊറിയ, ബ്രസീല്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയവര്‍ ഈ ഇടക്കാല അറേഞ്ച്‌മെന്‍റിലെ അംഗങ്ങളുമാണ്. അതേ സമയം ഇന്ത്യ അതിലെ അംഗവുമല്ല. ഇത് ഇന്ത്യയും ഏതെങ്കിലുമൊരു ഇടക്കാല അറേഞ്ച്‌മെന്‍റില്‍ ഉള്‍പ്പെട്ട ഒരു ഡബ്ലിയു ടി ഒ അംഗവും ഉള്‍പ്പെടുന്ന വ്യാപാര തര്‍ക്കങ്ങളില്‍ തീരുമാനം ഉണ്ടാകാതെ കാര്യങ്ങള്‍ മുന്നോട്ട് പോകുവാനുള്ള വലിയ സാധ്യതയാണ് ഉളവാക്കുന്നത്. അത് എ ബി വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങുന്നതു വരെ തുടരുകയും ചെയ്യും.
എ ബി യുടെ പ്രവര്‍ത്തന പ്രക്രിയകള്‍ക്ക് മേല്‍ നോട്ടം വഹിക്കുന്നതിനുള്ള ഡബ്ലിയു ടി ഒ തര്‍ക്ക പരിഹാര ധാരണക്കു കീഴില്‍ ഒരു പങ്കാളിത്തം ഡബ്ലിയു ടി ഒ യുടെ ഡി ജി ഇപ്പോള്‍ തന്നെ വഹിച്ചു വരുന്നുണ്ട്. അടുത്ത ഡി ജി ആരാകണമെന്നുള്ള അഭിപ്രായ സമന്വയത്തില്‍ ചേരുമ്പോള്‍ എ ബി യുടെ ആര്‍ജവവും ഫലവത്തതയും തിരിച്ചു കൊണ്ടു വരുന്നതിനു വേണ്ടി തന്‍റെ പങ്ക് വിശാലമാക്കുന്നതോടൊപ്പം തന്നെ ഡി ജി യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന്‍റെ ഉല്‍കണ്ഠകള്‍ പരിഗണിച്ച് പരിഹരിക്കേണ്ടതും ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.
2001 ഡിസംബറില്‍ ചൈനയുടെ പിടിച്ചെടുക്കലും കുതിച്ചുയരലിനേയും തുടര്‍ന്ന് ഡബ്ലിയു ടി ഒ അകത്ത് അടുത്ത ഡി ജി യെ തെരഞ്ഞെടുക്കുമ്പോള്‍ ഒരു അഭിപ്രായ സമന്വയത്തില്‍ എത്തിച്ചേരുന്നത് സംബന്ധിച്ചുള്ള സമവാക്യങ്ങളില്‍ കാതലായ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. നിലവില്‍ മുന്നോട്ട് പോയികൊണ്ടിരിക്കുന്ന ഡബ്ലിയു ടി ഒ വിലപേശലുകളില്‍ സജീവമായി നിലകൊള്ളുന്ന ഡബ്ലിയു ടി ഒ അംഗങ്ങളുടെ വ്യാപാര താല്‍പര്യങ്ങളുടെ സംയുക്തങ്ങളും ഒരുപോലെ “ഗ്രീന്‍ റൂമിന്‍റെ'' സമവാക്യങ്ങളില്‍ മൊത്തത്തില്‍ സ്വാധീനം ചെലുത്തും.
1905 മുതല്‍ ഇന്ത്യയുടെ ഘട്ടം ഘട്ടമായുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് സഹായകമായത് ഡബ്ലിയു ടി ഒ യില്‍ ഉള്ള അംഗത്വമാണ്. പ്രത്യേകിച്ച് ധനകാര്യ സേവനങ്ങള്‍, ടെലികോം, സേവന വ്യാപാരം എന്നിങ്ങനെയുള്ള മേഖലകളില്‍. ഈ മേഖലകളാണ് 2024ഓടു കൂടി അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള സമ്പദ് വ്യവസ്ഥയായി മാറുക എന്നുള്ള ഇന്ത്യയുടെ അഭിലാഷങ്ങളുടെ അടിസ്ഥാന ശിലയിട്ടത്. ലോക ബാങ്കിന്‍റെ കണക്കു പ്രകാരം ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാരം 2018ലെ അതിന്‍റെ ജി ഡി പി യുടെ ഏതാണ്ട് 40 ശതമാനം വരും.
യുക്തിസഹമായി നോക്കുകയാണെങ്കില്‍ ഡബ്ലിയു ടി ഒ യുടെ അടുത്ത ഡി ജിയെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ കൂടുതല്‍ സജീവവും വ്യക്തവുമായ ഒരു പങ്ക് ഇന്ത്യ വഹിക്കേണ്ടതായിട്ടുണ്ട്. ഇത് സൃഷ്ടിപരമായ പങ്കാളിത്തത്തിലൂടെ “പരിഷ്‌കൃതമായ ബഹുമുഖത്വം'' നേടിയെടുക്കുവാനുള്ള ഇന്ത്യയുടെ കഴിവിനെ പ്രദര്‍ശിപ്പിക്കും.