സാംസങ്ങ് മിഡ്റേഞ്ച് വിഭാഗം ഫോണ്‍ ഗാലക്‌സി എം32 ഇന്ത്യയിൽ അവതരിപ്പിച്ചു. ക്വാഡ് ക്യാമറ ലെൻസ്, അമോൾഡ് സ്ക്രീൻ, വാട്ടർ ഡ്രോപ്പ് നോച്ച്, ഡോൾബി അറ്റ്മോസ് എന്നിവയുമായി എത്തുന്ന ഫോണ്‍ ജൂണ്‍ 28 മുതൽ ആമസോണിലും സാംസങ്ങ് സ്റ്റോറുകളിലും ലഭ്യമാകും. 4 ജിബി റാമും 64 ജിബി ഇന്‍റേണൽ സ്റ്റോറേജുമുള്ള വേരിയന്‍റിന് 14,999 രൂപയും 6 ജിബി റാമും 128 ജിബി ഇന്‍റേണൽ സ്റ്റോറേജുമുള്ള വേരിയന്‍റിന് 16,999 രൂപയുമാണ് വില.
-
Hey binge watchers. The wait is up! The #BingeMonster; #SamsungM32 has finally arrived. It’s segment best FHD+ sAMOLED 90Hz Display has surely made it the ultimate mean binging machine of the year. pic.twitter.com/HwGbSmoeal
— Samsung India (@SamsungIndia) June 21, 2021 " class="align-text-top noRightClick twitterSection" data="
">Hey binge watchers. The wait is up! The #BingeMonster; #SamsungM32 has finally arrived. It’s segment best FHD+ sAMOLED 90Hz Display has surely made it the ultimate mean binging machine of the year. pic.twitter.com/HwGbSmoeal
— Samsung India (@SamsungIndia) June 21, 2021Hey binge watchers. The wait is up! The #BingeMonster; #SamsungM32 has finally arrived. It’s segment best FHD+ sAMOLED 90Hz Display has surely made it the ultimate mean binging machine of the year. pic.twitter.com/HwGbSmoeal
— Samsung India (@SamsungIndia) June 21, 2021
ആമസോണിൽ ഐസിഐസി ക്രഡിറ്റ്/ഡെബിറ്റ് കാർഡ് ഉടമകൾക്ക് 1,250 രൂപ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. റിയൽമെ 8, പോക്കോ എം 3 പ്രോ, റെഡ്മി നോട്ട് 10 എന്നിവയുമായി ആയിരിക്കും എം32 മത്സരിക്കുക.
Also Read: ജൂലൈയിൽ കാറുകളുടെ വില വർധിപ്പിക്കുമെന്ന് മാരുതി സുസുക്കി
സവിശേഷതകൾ
ഡിസ്പ്ലെ | 6.4 ഇഞ്ച് ഫുൾ എച്ച്ഡി + |
റിഫ്രഷ് റേറ്റ് | 90 ഹെർട്‌സ് |
പ്രൊസസർ | ഒക്ടാ കോർ മീഡിയാടെക് ഹീലിയോ ജി 80 |
പ്രൈമറി ക്യാമറ | 64എംപി+ 8എംപി (അൾട്രാ വൈഡ്) + 2 എംപി (മാക്രോ)+ 2 എംപി (ഡെപ്ത്) |
മുൻ ക്യാമറ | 20 എംപി |
ബാറ്ററി | 6000 എംഎഎച്ച് |
130 മണിക്കൂർ മ്യൂസിക് പ്ലേബാക്കും 40 മണിക്കൂർ ടോക്ക് ടൈമും 25 മണിക്കൂർ വീഡിയോ പ്ലേബാക്കും നൽകാൻ ഫോണിനാകും എന്നാണ് കമ്പനിയുടെ അവകാശവാദം. 15 വാട്ട് ചാർജറാണ് ഫോണിനൊപ്പം ലഭിക്കുകയെങ്കിലും 25 വാട്ട് ഫാസ്റ്റ് ചാർജിങ്ങും സപ്പോർട്ട് ചെയ്യും. ആൻഡ്രോയിഡ് 11 അധിഷ്ടിത സാംസങ്ങിന്‍റെ വണ്‍ യുഐ 3.1 ഒഎസിൽ ആണ് ഫോണ്‍ എത്തുന്നത്.