പതിവ് തെറ്റിക്കാതെ പുതിയ പിക്‌സൽ ഫോണ്‍ അവതരിപ്പിച്ചതിന് പിന്നാലെ നിലവിൽ വിപണിയിലുള്ള ഫോണുകളുടെ നിർമാണം ഗൂഗിൾ അവസാനിപ്പിക്കുന്നു. പിക്‌സൽ 4A 5G, പിക്‌സൽ 5 എന്നീ ഫോണുകളുടെ വില്പനയാണ് ഗൂഗിൾ നിർത്തുന്നത്.
Read More: പിക്‌സൽ ഫോണുകളിൽ സ്വന്തം പ്രൊസസർ ഉപയോഗിക്കാൻ ഗൂഗിൾ
ഗൂഗിളിന്‍റെ ഓണ്‍ലൈൻ സ്റ്റോറിൽ രണ്ടു ഫോണുകളും ഇപ്പോൾ ഔട്ട് ഓഫ് സ്റ്റോക്ക് ആണ്. എന്നാൽ റീട്ടെയ്‌ൽ സ്റ്റോറുകളിൽ സ്റ്റോക്കുള്ള ഫോണുകൾ ഇപ്പോൾ വാങ്ങാവുന്നതാണ്. കഴിഞ്ഞ ദിവസമാണ് ഗൂഗിൾ പിക്‌സൽ 5A 5G വിപണിയിൽ അവതരിപ്പിച്ചത്. നിലവിൽ യുഎസ്, ജപ്പാൻ എന്നീ രാജ്യങ്ങളിൽ മാത്രമാണ് പിക്‌സൽ 5A 5G വില്പനക്ക് എത്തിച്ചിരിക്കുന്നത്.
നേരത്തെ പിക്‌സൽ 4, 4 XL എന്നീ മോഡലുകളും വിപണിയിലെത്തി ഒരു വർഷത്തിനുള്ളിൽ ഗൂഗിൾ പിൻവലിച്ചിരുന്നു. ഇനി ഗൂഗിളിന്‍റേതായി പുറത്തിറങ്ങാനുള്ളത് പിക്‌സൽ 6, പിക്‌സൽ 6 പ്രൊ എന്നീ മോഡലുകളാണ്. ഈ ഫോണുകളോടൊപ്പം ചാർജർ നൽകില്ലെന്ന് ഗൂഗിൾ നേരത്തെ അറിയിച്ചിരുന്നു.
Read More: ഗൂഗിളിന്‍റെ പിക്‌സൽ 5a 5G പുറത്തിറങ്ങി ; വിലയില്‍ ട്വിസ്റ്റ്
പിക്‌സൽ 6, പിക്‌സൽ 6 പ്രോ ഫോണുകളിൽ ഉപയോഗിക്കുക ഗൂഗിളിന്‍റെ സ്വന്തം പ്രൊസസർ ആയിരിക്കുമെന്നും വിവരങ്ങൾ ഉണ്ട്. ടെൻസർ എന്നാണ് പുതിയ പ്രൊസസറിന് ഗൂഗിൾ നൽകിയിരിക്കുന്ന പേര്.