ന്യൂഡൽഹി: മോട്ടറോളയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ നിയോ 2021ൽ പുറത്തിറങ്ങും.
മോട്ടറോള നിയോയുടെ സവിശേഷതകൾ:
- സ്‌നാപ്ഡ്രാഗൺ 865 ചിപ്പ് പ്രൊസസ്സറിനോടൊപ്പം 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമായായിരിക്കും നിയോ എത്തുന്നത്.
- എഫ്എച്ച്ഡി + ഡിസ്പ്ലേ റെസലൂഷനോടൊപ്പം പാനലിന് കുറഞ്ഞത് 90 ഹെർട്‌സ് റീഫ്രെഷ് റേറ്റ് ഉണ്ടാകും.
- വൈഡ് ആംഗിൾ ലെൻസുള്ള 64 എംപി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 16 എംപി സെൻസർ, 2 എംപി ഡെപ്‌ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ഒരു ട്രിപ്പിൾ ക്യാമറയാണ് നിയോയിൽ സജ്ജീകരിച്ചിരിക്കുന്നത്.
- മുൻവശത്ത്, ഡ്യുവൽ ക്യാമറ സജ്ജീകരണം ഉൾക്കൊള്ളുന്നു, അതിൽ വൈഡ് ആംഗിൾ ലെൻസുള്ള 16 എംപി സെൻസറും 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും ഉൾപ്പെടും.
- ഡ്യുവൽ സിം സപ്പോർട്ടും ആൻഡ്രോയിഡ് 11 വേർഷനുമായാണ് മോട്ടറോള നിയോ എത്തുന്നത്.