ന്യൂഡൽഹി: സാംസങ്ങിന്‍റെ ഏറ്റവും പുതിയ മോഡലായി ഗ്യാലക്സി എ32 മോഡൽ സ്മാർട്ട് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. 90 ഹേഡ്‌സ് റിഫ്രഷ് റേറ്റോഡു കൂടിയ ഈ കിടിലൻ സ്മാർട്ട് ഫോൺ 21,999 രൂപക്കാണ് സാംസങ് ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റുകൾ വഴിയും റീടെയിൽ സ്റ്റോറുകൾ വഴിയും ലഭിക്കുന്ന ഗ്യാലക്‌സി എ32 എച്ച്ഡിഎഫ്‌സി ക്രഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ 2,000 രൂപയുടെ ഇളവ് ലഭിക്കും.
മറ്റു സവിശേഷതകൾ
- ഡിസ്‌പ്ലെ : 6.4 ഇഞ്ച് ഫുൾ എച്ച് അമോഎൽഇഡി ഡിസ്‌പ്ലെ
- പിൻ കാമറ : 64 എംപി + 8എംപി(അൾട്രാ വൈഡ്)+ 5എംപി(ഡെപ്ത് സെൻസർ)+5 എംപി(മാക്രോ ലെൻസ്)
- പ്രൊസസർ : ഒക്റ്റാ കോർ മീഡിയ ടെക്ക് ഹീലിയോ ജി80
- റാം : 6 ജിബി
- സ്റ്റോറേജ് : 128 ജിബി
- ഒഎസ് : ആൻഡ്രോയിഡ് 11
- ബാറ്ററി : 5000 എംഎഎച്ച്