ന്യൂഡൽഹി: പ്രമുഖ സ്മാർട്ട് ഫോൺ നിർമാതാക്കളായ ഓപ്പോയുടെ 2021ലെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് മോഡൽ ഫൈൻഡ് എക്‌സ് 3 പ്രൊ പുറത്ത്. 50 മെഗാ പിക്‌സൽ പിൻ ക്യാമറയോടു കൂടി വരുന്ന ഫൈൻഡ് എക്‌സ് 3 പ്രൊയിൽ 12 ജിബി റാമും 256ജിബി ഇന്‍റേണൽ സ്റ്റോറേജും ലഭിക്കുന്നു. മാർച്ച് മുപ്പതോടെ ഇന്ത്യയിലെത്തുന്ന ഫൈൻഡ് എക്‌സ് 3 പ്രൊക്ക് 99,000 രൂപ വില വരും. ഗ്ലോസ് ബ്ലാക്ക് അല്ലെങ്കിൽ ആന്‍റി-ഗ്ലെയർ ബ്ലൂ മാറ്റ് നിറങ്ങളിലാണ് ഫൈൻഡ് എക്‌സ് 3 പ്രൊ ലഭിക്കുന്നത്.
മറ്റു സവിശേഷതകൾ
- ഡിസ്‌പ്ലെ : 120 റിഫ്രഷ് റേറ്റോഡു കൂടിയ 6.7 ഇഞ്ച് ക്യൂ എച്ച് ഡി പ്ലസ് ഡിസ്‌പ്ലെ
- പിൻ കാമറ : 50 എംപിയുടെ സോണി ഐഎംഎക്സ് 766 സെൻസർ + അൾട്രാ വൈഡ് ആങ്കിൾ ലെൻസ് + 13 എംപി ടെലി ഫോട്ടോ കാമറ + 3 എംപി മാക്രോ ലെൻസ്
- മുൻ കാമറ : 32 എംപി
- പ്രൊസസർ : സ്നാപ്പ്ഡ്രാഗൺ 888 ചിപ്സെറ്റ്
- റാം : 12 ജിബി
- സ്റ്റോറേജ് : 256 ജിബി
- ഒഎസ് : ആൻഡ്രോയിഡ് 11
- ബാറ്ററി : 4500 എംഎഎച്ച്