ന്യൂഡൽഹി: എൽജി തങ്ങളുടെ ഏറ്റവും പുതിയ ഡബ്ല്യു 41 സീരീസ് സ്മാർട്ട്‌ഫോൺ മോഡലുകളായ ഡബ്ല്യു 41, ഡബ്ല്യു 41 പ്ലസ്, ഡബ്ല്യു 41 പ്രോ എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു. ഏറ്റവും ചെറിയ വേരിയെന്‍റ് 13,490 രൂപക്കാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരേ സ്‌പെസിഫിക്കേഷനോടു കൂടി എത്തുന്ന ഈ മൂന്ന് മേഡലുകളും റാം സ്റ്റോറേജിൽ മാത്രമാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. ഡബ്ല്യു 41 ൽ 4 ജിബി പ്ലസ് 64 ജിബി സ്റ്റോറേജും, ഡബ്ല്യു 41 പ്ലസിൽ 4 ജിബി പ്ലസ് 128 ജിബി സ്റ്റോറേജും ഡബ്ല്യു 41 പ്രോയിൽ 6 ജിബി പ്ലസ് 128 ജിബി സ്റ്റോറേജുമാണ് ലഭിക്കുന്നത്. ഈ മൂന്ന് വേരിയെന്‍റുകൾക്കും മൈക്രോ എസ്‌ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് ഉയർത്താവുന്നതാണ്. ക്വാഡ് ക്യാമറയോടെ വരുന്ന ഈ വേരിയെന്‍റുകളിൽ യുഎസ് ടൈപ്പ് സി ചാർജിംഗ് പോർട്ടാണ് നൽകിയിരിക്കുന്നത്.
മറ്റു സവിശേഷതകൾ
- ഡിസ്‌പ്ലെ : 6.5 ഇഞ്ച് എച്ച്ഡി പ്ലസ്
- പിൻ കാമറ : 48 എംപി + 8എംപി(അൾട്രാ വൈഡ്)+ 2എംപി(ഡെപ്ത് സെൻസർ)+5 എംപി(മാക്രോ ലെൻസ്)
- പ്രൊസസർ : മീഡിയ ടെക്ക് ഹീലിയോ ജി35
- റാം : 2/4/6 ജിബി
- സ്റ്റോറേജ് : 64/128 ജിബി(എക്‌സ്‌പാൻഡബിൾ മെമ്മറി : 512ജിബി)
- ഒഎസ് : ആൻഡ്രോയിഡ് 10
- ബാറ്ററി : 5000 എംഎഎച്ച്