ന്യൂഡൽഹി : പതിനാറ് വയസിൽ താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകൾ പ്രൈവറ്റ് ആക്കാൻ ഇൻസ്റ്റഗ്രാം. പബ്ലിക്ക് അക്കൗണ്ടുകളുള്ള കുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യൽ, പരസ്യ ദാതാക്കൾ അനാവശ്യമായി കുട്ടികളിലേക്ക് എത്തുന്നത് തടയൽ എന്നിവയാണ് ലക്ഷ്യം.
നിലവിൽ യുഎസ്, ഓസ്ട്രേലിയ, യുകെ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ കൊണ്ടുവന്ന മാറ്റം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് ഇൻസ്റ്റഗ്രാം ഇപ്പോൾ.
Also Read: ചെറുകിട കച്ചവട വായ്പ വിതരണത്തിൽ 40 ശതമാനം വർധന: സിബിൽ
വരുന്ന ആഴ്‌ച മുതൽ ഇൻസ്റ്റഗ്രാം ആരംഭിക്കുന്ന പതിനാറ് വയസിന് താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകൾ ഡിഫോൾട്ടായി പ്രൈവറ്റ് ആയിരിക്കും. ചില രാജ്യങ്ങളിൽ 16 എന്ന പ്രായ പരിധി 18 ആയും ഇൻസ്റ്റഗ്രാം നിശ്ചയിച്ചിട്ടുണ്ട്.
കുട്ടികൾ ഇൻസ്റ്റഗ്രാം ആസ്വദിക്കുമ്പോൾ തന്നെ അവരുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യാൻ ഇൻസ്റ്റഗ്രാം ആഗ്രഹിക്കുന്നില്ലെന്ന് കമ്പനിയുടെ പബ്ലിക് പോളിസി ഡയറക്ടർ കരീന ന്യൂട്ടണ്‍ പറഞ്ഞു.
നിലവിൽ പബ്ലിക് അക്കൗണ്ട് ഉപയോഗിക്കുന്ന കുട്ടികൾക്ക് അക്കൗണ്ട് പ്രൈവറ്റ് ആക്കാൻ നിർദേശം നൽകും. എന്നാൽ പ്രൈവറ്റ് അക്കൗണ്ടിൽ തുടരാൻ ആഗ്രഹിക്കുന്നവരെ ഇൻസ്റ്റഗ്രാം അതിന് അനുവദിക്കും.
പ്രൈവറ്റ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നവരെ ഫോളോ ചെയ്യാതെ അവരുടെ പോസ്റ്റുകളൊന്നും കാണാൻ സാധിക്കില്ല. എക്സ്‌പ്ലോർ, ഹാഷ്ടാഗ് തുടങ്ങിയവയിലും പ്രൈവറ്റ് അക്കൗണ്ടുകളിൽ നിന്നുള്ള പോസ്റ്റുകൾ കാണാനാകില്ല.